കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് പാർലമെന്റിൽ ഇമ്രാൻ ഖാനെതിരെ പ്രതിഷേധം; മുദ്രാവാക്യങ്ങളുയർത്തി പ്രതിപക്ഷം!!

Google Oneindia Malayalam News

ദില്ലി: പുൽവാമ ആക്രമണത്തിന് ശക്തമായ തിരിച്ചടിയായിരുന്നു ഇന്ത്യ പാകിസ്താന് നൽകിയത്. പാകിസ്താനിലെ ജെയ്ഷേ മുഹമ്മദിന്‍റെ ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സേന തകർത്തത്. ചൊവ്വാഴ്ച പുലർച്ചെ 3.30 നാണ് വ്യോമസേന ആക്രമണം നടത്തിയത്. എന്നാൽ ഇതിന് പിന്നാലെ പാക് പാർലമെന്റിൽ നടന്ന കാര്യങ്ങളും പുറത്ത് വരുന്നു.

<strong>ബാലക്കോട്ടില്‍ ഇന്ത്യ വര്‍ഷിച്ചത് 1.7 കോടിയുടെ വിലയുള്ള ബോംബുകള്‍.... ഒന്നിന് വില 56 ലക്ഷം</strong>ബാലക്കോട്ടില്‍ ഇന്ത്യ വര്‍ഷിച്ചത് 1.7 കോടിയുടെ വിലയുള്ള ബോംബുകള്‍.... ഒന്നിന് വില 56 ലക്ഷം

ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പാക് പാർലമെന്റിൽ പ്രതിഷേധം തുടരുകയാണ്. പാകിസ്താനിലെ പ്രതിപക്ഷ കക്ഷികൾ ഇമ്രാൻ ഖാനെതിരെയും അദ്ദേഹത്തിന്റെ പാർട്ടിയായ തെഹ്രീക്-ഇ-ഇൻസാഫിനെതിരെയും മുപദ്രാവാക്യം മുഴക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സേനയ്ക്ക് കിട്ടിയ തിരിച്ചടിയിലായിരുന്നു അദ്ദേഹത്തെ പരഹസിച്ച് മുദ്രാവാക്യങ്ങൾ മുഴക്കിയത്.

തിരിച്ചടിക്കാൻ എല്ലാ അവകാശവുമുണ്ട്

തിരിച്ചടിക്കാൻ എല്ലാ അവകാശവുമുണ്ട്

അതേസമയം പാക് സൈന്യത്തിന് തിരിച്ചടിക്കാൻ സമ്പൂർണ അനുമതി പാക് പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ നൽകിയതായും റിപ്പോർട്ടുകളുണഇ്ട്. ഇസ്ലാമാബാദിൽ ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിന് ശേഷം പാക്സ്താൻ സൈന്യത്തിന് ഇന്ത്യക്കെതിരെ തിരിച്ചടിക്കാൻ എല്ലാ അവകാശവുമുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു.

അടിസ്ഥാന രഹിതം

അടിസ്ഥാന രഹിതം


അതിർത്തി ലംഘിച്ച് പറന്നെത്തി ആക്രമിച്ച ഇന്ത്യയുടെ നടപടിക്ക് ഒരു ന്യായീകരണവുമില്ലെന്നാണ് ഇമ്രാൻ ഖാന്റെ വാദം. പുൽവാമ ഭീകരാക്രമണത്തിൽ പാക്സ്താന് പങ്കില്ല. അത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാന പരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ ആക്രമണത്തിൽ നിരവധി പേർ മരിച്ചെന്ന വാദം കള്ളമാണെന്നും പാകിസ്താൻ വാദിച്ചിരുന്നു.

ദേശീയ അസംബ്ലി ചേരും

ദേശീയ അസംബ്ലി ചേരും


അടിയന്തരസാഹചര്യം കണക്കിലെടുത്ത് ബുധനാഴ്ച പാകിസ്താൻ ദേശീയ അസംബ്ലി ചേരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചൊവ്വാഴ്ച ചേർന്ന ഉന്നത തല യോഗത്തിൽ യോഗത്തിൽ പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി, പ്രതിരോധമന്ത്രി പർവേസ് ഖട്ടക്, ധനകാര്യ ചെയർമാൻ ജനറൽ ഖമർ ജാവേദ് ബജ്‍വ, നാവികസേനാ തലവൻ സഫർ മഹ്‍മൂദ് അബ്ബാസി, വ്യോമസേനാ തലവൻ എയർ മാർഷൽ മുജാഹിദ് അൻവർ ഖാൻ, മറ്റ് സിവിൽ, മിലിട്ടറി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തിരുന്നു.

ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിൽ

ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിൽ


തിരിച്ചടിയെ തുടര്‍ന്ന് ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിലാണ്. ഏത് അടിയന്തിര സാഹചര്യത്തെയും നേരിടാൻ സജ്ജമെന്നാണ് സേനവൃത്തങ്ങൾ അറിയിക്കുന്നത്. സാധാരണ ജനങ്ങളെയും പാകിസ്ഥാന്‍റെ സൈനിക കേന്ദ്രങ്ങളെയും ഒഴിവാക്കിയായിരുന്നു വ്യോമസേനയുടെ ആക്രമണം. ആ നിലയ്ക്ക് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യത്തിനു നേരെ ആക്രമണം നടത്താന്‍ സാധിക്കില്ലെന്നാണ് പൊതുവെയുള്ളവിലയിരുത്തൽ.

സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധി


വലിയ ഒരു സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്ഥാന്‍ എന്നത് വലിയ യാഥാര്‍ത്ഥ്യമാണ് അതിനാല്‍ തന്നെ യുദ്ധം പാകിസ്ഥാന് നല്‍കുക വലിയ സാമ്പത്തിക ദുരന്തമായിരിക്കും. തിരിച്ചടിക്കായി തയ്യാറെടുക്കണമെങ്കില്‍ പാകിസ്ഥാന്‍റെ സൈന്യത്തെ അതിനായി തയ്യാറാക്കേണ്ടതുണ്ട്. അത് പെട്ടെന്ന് നടക്കില്ല. അതുകൊണ്ട് തന്നെ തിരിച്ചടി ഉണ്ടാവില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ചകോട്ടി, ബാലാകോട്ട്, മുസഫറബാദ് എന്നീ മൂന്ന് മേഖലകളിലെ ഭീകരരുടെ ക്യാമ്പുകള്‍ക്ക് നേരെയായിരുന്നു ഇന്ത്യ ആക്രമണം നടത്തിയത്.

English summary
Hours after Indian Air Force carried out a ‘non-military pre-emptive air strike’ on terror camps of Jaish-e-Mohammed (JeM) on Tuesday, “shame shame” resonated in Pakistan Parliament against the Imran Khan-led government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X