മകൻ ഡ്രൈവറെ കൊന്നു!! അന്വേഷണം ഐഎഎസ് ഉദ്യോഗസ്ഥനിലേക്കും...ഞെട്ടലോടെ കുടുംബം

  • By: മരിയ
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകന് കൊലക്കേസ് പ്രതി. കേസുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനേയും ചോദ്യം ചെയ്തു. മാര്‍ക്കറ്റിംഗ് ആന്റ് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. വെങ്കടേശ്വര റാവുവിനേയാണ് ഹൈദരാബാദ് വെസ്റ്റ് സോണ്‍ പോലീസ് ചോദ്യം ചെയ്തത്. 

മകന് പ്രതി

റാവുവിന്റെ മുന്‍ ഭാര്യയുടെ ഡ്രൈവറെ കൊന്നത് മകന് വെങ്കട് സുക്രു(21)ആണെന്നാണ് പോലീസ് സംശയിയ്ക്കുന്നത്. മരണത്തിന് തൊട്ടുമുമ്പ് ഇരുവരും ഒന്നിച്ച് നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എല്‍എൽബി വിദ്യാര്‍ത്ഥിയാണ് വെങ്കട്.

കൊലപാതകം

റാവുവിന്റെ മുന്‍ഭാര്യയുടെ ഡ്രൈവര്‍ നാഗരാജുവിനെ കൊന്നത് വെങ്കട് ആണെന്നാണ് പോലീസ് പറയുന്നത്. സംഭവ ദിവസം വെങ്കടും രാജുവും ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

വഴക്ക്

വെങ്കടും രാജുവും മദ്യപിച്ചതിന് ശേഷം വഴക്ക് കൂടി. ദേഷ്യം മൂത്ത വെങ്കട് രാജുവിനെ കഴുത്ത് ഞെരിച്ച് കൊന്നു, മരണം ഉറപ്പിയ്ക്കാനായി അടുത്ത് കിടന്നിരുന്ന കല്ല് എടുത്ത് തലയ്ക്ക് അടിയ്ക്കുകയും ചെയ്തു.

ഒളിപ്പിയ്ക്കാന്‍

ടെറസിന്റെ മുകളില്‍ നിന്ന് വെങ്കട് മൃതദേഹവുമായി താഴേക്ക് വരുന്നത് സിസിടിവിയില്‍ വ്യക്തമാണ്. ഒരു ബെഡ്ഷീറ്റ് കൊണ്ട് മൃതദേഹം മൂടിയിരുന്നു. ഇത് അടുത്തുള്ള കാര്‍ ഷെഡില്‍ കൊണ്ടുപോയി ഒളിപ്പിച്ചു.

അയൽക്കാർ കണ്ടു

യുവാവ് മൃതദേഹം വലിച്ചിഴച്ച് കൊണ്ടുവരുന്നത് കണ്ട് അയല്‍വാസികള്‍ വിവരം അറിയിച്ചപ്പോഴാണ് പോലീസ് സ്ഥലത്തെത്തുന്നത്. രാജുവിന്റെ മരണം സംഭവിച്ച് രണ്ട് ദിവസത്തിന് ശേഷം മൃതദേഹം നശിപ്പിയ്ക്കാനായി പുറത്തേയ്ക്ക് കൊണ്ടുപോകുന്നതിന് ഇടയില്‍ ആയിരുന്നു ഇത്.

English summary
The body was allegedly concealed in the penthouse for a day. Later, Mr Sukru tried to move the body by wrapping it in a bed-sheet and taking it into the lift, police allege.
Please Wait while comments are loading...