കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാഴ്ച നീളുന്ന സൈനികാഭ്യാസം: ചൈനയ്ക്കും പാകിസ്താനും ഇന്ത്യയുടെ താക്കീത്, എന്താണ് ഗഗന്‍ശക്തി 2018?

Google Oneindia Malayalam News

ദില്ലി: അയൽരാജ്യങ്ങളിൽ‍ നിന്നുള്ള പ്രകോപനം തുടരുന്നതിനിടെ ചരിത്രത്തിലെ മെഗാ സൈനികാഭ്യാസത്തിനൊരുങ്ങി ഇന്ത്യൻ വ്യോമസേന. ചൈനയിൽ നിന്നും പാകിസ്താനില്‍ നിന്നുമുള്ള ഭീഷണികൾ തുടരുന്നതിനിടെയിരുന്നു ഗഗന്‍ശക്തി 2018 എന്ന പേരിലാണ് സൈനികാഭ്യാസം നടക്കുന്നത്. കര, നാവിക, സേനകളും വ്യോമസേനയുടെ ഭാഗമായി നടക്കുന്ന സൈനികാഭ്യാസത്തില്‍ പങ്കാളികളാവുന്നുണ്ട്. യുദ്ധവിമാനങ്ങള്‍ ഉൾപ്പെടെയുള്ളവയാണ് സൈനികാഭ്യാസത്തിന്റെ ഭാഗമാകുക. ഏപ്രില്‍ എട്ട് മുതൽ‍ 22 വരെയാണ് രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സൈനികാഭ്യാസം.

പ്രോട്ടോക്കോള്‍ അനുസരിച്ച് സൈനികാഭ്യാസത്തെക്കുറിച്ച് അയൽരാജ്യമായ പാകിസ്താനെ ഇന്ത്യ വിവരമറിയിച്ചിട്ടുണ്ട്. അടുത്ത ദശാബ്ദങ്ങൾക്കിടെ ഇന്ത്യ നടത്തുന്ന മെഗാ സൈനികാഭ്യാസമാണിത്. ഇന്ത്യന്‍ വ്യോമസേനയുടെ മുഴുവൻ കരുത്തും പ്രദര്‍ശിപ്പിക്കുന്ന സൈനികാഭ്യാസം രാത്രിയും പകലും നീണ്ടുനിൽക്കുന്ന യുദ്ധസമാന സാഹചര്യങ്ങളില്‍ വ്യോമസേനയുടെ ശേഷി പരിശോധിക്കുന്നതിന് വേണ്ടിയാണ് നടത്തുന്നത്.

tejas3


1100ലധികം യുദ്ധ, ഗതാഗത, റോട്ടറി വിംഗ് വിമാനങ്ങളും ഇതിന്റെ ഭാഗമാകും. പാകിസ്താന്റെ പടിഞ്ഞാറൻ അതിര്‍ത്തിയിലൂടെയും ചൈനയുടെ വടക്കൻ മേഖലയിലൂടെയുമാണ് സൈനിക അഭ്യാസം നടത്തുന്നതെന്നാണ് മാധ്യമറിപ്പോർട്ടുകൾ. വ്യോമസേനാ മേധാവിയുടെ നിർദേശാനുസരണമാണ് ഇന്ത്യൻ സൈനികര്‍ സൈനികാഭ്യാസത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നത്.

ഇന്ത്യയുടെ ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ തേജസും നാവികസേനയുടെ മാരിടൈം കോംബാറ്റ് എയർക്രാഫ്റ്റ് മിഗ് 29ും ഇതിന്റെ ഭാഗമാകും. ഇതിന് പുറമേ 300 വ്യോമസേനാ ഉദ്യോഗസ്ഥരും 15,000 എയര്‍മെന്മാരും സൈനികാഭ്യാസത്തിന്റെ ഭാഗമാകും. സൈനിക്യാഭ്യാസത്തിന്റെ ആദ്യ ഘട്ടം വടക്കന്‍ അതിർത്തി കേന്ദ്രീകരിച്ചായിരിക്കും. രണ്ടാം ഘട്ടം യുദ്ധസമാനമായ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയായിരിക്കും. ഇത് ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തി കേന്ദ്രീകരിച്ചായിരിക്കും നടക്കുക.

English summary
The Indian Air Force will carry out one of its biggest combat exercises from Sunday to check its operational preparedness with a focus on dealing with any possible security challenges from China and Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X