കെജ്രിവാളിനെതിരെ പാർട്ടി സ്ഥാപക നേതാവ്; രാജ്യസഭ സ്ഥാനാർത്ഥിയാക്കിയല്ല, കുമാർ വിശ്വാസ് രംഗത്ത്!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ആം ആദ്മി പാർട്ടിക്കെതിരെ സ്ഥാപക നേതാവ് കുമാർ ബിശ്വാസ് രംഗത്ത്. രാജ്യസഭാ തിര‍ഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് പാർട്ടിക്കും അരവിന്ദ് കെജ്രിവാലിനുമെതിരെ കുമാർ ബിശ്വാസ് രംഗത്ത് വന്നിരിക്കുന്നത്. ര്‍ട്ടേഡ് അക്കൗണ്ടന്റും മുന്‍ ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ എന്‍.ഡി. ഗുപ്ത, സാമൂഹ്യ പ്രവര്‍ത്തകന്‍ സുശീല്‍ ഗുപ്ത, പാർട്ടി പ്രവർത്തകനായ സഞ്ജയ് സിങ് എന്നിവരെയാണ് പാർട്ടി സ്ഥാനാർത്ഥികളായി നാമനിർദേശം ചെയ്യുക.

കുമാര്‍ വിശ്വാസിനെ സ്ഥാനാര്‍ഥിയാക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള താല്‍പര്യം അദ്ദേഹം പ്രകടിപ്പിച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. ഇതോടെയാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ ചേര്‍ന്ന ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്.

Arvind kejriwal

56 പാര്‍ട്ടി എംഎല്‍എ മാരാണ് യോഗത്തില്‍ പങ്കെടുത്തത്. ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി അംഗം കൂടിയാണ് കുമാര്‍ വിശ്വാസ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ശക്തമായി ആഞ്ഞടിക്കുകയായിരുന്നു ബിശ്വാസ്. സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിനുള്ള ശിക്ഷയാണിതെന്നും തന്റെ രക്തസാക്ഷിത്വം അംഗീകരിക്കുന്നതായും കുമാര്‍ വിശ്വാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
As the Aam Aadmi Party announced its nominees for elections to three Delhi Rajya Sabha seats that it will win, its senior leader Kumar Vishwas went public with his battle against party chief and Delhi chief minister Arvind Kejriwal, saying he has been "punished for speaking the truth."

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്