എട്ടു ദിവസത്തെ തയ്യാറെടുപ്പ്, കലാപത്തിന് പിന്നിൽ താൻ, എല്ലാം അയാൾക്ക്, ഹണിപ്രീതിന്റെ വെളിപ്പെടുത്തൽ
പഞ്ചകുളയിൽ അരങ്ങേറിയ കലാപത്തിന്റെ പ്ലാനിങുകൾ എട്ടു ദിവസത്തിനു മുൻപ് തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ പദ്ധതികൾ തയ്യാറാക്കിയതും ഹണിപ്രീത് തന്നെയായിരുന്നു
ചണ്ഡിഗഡ്: ഒടുവിൽ ചെയ്ത കുറ്റം സമ്മതിച്ച് ദേരാ തലവന്റെ ദത്ത്പുത്രി ഹണിപ്രീത്. പോലീസ് ചോദ്യം ചെയ്യലിലാണ് ഹണിപ്രീത് ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തിയത്. ഗുർമീത് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് തൊട്ടു പിന്നാലെയുണ്ടായ കലാപത്തിന്റെ ബുദ്ധികേന്ദ്രം താനാണെന്നും എട്ടു ദിവസത്തെ പദ്ധതിയാണെന്നും ഹണിപ്രീത് വ്യക്തമാക്കി.

പ്രത്യേക സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് ഹണിപ്രീത് സത്യം തുറന്ന് പറഞ്ഞത്. ഗുർമീത് ബലാത്സംഗ കേസിൽ അറസ്റ്റിലായകിനു തൊട്ടു പിന്നാലെയാണ് പഞ്ചകുളയിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.

ഒരാഴ്ചത്തെ പ്ലാനിങ്
പഞ്ചകുളയിൽ അരങ്ങേറിയ കലാപത്തിന്റെ പ്ലാനിങുകൾ എട്ടു ദിവസത്തിനു മുൻപ് തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ പദ്ധതികൾ തയ്യാറാക്കിയതും ഹണിപ്രീത് തന്നെയായിരുന്നു. എവിടെയൊക്കെയാണ് അക്രമം നടത്തേണ്ടതുള്ളതിന്റെ ചാർട്ട് ഇവർ മുൻകൂട്ടി തയാറാക്കിയിരുന്നു

ദേരാ അധികൃതരുടെ സഹായം
കലാപത്തിന് ആവശ്യമായ സഹായങ്ങൾ നൽകിയത് ദേരാ അധികൃതരായിരുന്നു. ഇതിനായി പ്രത്യേകം ഫണ്ട് മാറ്റിവെച്ചിട്ടുണ്ടായിരുന്നുവെന്നും ഹണിപ്രീത് വെളിപ്പെടുത്തി.

വിവരങ്ങൾ സൂക്ഷിച്ചിട്ടുണ്ട്
പഞ്ചകുളയിൽ നടന്ന കലാപത്തിന്റെ മുഴുവൻ വിവരങ്ങളും ഹണിപ്രീത് തന്റെ ലാപ് ടോപ്പിൽ സൂക്ഷിച്ച് സൂക്ഷിച്ചിട്ടുണ്ട്. അത് വേഗം കണ്ടെത്തുമെന്നും പ്രത്യേക സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.

പഴുതടച്ച പദ്ധതി
വളരെ പഴുതടച്ച പദ്ധതിയാണ് ഹണിപ്രീത് തയ്യാറാക്കിയത്. വളര കൃത്യമായും സൂക്ഷമായും നിരീക്ഷിച്ചാണ് ഓരോ പദ്ധതികളും തയാറാക്കിയെതന്നും ഹണിപ്രീത് അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്തിയിരുന്നു.

പോലീസ് ചോദ്യം ചെയ്യൽ
ആദ്യം ദിവസം അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് നിസ്സംഗതയാണ് ഹണിപ്രീത് പ്രകടിപ്പിച്ചത്. ദേരാ സച്ചയുടെ വാഹനങ്ങളില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതും അക്രമസംഭവങ്ങള്‍ക്ക് പണം ചെലവഴിച്ചതുമടക്കമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. ഒളിവില്‍ കഴിഞ്ഞ സമയത്ത് ഹണിപ്രീത് ഉപയോഗിച്ച അന്തര്‍ദേശീയ സിംകാര്‍ഡിന്‍റെ ഉറവിടം സംബന്ധിച്ച ചോദ്യങ്ങള്‍ക്കും ഹണിപ്രീത് മൗനം പാലിക്കുകയായിരുന്നു

പപ്പയെ രക്ഷിക്കാൻ 125 കോടി
കോടതി വിധി ഇവർ മുൻകൂട്ടി കണ്ടിരുന്നു. ഇതിന്റെ ക്രമസമാധാന പ്രശ്നമുണ്ടാക്കി പപ്പയെ രക്ഷിക്കാൻ 125 കോടി രൂപയാണ് ഹണി പ്രീത് ചെലവിട്ടത്. എന്നാൽ ആദ്യംമൊന്നും ഇതു സമ്മിതിച്ചിരുന്നില്ല. കോടതി വിധി അനുകൂലമാകുമെന്നും വിജയാഘോഷത്തിനു വേണ്ടിയാണ് ഇത്രയും തുക ചെലവാക്കിയതെന്നു ഹണിപ്രീതിനോടു ചേർന്നുള്ള ചില അടുത്ത വൃത്തങ്ങൾ പറഞ്ഞിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications