• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിരോധിച്ച ചൈനീസ് ആപ്പുകള്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ പണി കിട്ടുമോ? ഉപയോഗിച്ചാൽ എന്ത് സംഭവിക്കും..!!

ദില്ലി: സുരക്ഷ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയും അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാലത്തിലും കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചത്. ഉപഭോക്താക്കള്‍ക്കിടെയില്‍ പ്രചാരമേറിയ യുസി ബ്രൗസര്‍, എക്‌സെന്‍ഡര്‍, ഷെയര്‍ചാറ്റ് എന്നീ ആപ്ലിക്കേഷനുകളും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. ഐടി ആക്ടിന്റെ 69 എ വകുപ്പ് പ്രകാരമാണ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയേയും പ്രതിരോധ സംവിധാനങ്ങളേയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ മുന്‍ നിരയിലാണെങ്കിലും ചൈനീസ് ആപ്ലിക്കേഷനുകള്‍ വ്യാപകമായി ഉപയോഗിക്കുന്ന 130 കോടി ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷയെ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. എന്നാല്‍ നിരോധനം നടപ്പിലാക്കുമ്പോഴും ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഒഴിയുന്നില്ല. ഈ ആപ്പുകള്‍ ഫോണില്‍ സൂക്ഷിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ? ഇന്‍സ്റ്റാള്‍ ചെയ്തിരുന്നവര്‍ക്ക് ഇത് തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കുമോ? എന്നീ സംശയങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.

ഇപ്പോഴത്തെ നിരോധനം

ഇപ്പോഴത്തെ നിരോധനം

കഴിഞ്ഞ വര്‍ഷം മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഇന്ത്യയില്‍ ടിക് ടോക്ക് വിലക്കിയിരുന്നു. എന്നാല്‍ വിലക്ക് ഒഴിവാക്കിയ ഉടന്‍ ആപ്പ് വീണ്ടും തിരിച്ചെത്തി. അതുപോലെ വീണ്ടും തിരിച്ചെത്തുമോ എന്ന സംശയം ഉപഭോക്താക്കളില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ നിരോധനം താല്‍ക്കാലികമാകാന്‍ സാധ്യതയില്ലെന്നാണ് സൂചന

കൂടുതല്‍ തന്ത്രപരം

കൂടുതല്‍ തന്ത്രപരം

ഇപ്പോള്‍ 59 ആപ്പുകള്‍ ഇന്ത്യ നിരോധിച്ച് കൊണ്ട് കേന്ദ്രം പുറത്തിറക്കിയ ഉത്തരവ് കൂടുതല്‍ തന്ത്രപരമാണെന്ന് പറയേണ്ടിവരും. അതുകൊണ്ടാണ് 59 ആപ്പുകള്‍ നിരോധിച്ചത്. ഇത് തികച്ചും നയതന്ത്രപരമായ തീരുമാനമാണെന്ന് പറയേണ്ടിവരും. ഇന്ത്യയിലെ ചൈനീസ് ബിസിനസുകള്‍ക്കുള്ള മു്ന്നറിയിപ്പ് എന്ന് വേണം ഈ നീക്കത്തിലൂടെ മനസിലാക്കാന്‍. അതുകൊണ്ട് ഈ നിരോധനം ഒരിക്കലും താല്‍ക്കാലികമാകാന്‍ സാധ്യതയില്ല.

cmsvideo
  TikTok Issues First Response After Being Banned By Modi Govt | Oneindia Malayalam
  ആപ്പുകള്‍ ഉപയോഗിക്കാമോ

  ആപ്പുകള്‍ ഉപയോഗിക്കാമോ

  ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ ഉപയോഗിക്കാമോ എന്ന സംശയം എല്ലാവരിലും നിലനില്‍ക്കുന്നുണ്ട്. കേന്ദ്രം ഇപ്പോള്‍ പുറത്തിറക്കിയ നിരോധന ഉത്തരവ് പ്രകാരം പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും ഈ ആപ്പുകള്‍ ബ്ലോക്ക് ചെയ്യും. ഇതിന് ശേഷം ഈ ആപ്പുകള്‍ ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല.

  ഡാറ്റാ ട്രാഫിക്

  ഡാറ്റാ ട്രാഫിക്

  ഈ ആപ്പുകളിലേക്കുള്ള ഡാറ്റ ട്രാഫിക് നിര്‍ത്തുന്നതിനായി ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരെയും ടെലിക്കോം സര്‍വീസ് പ്രൊവൈഡര്‍മാരെയും സമീപിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഡാറ്റ ട്രാഫിക് നിര്‍ത്തുന്ന സംവിധാനം പ്രവര്‍ത്തനം തുടങ്ങിയാല്‍ ഇപ്പോല്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകളിലേക്ക് ഡാറ്റ ലഭിക്കില്ല. ഇതോടെ ഈ ആപ്പുകള്‍ പ്രവര്‍ത്തനരഹിതമാകും.

  ആപ്പ് ഡിലീറ്റ് ചെയ്യണോ

  ആപ്പ് ഡിലീറ്റ് ചെയ്യണോ

  ഇപ്പോള്‍ നിരോധിച്ച ആപ്പുകള്‍ ഫോണില്‍ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാല്‍ ഇവയ്ക്ക് അപ്‌ഡേറ്റുകളോ ആപ്പ് ഡവലപ്പറിന്‍രെ സപ്പോര്‍ട്ടുകളോ ലഭിക്കില്ല. ഡാറ്റ ട്രാഫിക് സംവിധാനം പൂര്‍മായും നിര്‍ത്തുന്നതോടെ ഇന്ത്യന്‍ നെറ്റ്വര്‍ക്കുകളില്‍ ഈ ആപ്പുകള്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമാകും.

  എംഐ കമ്മ്യൂണിറ്റി

  എംഐ കമ്മ്യൂണിറ്റി

  അതേസമയം, ചൈനീസ് നിര്‍മ്മിത് മൊബൈല്‍ ഫോണായ ഷവോമിയുടെ പ്രീ ഇന്‍സ്റ്റാള്‍ഡ് ആപ്പായ എംഐ കമ്മ്യൂണിറ്റി , എംഐ വീഡിയോ കോള്‍ ആപ്പുകള്‍ക്കും നിരോധനമുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഡെവലപ്പ്‌മെന്റ് സപ്പോര്‍ട്ട് ലഭിച്ചേക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്.

  നേട്ടം ആര്‍ക്ക്?

  നേട്ടം ആര്‍ക്ക്?

  ആപ്പുകള്‍ നിരോധിക്കാനുള്ള നീക്കം ഇന്ത്യക്കു ഗുണം ചെയ്യുമെന്ന് ചില നിരീക്ഷകര്‍ പറയുന്നു. ആപ്പ് നിരോധിച്ചതു വഴി ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ കമ്ബനികള്‍ക്കു കൂടുതല്‍ അവസരം ലഭിക്കും. നിരോധിച്ചവയില്‍ ടിക് ടോക് അടക്കം മുന്നോ നാലോ ആപ്പുകളേ ജനപ്രിയമായിട്ടുള്ളൂ. മുമ്പ് ജനതാ സര്‍ക്കാരിന്റെ കാലത്ത് ഐ.ബി.എം, കൊക്കകോള കമ്പനികളെ നിരോധിച്ചതാണ്. അതേത്തുടര്‍ന്ന് സമാന സ്വഭാവമുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് വളരാന്‍ സാഹചര്യവുമുണ്ടായി.

  English summary
  If the banned Chinese apps are not deleted, will it work? What would happen if used ?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X