Get Updates
Get notified of breaking news, exclusive insights, and must-see stories!

'അമ്മയ്ക്ക്' അവകാശികള്‍ കൂടുന്നു... യഥാര്‍ത്ഥ പിന്‍ഗാമി താനെന്ന് ദീപ; ആരാണ് ഈ ദീപ

ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിന് ശശികലയുടെ ചില നടപടികള്‍ പേരുദോഷം പോലുമുണ്ടാക്കി. ഇത് പലപ്പോഴും ജയലളിതയെ കോപാകുലയാക്കിയിട്ടുണ്ടെന്നും ദീപ ചൂണ്ടിക്കാട്ടി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ആര് പിന്‍ഗാമിയാകുമെന്ന വിവാദത്തിന് പുതിയ മുഖം. ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമി താനാണെന്നും ശശികല നേതൃത്വം ഏറ്റെടുക്കുന്നത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും ജയലളിതയുടെ സഹോദരിപുത്രി ദിപ ജയകുമാര്‍. ജയലളിതയുടെ രാഷ്ട്രീയ പിന്‍ഗാമിയാകാന്‍ ഒരുക്കമാണെന്നും ജനങ്ങള്‍ ആഗ്രഹിച്ചാല്‍ രാഷ്ട്രീയത്തിലിറങ്ങുമെന്നും ഇവര്‍ പറഞ്ഞു.

ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിന് ശശികലയുടെ ചില നടപടികള്‍ പേരുദോഷം പോലുമുണ്ടാക്കി. ഇത് പലപ്പോഴും ജയലളിതയെ കോപാകുലയാക്കിയിട്ടുണ്ടെന്നും ദീപ ചൂണ്ടിക്കാട്ടി. ജീവിച്ചിരുന്ന കാലത്ത് ജയലളിതയ്ക്ക് താല്‍പര്യമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ ചെയ്തയാളാണ് ശശികലയെന്ന് ദീപ പറഞ്ഞു.

 നിഷേധിച്ചു

നിഷേധിച്ചു

പോയസ് ഗാര്‍ഡനില്‍ ജയലളിതയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി എട്ടുമണിക്കൂറോളം കാത്തുനിന്നിട്ടും തനിക്ക് പ്രവേശനം നിഷേധിക്കുകയാണ് ചെയ്തതെന്നും ദീപ പറഞ്ഞു.

 ദീപാ മാധവന്‍ ജയകുമാര്‍

ദീപാ മാധവന്‍ ജയകുമാര്‍

ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മകളാണ് ദീപാ മാധവന്‍ ജയകുമാര്‍. ചെന്നൈ ടി നഗറില്‍ താമസിക്കുന്ന 42കാരിയായ ദീപ ജയകുമാര്‍ ഇംഗ്ലണ്ടിലെ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇന്റര്‍നാഷണല്‍ ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിരുന്നു.

 ആശുപത്രിയില്‍

ആശുപത്രിയില്‍

ജയലളിത മരണപ്പെട്ടതിന് തലേന്നാള്‍ അപ്പോളോ ആശുപത്രിയിലെത്തിയ ദീപയെ ജയയെ കാണുന്നതില്‍ നിന്ന് വിലക്കിയത് വലിയ വാര്‍ത്തയായിരുന്നു.

 സമ്മതിച്ചില്ല

സമ്മതിച്ചില്ല

ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെപ്തംബര്‍ 22 മുതല്‍ 25ലേറെ തവണ അപ്പോളോ ആശുപത്രിയില്‍ എത്തിയെന്നും എന്നാല്‍ ആശുപത്രിക്ക് മുന്നില്‍ തന്നെ തടയുകയായിരുന്നുവെന്നും ദീപ നേരത്തെ പറഞ്ഞിരുന്നു.

 ദീപക്ക്

ദീപക്ക്

ജയലളിതയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ തോഴി ശശികലയ്‌ക്കൊപ്പം ദീപക്കും സമീപത്തുണ്ടായിരുന്നു. എന്നാല്‍ ദീപക്കിനെ ഇതുവരെ കാണാനായില്ലെന്നും സംസാരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

 അഡീഷണല്‍ ജനറല്‍ സെക്രട്ടറി

അഡീഷണല്‍ ജനറല്‍ സെക്രട്ടറി

കഴിഞ്ഞ 27 വര്‍ഷമായി ജയലളിത ആയിരുന്നു പാര്‍ട്ടിയുടെ തലപ്പത്ത്. അന്തരിച്ചെങ്കിലും ജയലളിതയ്ക്ക് തന്നെയായിരിക്കും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം. ശശികലയ്ക്കായി അഡീഷണല്‍ ജനറല്‍ സെക്രട്ടറി എന്ന പുതിയ സ്ഥാനം നല്‍കാനാണ് എഐഎഡിഎംകെയുടെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+