രജനീകാന്തിനെ കമൽ ഹാസൻ ചൂണ്ടും? തമിഴ്നാട്ടിൽ ബിജെപിയുടെ ആ പ്രതീക്ഷയും തകരുന്നു??

  • Posted By: Kishor
Subscribe to Oneindia Malayalam

ചെന്നൈ: ഉലകനായകൻ കമൽ ഹാസൻ സംഘപരിവാർ വിരുദ്ധ ചേരിയിലെ പ്രബലരായ സി പി എമ്മിനോട് രാഷ്ട്രീയ അനുഭാവം പ്രകടിപ്പിച്ചു എന്നതായിരുന്നു പോയവാരം തമിഴ്നാട്ടിൽ നിന്നുള്ള ചൂടേറിയ രാഷ്ട്രീയ വാർത്ത. കേരള മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള കമലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചൂടപ്പം പോലെ പറന്നുനടന്നു. താൻ സംഘരാഷ്ട്രീയത്തിനെതിരാണ് എന്ന് കമൽ തുറന്നടിക്കുകയും ചെയ്തു.

ഒടുവിൽ മോദി സർക്കാർ വാക്ക് പാലിക്കുന്നു.. പെട്രോൾ @ 50 രൂപ... പക്ഷേ സംസ്ഥാനങ്ങളും സഹകരിക്കണം!!

ഇപ്പോഴിതാ, രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ താൻ സംസാരിക്കാൻ തയ്യാറാണ് എന്ന് കൂടി പറയുന്നു കമൽ. സംസ്ഥാനം ഭരിക്കുന്ന എ ഐ എ ഡി എം കെയുടെ കടുത്ത വിമർശകനായ കമൽ, രജനീകാന്തിനൊപ്പം ഒരു രാഷ്ട്രീയ നീക്കമുണ്ടാക്കിയാൽ പോസ്റ്റ് ജയലളിത തമിഴ്നാട് രാഷ്ട്രീയത്തിൽ അത് നിർണായകമായ ഒരു കൂട്ടുകെട്ടാകും എന്നതിൽ തർക്കമില്ല.

കമലിന്റെ വാക്കുകൾ

കമലിന്റെ വാക്കുകൾ

തമിഴ്നാട് രാഷ്ട്രീയത്തിലേക്കുള്ള തന്റെ രംഗപ്രവേശനത്തിന് അധികം സമയമില്ല എന്ന വ്യക്തമായ സൂചനയാണ് കമൽ ഹാസൻ നൽകുന്നത്. ചെന്നൈയിൽ വെച്ച് നടന്ന ഒരു പരിപാടിക്കിടെ കമൽ ഇക്കാര്യം പറയുകയും ചെയ്തു. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമാതാരങ്ങളിൽ ഒരാളാണ് കമല്‍ ഹാസൻ.

രജനീകാന്തിനെക്കുറിച്ച്

രജനീകാന്തിനെക്കുറിച്ച്

സ്റ്റൈൽ മന്നൻ രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ താൻ അദ്ദേഹത്തൊടൊപ്പം സഹകരിക്കാൻ തയ്യാറാണ് എന്ന് വരെ കമൽ പറഞ്ഞുകഴിഞ്ഞു. രജനി രാഷ്ട്രീയത്തിലിറങ്ങുന്നതിന്റെ ഒരു സൂചനയെങ്കിലും കിട്ടിയാൽ താൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ തയ്യാറാണ് എന്നാണ് കമല് പറയുന്നത്.

രജനിയുടെ രാഷ്ട്രീയം

രജനിയുടെ രാഷ്ട്രീയം

കേന്ദ്രം ഭരിക്കുന്ന ബി ജെ പി തന്നെ നേരിട്ട് ബന്ധപ്പെട്ടിട്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് സമ്മതം മൂളാത്ത ആളാണ് രജനീകാന്ത്. ജയലളിത ഇല്ലാത്ത തമിഴ്നാട്ടിൽ രജനീകാന്തിനെ മുൻ നിർത്തി ഒരു നേട്ടമുണ്ടാക്കാനാണ് ബി ജെ പി ശ്രമം. എന്നാൽ കമൽ ഹാസനും രജനീകാന്തും ഒരുമിക്കുന്ന ഒരു സ്ഥിതി വിശേഷമുണ്ടായാൽ ബി ജെ പി തൽക്കാലം തമിഴ്നാടിനെ മറക്കുന്നതാകും നല്ലത്.

പക്ഷേ അത് സംഭവിക്കുമോ

പക്ഷേ അത് സംഭവിക്കുമോ

തമിഴ് സിനിമാ ലോകത്തിലെ വിരുദ്ധ ചേരികളിൽ നിൽക്കുന്ന താരങ്ങളാണ് കമൽ ഹാസനും രജനീകാന്തും. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ പല കാര്യത്തിലും നിലനിൽക്കുന്നുണ്ട്. രാഷ്ട്രീയപരമായും ഇരുവരും ഒന്നിച്ചു നിൽക്കും എന്ന് കരുതാൻ നിലവിൽ സൂചനകളൊന്നും ഇല്ല. കമലിന്റെ വാക്കുകളോട് രജനി പ്രതികരിച്ചിട്ട് പോലുമില്ല.

കമലിന്റെ രാഷ്ട്രീയം

കമലിന്റെ രാഷ്ട്രീയം

രാജ്യം ഭരിക്കുന്ന സംഘപരിവാരത്തിനെതിരെ ശക്തമായി സംസാരിക്കാൻ ത്രാണിയുള്ള അപൂർവ്വം താരങ്ങളിൽ ഒരാളാണ് കമൽ. കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തന്റെ രാഷ്ട്രീയം കാവിയല്ല എന്ന് പ്രഖ്യാപിക്കാൻ വരെ കമൽ തയ്യാറായി. സംഘിനെ മാത്രമല്ല സംസ്ഥാനം ഭരിക്കുന്ന അണ്ണാ ഡി എം കെയുടെയും കടുത്ത വിമർശകനാണ് കമൽ.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Willing to talk to anyone, including Rajinikanth, says Kamal Haasan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്