Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹസാരെ ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ ശക്തി-എഎപി

ദില്ലി: അണ്ണ ഹസാരെ കൂടെ ഉണ്ടായിരുന്നെങ്കില്‍ തന്റെ രാഷ്ട്രീയ മുന്നേറ്റം കുറച്ചുകൂടി ശക്തമായേനെ എന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. ഹസാരെ കൂടെ ഇല്ലാത്തതില്‍ ദു:ഖമുണ്ട്. ഗാന്ധിയനായ ഹസാരെ കൂടെ ഉണ്ടായിരുന്നെങ്കില്‍ തന്റെ മുന്നേറ്റം ആയിരം മടങ്ങ് ശക്തി പ്രാപിച്ചേനെ- കെജ്രിവാള്‍ പറഞ്ഞു.

ദില്ലി അസംബ്ലി തിരഞ്ഞെടുപ്പിലാണ് ആം ആദ്മി പാര്‍ട്ടി മാറ്റുരക്കാന്‍ ഇറങ്ങുന്നത്. പാര്‍ട്ടിയുടെ സ്ഥാപകനായ കെജ്രിവാള്‍ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. അഴിമതി വിരുദ്ധ മുന്നേറ്റത്തില്‍ കെജ്രിവാളിനൊപ്പം ഉണ്ടായിരുന്ന ഇന്ത്യയിലെ ആദ്യ ഐപിഎസ് കാരി കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ ആം ആദ്മി പാര്‍ട്ടി ക്ഷണിച്ചിരുന്നു. എന്നാല്‍ കിരണ്‍ ബേദി ഇതിന് തയ്യാറായിരുന്നില്ല.

Aravind-Kejriwal

കെജ്രിവാളിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഹസാരെയുടെ മറുപടി. ഇത്തര മൊരു പാര്‍ട്ടി രാഷ്ട്രീയത്തില്‍ വിശ്വസിക്കാത്തതുകൊണ്ട് മാത്രമാണ് അണ്ണ ഹസാരെ അങ്ങനെ പറഞ്ഞത് എന്നാണ് കെജ്രിവാള്‍ വിശ്വസിക്കുന്നത്. തന്നെ ഏറെ ഇഷ്ടമാണെന്ന് ഹസാരെ മുമ്പ് പറഞ്ഞിട്ടുണ്ടെന്നും കെജ്രിവാള്‍ അവകാശപ്പെടുന്നു.

അണ്ണ ഹസാരെ കക്ഷി രാഷ്ട്രീയത്തിന് എതിരാണ്. എന്നാല്‍ നല്ല സ്ഥാനാര്‍ത്ഥികളെ അദ്ദേഹം പിന്തുണക്കുമെന്ന് ഉറപ്പാണെന്നും കെജ്രിവാള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുന്ന സമയത്ത് തന്നെ രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചുള്ള തന്റെ അഭിപ്രായം അണ്ണ ഹസാരെ വിശദമാക്കിയതാണ്. ഒരിക്കലും രാഷ്ട്രീയത്തില്‍ ഇറങ്ങില്ലെന്നും അതൊരു ചെളിക്കുണ്ടാണെന്നും ഹസാരെ വ്യക്തമാക്കിയിരുന്നതായും കെജ്രിവാള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+