കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്പിയുടെ അക്കൗണ്ടുകളില്‍ കോടികള്‍; മായാവതിയും സഹോദരനും കുടുങ്ങും!!

ഡിസംബര്‍ രണ്ട് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ നടത്തിയ അസാധുനോട്ടുകളുടെ നിക്ഷേപമാണ് നിരീക്ഷണത്തിലുള്ളത്

Google Oneindia Malayalam News

ദില്ലി: ബിഎസ്പിയുടെ ബാങ്ക് അക്കൗണ്ടുകളിലൊന്നില്‍ 104 കോടിയുടെ പഴയ നോട്ടുകള്‍ നിക്ഷേപിച്ച കേസില്‍ ബിഎസ്പി നേതാക്കളെ ചോദ്യം ചെയ്‌തേക്കും. നോട്ട് നിരോധനത്തെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വകുപ്പിന്റെ പരിശോധനകള്‍ക്കിടെയാണ് സമാജ് വാദി പാര്‍ട്ടിയുടെ ദില്ലിയിലെ ഒരു ബാങ്ക് അക്കൗണ്ടില്‍ മാത്രം 104 കോടി രൂപയാണ് കണ്ടെത്തിയത്.

നോട്ട് നിരോധനത്തിന് ശേഷം അമിതമായി നിക്ഷേപം നടത്തുന്ന ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിച്ചുവരുന്നതിനിടെയാണ് ബിഎസ്പിയുടെ ബാങ്ക് അക്കൗണ്ടുകളും ശ്രദ്ധയില്‍പ്പെടുന്നത്. ഡിസംബര്‍ രണ്ട് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ നടത്തിയ അസാധുനോട്ടുകളുടെ നിക്ഷേപമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിച്ചിട്ടുള്ളത്.

നിക്ഷേപം

നിക്ഷേപം

യുണൈറ്റഡ് ബാങ്കിന്റെ ദില്ലിയിലെ കരോള്‍ ബാഗിലുള്ള ശാഖയിലെ സമാജ് വാദി പാര്‍ട്ടിയുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഒന്നിലാണ് ഭീമമായ തുകയുടെ നിക്ഷേപം കണ്ടെത്തിയത്.

ബാങ്ക് അക്കൗണ്ടില്‍

ബാങ്ക് അക്കൗണ്ടില്‍

നോട്ട് നിരോധനത്തിന് ശേഷം അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളാണ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുള്ളത്. 101 കോടി പഴയ 1000 രൂപ നോട്ടുകളായും മൂന്നു ലക്ഷം 500 രൂപ നോട്ടുകളുമാണെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയത്.

മായാവതിയുടെ സഹോദരന്‍

മായാവതിയുടെ സഹോദരന്‍

ബഹുജന്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷ മായാവതിയുടെ സഹോദരന്‍ ആന്ദ് കുമാറിന്റെ അക്കൗണ്ടില്‍ 1.43 കോടി രൂപയുള്ളതായി കണ്ടത്തിയിരുന്നു. ഇതില്‍ 18.98 കോടി രൂപയുടെ പഴയ നോട്ടുകളാണ് നിക്ഷേപിച്ചിട്ടുള്ളത്. പലദിവസങ്ങളിലായി 15 മുതല്‍ 17 കോടി രൂപവരെയുള്ള തുക നിക്ഷേപിക്കുകയായിരുന്നു.

ആദായനികുതി നിയമം

ആദായനികുതി നിയമം

ആദായനികുതി നിയമത്തിലെ 13 എ വകുപ്പ് അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന സംഭാവനയുടെ കണക്ക് വെളിപ്പെടുത്തുകയോ നികുതി അടയ്ക്കുകയോ ചെയ്യേണ്ടതില്ല. എന്നാല്‍ 20,000 മുകളില്‍ സംഭാവന നല്‍കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന് ജനപ്രാതിനിധ്യ നിയമം നിഷ്‌കര്‍ഷിക്കുന്നു.

സത്യവാങ്മൂലത്തില്‍

സത്യവാങ്മൂലത്തില്‍


2016 മാര്‍ച്ച് 31ന് ഇലക്ഷന് മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തില്‍ 514 കോടി ബാങ്ക് ബാലന്‍സ് ഉണ്ടെന്നാണ് പാര്‍ടി വെൡപ്പെടുത്തിയത്. 2013ല്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡുകളെ തുടര്‍ന്ന് ആനന്ദ് കുമാര്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്.

English summary
The income tax department is planning to question BSP leaders about Rs 104 crore deposited by the party earlier this month in banned currency in one of its accounts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X