കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

86 കോടിയുടെ പുതിയ നോട്ടുകളും 3,185 കോടി രൂപയുടെ കള്ളപ്പണവും പിടികൂടി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനുശേഷം 3,185 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപവും 86 കോടി രൂപയുടെ പുതിയ നോട്ടുകളും കണ്ടെത്തിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. കറന്‍സികളായും സ്വര്‍ണാഭരണങ്ങളായും പിടിച്ചെടുത്ത നിക്ഷേപങ്ങളുടെ മൂല്യം 428 കോടി രൂപയോളമാണെന്ന് അധികൃതര്‍ പറയുന്നു.

രാജ്യവ്യാപകമായി കടുത്ത നോട്ടുക്ഷാമം നേരിടുമ്പോള്‍ പുതിയ നോട്ടുകളായി മാത്രം 86 കോടി രൂപയാണ് പിടിച്ചെടുത്തത്. നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിനുശേഷം 677 റെയ്ഡുകള്‍ ഇതുവരെ ആദായനികുതി വകുപ്പ് സംഘടിപ്പിച്ചു. കള്ളപ്പണവും ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് 3,100 നോട്ടീസുകളാണ് ആദായനികുതി വകുപ്പ് ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ളത്.

blackmoney

220ല്‍ അധികം കേസുകള്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ അന്വേഷണ സംഘങ്ങളെ ഏല്‍പ്പിച്ചു. സാമ്പത്തിക തട്ടിപ്പ്, അഴിമതി, അനധികൃത സ്വത്തുസമ്പാദനം എന്നിവയുള്‍പ്പെടെ വിശദമായ അന്വേഷണത്തിനായാണ് മറ്റ് ഏജന്‍സികളെ കേസ് ഏല്‍പ്പിച്ചത്.

പരിശോധനയില്‍ പിടികൂടിയ പുതിയ നോട്ടുകള്‍ ബാങ്കുകളിലൂടെ വിതരണം ചെയ്യാനാണ് തീരുമാനം. അതുവഴി കറന്‍സിയുടെ ദൗര്‍ലഭ്യം കുറയ്ക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. സാധാരണ ഗതിയില്‍ ഇത്തരം നിക്ഷേപങ്ങള്‍ പിടിച്ചെടുത്താല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ സ്വന്തം നിലയില്‍ സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍ കറന്‍സി ക്ഷാമം മൂലമാണ് ഇവ ബാങ്കുകള്‍ക്ക് കൈമാറുന്നത്.

English summary
I-T detects over Rs 3185 crore black income; seizes Rs 86 crore new notes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X