ത്രിപുരയിൽ അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനം സിപിഎമ്മിന്; കോൺഗ്രസ്
. ഭരണം ലഭിച്ചാൽ സി പി എമ്മിന്റെ മുതിർന്ന ഗോത്ര നേതാവ് മുഖ്യമന്ത്രിയാകുമെന്നും അജയ് പറഞ്ഞു.

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ ഒരുമിച്ച് പോരാട്ടം പ്രഖ്യാപിച്ചിരിക്കുകയാണ് ത്രിപുരയിൽ കോൺഗ്രസും സി പി എമ്മും. സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കി പ്രചരണം ശക്തമാക്കിയിരിക്കുകയാണ് പാർട്ടികൾ. അതിനിടെ ഇടത്-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ ത്രിപുരയില്‍ മുഖ്യമന്ത്രി സ്ഥാനം സി പി എമ്മിന് തന്നെയായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എ ഐ സി സി ജനറൽ സെക്രട്ടറി അജയ് കുമാർ. ഭരണം ലഭിച്ചാൽ സി പി എമ്മിന്റെ മുതിർന്ന ഗോത്ര നേതാവ് മുഖ്യമന്ത്രിയാകുമെന്നും അജയ് പറഞ്ഞു. കൈലാശഹറിലെ സംയുക്ത റാലിയിലായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രഖ്യാപനം.

സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന ചോദ്യം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയോട് മാധ്യമങ്ങൾ ചോദ്യം ഉയർത്തിയെങ്കിലും അദ്ദേഹം പ്രത്യേകിച്ചൊരു പേര് പറയാൻ തയ്യാറല്ലായിരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന എംഎൽഎമാരായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നാലു തവണ മുഖ്യമന്ത്രിയായ മുതിര്‍ന്ന സി പി എം നേതാവ് മണിക് സര്‍ക്കാര്‍ ഇത്തവണ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം നിലവിലെ പാര്‍ട്ടി സെക്രട്ടറി ജിതേന്ദ്ര ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. അതിനിടെ ഇത്തവണ ബി ജെ പിക്ക് സംസ്ഥാനത്ത് യാതൊരു ചലനവും ഉണ്ടാക്കാൻ സാധിക്കില്ലെന്നും അഞ്ച് സീറ്റുകൾ പോലും നേടാനാകില്ലെന്നും അജയ് കുമാർ പറഞ്ഞു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള ബിജെപി ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ കവർന്നെടുത്തുവെന്ന് കൈലാഷഹർ റാലിയിൽ പങ്കെടുത്ത മണിക് സര്‍ക്കാര്‍ പറഞ്ഞു.

അതേസമയം ത്രികോണ പോരാട്ടം സംസ്ഥാനത്ത് കോൺഗ്രസ്-സി പി എം സഖ്യത്തിന് ഗുണം ചെയ്യുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 'ആദിവാസി മേഖലയിൽ തിപ്ര മോത്തയ്ക്കാണ് മുൻതൂക്കം. ബി ജെ പി സഖ്യകക്ഷിയായ ഐ പി എഫ് ടിയുടെ പ്രാധാന്യം നഷ്ടമായി. ബി ജെ പി അവർക്ക് വെറും 5 സീറ്റുകൾ മാത്രമാണ് നൽകിയത്. അതുകൊണ്ട് തന്നെ കഴിഞ്ഞ തവണ ബി ജെ പിക്ക് ലഭിച്ച നേട്ടം ആവർത്തിക്കാൻ അവർക്ക് സാധിക്കില്ല. ഇടത് കോൺഗ്രസ് സഖ്യത്തിന് ഇത് ഗുണകരമാകും', യെച്ചൂരി പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് 42.22 ശതമാനം വോട്ടായിരുന്നു ലഭിച്ചത്. ബിജെപിക്ക് 43.59 ശതമാനം വോട്ടായിരുന്നു ലഭിച്ചത്. ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുരയുടെ കൂട്ടുപിടിച്ച് അട്ടിമറിയിലൂടെയായിരുന്നു ബി ജെ പി സംസ്ഥാന ഭരണം പിടിച്ചത്. 36 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. ഗോത്ര വോട്ടുകളായിരുന്നു ബി ജെ പിയ്ക്ക് ഭരണം ലഭിക്കാൻ കാരണമായത്. ഇതിൽ ഐ പി എഫ് ടിയുടെ സ്വാധീനം നിർണായകമായിരുന്നു. അന്ന് പാർട്ടി 8 സീറ്റുകളായിരുന്നു നേടിയത്. അതേസമയം
സംസ്ഥാനത്ത് നിർണായക വോട്ട് ബാങ്കായ ഗോത്ര മേഖലയിൽ ഇത്തവണ തിപ്ര മോത്ത വലിയ സ്വാധീനമുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications