Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് വോട്ടുറപ്പിക്കാന്‍ അല്‍പേഷിന്‍റെ തന്ത്രം: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിട്ടില്ലെന്ന്

അഹമ്മദാബാദ്: പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിട്ട് എംഎല്‍എ സ്ഥാനത്ത് തുടരുന്ന അല്‍പേഷ് താക്കൂറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.പാര്‍ട്ടിയില്‍ നിന്നും അല്‍പേഷ് രാജിവെയ്ക്കുമ്പോള്‍ എംഎല്‍എ അക്കമുള്ള എല്ലാ പദവികളില്‍ നിന്നും ഒഴിയുകയാണെന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ രാജിവെച്ചിട്ടും എംഎല്‍എയായി തുടരുകയാണെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ അശ്വിന്‍ കോട്വാല്‍ ഹൈക്കോടതിയെ അറിയിച്ചത്.

സ്പീക്കറോട് അല്‍പേഷിന് അയോഗ്യത കല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല. അതുകൊണ്ടാണ് തങ്ങള്‍ കോടതിയെ സമീപിച്ചതെന്നും കോട്വാല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന്‍റെ പരാതിയില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് അസംബ്ലി സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിക്കും അല്‍പേഷ് താക്കൂറിനും നോട്ടീസ് അയക്കുകയും ചെയ്തു. കോടതിയുടെ നോട്ടീസില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അല്‍പേഷ് താക്കൂര്‍ ഇപ്പോള്‍... വിശദാംശങ്ങല്‍ ഇങ്ങനെ..

രാജിവെച്ചിട്ടില്ല

രാജിവെച്ചിട്ടില്ല

താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ക്ക് കഴിയില്ലെന്നുമാണ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ താക്കൂര്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടി പദവികളില്‍ നിന്ന് മാത്രമാണ് താന്‍ രാജിവെച്ചത്. ഇപ്പോഴും കോണ്‍ഗ്രസ് അംഗമാണ്. പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ രാജിവെച്ചെന്ന് തെളിയിക്കാന്‍ കഴിയുന്ന രേഖകളൊന്നും കോണ്‍ഗ്രസിന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. തന്‍റെ രാജി പാര്‍ട്ടി സ്വീകരിച്ചെന്നതിനുള്ള രേഖകളും ഹാജരാക്കിയില്ലെന്നും അല്‍പേഷ് താക്കൂര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

പിടിവള്ളി

പിടിവള്ളി

വാട്സാപ്പ് വഴി നല്‍കിയ സന്ദേശം രാജിയായി അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹത്തിന്‍റെ നിയമസഭാംഗത്വം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. രാജി സ്വീകരിച്ചതായി കോണ്‍ഗ്രസ് അല്‍പേഷിനെ അറിയിച്ചിരുന്നില്ല. ഇത് പിടിവള്ളിയാക്കിയാണ് അല്‍പേഷ് ഇപ്പോള്‍ കോടതിയില്‍ മറുപടി നല്‍കിയിരിക്കുന്നത്. വാട്സാപ്പ് വഴിയുള്ള സ്വകാര്യ ചാറ്റ് നിയമപരമായി കാണാന്‍ കഴിയില്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം

ബിജെപിയുടെ പിന്തുണയും

ബിജെപിയുടെ പിന്തുണയും

അല്‍പേഷ് കോണ്‍ഗ്രസ് അഗംത്വം രാജിവെച്ചെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ അദ്ദേഹത്തെ എംഎല്‍എ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ എളുപ്പം സാധിക്കും. എന്നാല്‍ നിലവിലെ അവസ്ഥയില്‍ ദീര്‍ഘമായ നിയമപോരാട്ടത്തിലേക്കായിരിക്കും കേസ് വഴിതുറക്കുക. ഗുജറാത്തില്‍ നിന്ന് ഒഴിവ് വരുന്ന രാജ്യസാഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ എംഎല്‍എ സ്ഥാനത്ത് തുടരാനാണ് അല്‍പേഷിന്‍റെ നീക്കം. ഈ നീക്കത്തില്‍ ബിജെപിയുടെ പിന്തുണയും അല്‍പേഷിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യസഭാ തിരഞ്ഞെടുപ്പ്

രാജ്യസഭാ തിരഞ്ഞെടുപ്പ്

നിര്‍ണ്ണായകമായ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാന്‍ അല്‍പേഷിന്‍റെ നിയമസഭാംഗത്വം ഉറപ്പിച്ച് നിര്‍ത്തേണ്ടത് ബിജെപിയുടെ കൂടി ആവശ്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, സ്മൃതി ഇറാനി എന്നിവര്‍ രാജ്യസഭാംഗത്വം രാജിവെക്കുന്നതോടെയാണ് ഒഴിവുവരുന്ന രണ്ട് സീറ്റികളിലേക്കാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കൂടുതല്‍ കോണ്‍ഗ്രസ് എംപിമാരെ ചാക്കിട്ട് പിടിക്കാനുള്ള നീക്കങ്ങളും ബിജെപി ശക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ 71 എംഎല്‍എമാരില്‍ 15 പേര്‍ കൂടി ഉടന്‍ പാര്‍ട്ടി വിടുമെന്ന് അല്‍പേശ് ഠാക്കൂര്‍ അവകാശപ്പെട്ടിരുന്നു.

2017 ല്‍

2017 ല്‍

2017 ലെ രാജ്യസഭ തിര‍ഞ്ഞെടുപ്പില്‍ അന്നത്തെ പ്രതിപക്ഷ നേതാവ് ശങ്കര്‍ സിങ് വഗേലയടക്കമുള്ള 12 കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി അടര്‍ത്തിമാറ്റിയിരുന്നു. ഏറെ നാള്‍ നീണ്ട നാടകീയതകള്‍ക്ക് ശേഷം അന്ന് ഒരു വോട്ടിനായിരുന്നു അഹമ്മദ് പട്ടേലിനെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ 78 എംഎല്‍എമാരുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് 71 പേര്‍ മാത്രമാണ്. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയ 4 എംഎല്‍എമാരെ ഉപതിരഞ്ഞെടുപ്പില്‍ ജയിപ്പിക്കാന്‍ സാധിച്ചതോടെ ബിജെപിയുടെ അംഗബലം 103 ആയി ഉയര്‍ന്നുന്നു. 3 അംഗങ്ങള്‍ അയോഗ്യരായതിനാല്‍ 179 ആണ് സഭയുടെ ഇപ്പോഴത്തെ അംഗബലം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+