കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ പരോക്ഷമായി പരിഹസിച്ച് കര്‍ണാടക മുഖ്യമന്ത്രി; ചായ വിറ്റിട്ടാണോ ബിജെപി സമ്പന്നരായതെന്ന് എച്ച് ഡി കുമാരസ്വാമി

Google Oneindia Malayalam News

ഹുബ്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. രാജ്യമെമ്പാടും ചായ വിറ്റാണോ ബിജെപി സമ്പന്നരായതെന്ന് കുമാരസ്വാമി ചോദിച്ചു. ഹൂബ്ലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ബിജെപിയുടെ പ്രകടന പത്രികയെ പരാമര്‍ശിച്ച് കൊണ്ട് കുമാരസ്വാമിയുടെ ആക്ഷേപം.

<strong>ഇന്ത്യ ഭാവിയിൽ പ്രതീക്ഷയർപ്പിച്ചിരുന്ന പത്ത് വനിതാ രാഷ്ട്രീയക്കാരിൽ ഒരാൾ; ആരാണ് പ്രിയങ്ക ചതുർവേദി</strong>ഇന്ത്യ ഭാവിയിൽ പ്രതീക്ഷയർപ്പിച്ചിരുന്ന പത്ത് വനിതാ രാഷ്ട്രീയക്കാരിൽ ഒരാൾ; ആരാണ് പ്രിയങ്ക ചതുർവേദി

''ബിജെപിയുടെ മാനിഫെസ്റ്റോയില്‍ പറയുന്നു അഴിമതി രഹിത ഭരണം കാഴ്ച വെക്കുമെന്ന്. ഏതു തരത്തിലുള്ള അഴിമതി രഹിത സര്‍ക്കാരിനെ കുറിച്ചാണ് അവര്‍ പറയുന്നത്. മോദി ചായ വിറ്റിട്ടാണോ പാര്‍ട്ടി ഇത്രയും സമ്പന്നമായത്. അഴിമതി രഹിത സര്‍ക്കാരിനെ കുറിച്ചുള്ള അവരുടെ അവകാശവാദം വ്യാജമാണ്.'' ഇതായിരുന്നു കുമാര സ്വാമിയുടെ വാക്കുകള്‍.

Narendra Modi

കാര്‍വാറിലെ ബി.ജെ.പി നേതാവില്‍ നിന്ന് 78 ലക്ഷം രൂപയാണ് അനധികൃതമായി കണ്ടെടുത്തത്. എവിടെ നിന്നാണ് ഈ പണം? കുമാരസ്വാമി ചോദിച്ചു. മോദിയില്‍ നിന്നും ദേശസ്‌നേഹത്തിന്റെ പാഠം പഠിക്കേണ്ട ആവശ്യമില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും സഖ്യത്തിനെതിരെ പ്രധാനമന്ത്രി വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്നാണ് കുമാരസ്വാമിയുടെ പ്രതികരണം. ബാലക്കോട്ട് ആക്രമണത്തിന് ശേഷം ജനങ്ങളെ ഇവര്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന് മോദി ആരോപിച്ചു. പാകിസ്താനില്‍ ഭീകരാക്രമണ ക്യാമ്പുകള്‍ക്കു നേരെ ആക്രമണം നടത്തിയെങ്കിലും ചിലര്‍ തെളിവിന് വേണ്ടി കരയുകയാണെന്നായിരുന്നു മോദി വിമര്‍ശിച്ചു.

''മോദി പറയുന്നു ഞാന്‍ രാജ്യസ്‌നേഹി അല്ലെന്ന്, എനിക്ക് രാജ്യസ്‌നേഹം മോദിയില്‍ നിന്നും പഠിക്കേണ്ട ആവശ്യമില്ല. ദേവഗൗഡ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കാശ്മീരില്‍ ഒരൊറ്റ സ്‌ഫോടനമുണ്ടായിരുന്നില്ല. അതാണ് ഞങ്ങളുടെ പാരമ്പര്യം, അതിനാല്‍ എന്നെ മുദ്രകുത്തേണ്ടതില്ല, അതിനുള്ള ഒരു അവകാശവും നിങ്ങള്‍ക്കില്ല''. കുമാരസ്വാമി പറഞ്ഞു.

എല്ലാ പ്രസംഗങ്ങളിലും അദ്ദേഹം പറയുന്നു പാകിസ്താന്‍ പ്രകോപനമുണ്ടാക്കുന്നുവെന്ന്. എന്നാല്‍ നമുക്കെല്ലാര്‍ക്കുമറിയാം പാകിസ്താന്‍ അതിര്‍ത്തി പങ്കിടുന്നത് കര്‍ണാടകയോടല്ല. മോദിയാണ് പാകിസ്താനില്‍ സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനത്തിനിടെ മോദി അവര്‍ക്ക് എന്ത് വാഗ്ദാനമാണ് നല്‍കിയതെന്ന് ദൈവത്തിന് മാത്രം അറിയാം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗൗഡയുടെ ഭാര്യ ചേന്നമ്മയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുമെന്ന ബി.ജെ.പി. നേതാവ് ജഗദീഷ് ഷെട്ടാറിന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ അത് വിചിത്രവും തനിക്ക് ഏറെ വേദനയുളവാക്കിയെന്നുമായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.

''തന്റെ ഭാര്യയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതായി ദേവഗൗഡ പറഞ്ഞെന്ന് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു, ഇത് വിചിത്രമാണ്, അവര്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലാതെ 80 വര്‍ഷമായി പാവപ്പെട്ടവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീയാണ്. ഈ പ്രസ്താവന എനിക്ക് വളരെ വേദനയുണ്ടാക്കി. കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. 28 ലോക്‌സഭാ സീറ്റുകളുള്ള കര്‍ണാടകയില്‍ 14 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്നലെ നടന്നു. ബാക്കി ബാക്കി 14 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 23ന് നടക്കും.

English summary
I don't lie like PM Modi, my government waived farmers' loans: HD Kumaraswamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X