ഒന്നുമനസ്സുവെച്ചാൽ മതി ഡ്രോണും താനെ പറക്കും: പരീക്ഷണം സമ്പൂര്‍ണ്ണവിജയം,പിന്നിലെ രഹസ്യം ഇതാണ്...

  • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: മനസ്സുകൊണ്ട് നിയന്ത്രിക്കാവുന്ന ക്വാഡ് കോപ്റ്ററുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞൻ. ഐഐസിയിലെ എയറോസ്പേസ് എന്‍ജിനീയറിംഗിലെ ഗവേഷകനും യോഗാ ആചാര്യനുമായ എസ് എൻ ഓംകാറാണ് ക്വാഡ്കോപ്റ്റർ (ഡ്രോൺ) വികസിപ്പിച്ചെടുത്തിട്ടുള്ളത്.

ഓംകാറിന്‍റെ മനസ്സിൻറെ നിയന്ത്രണത്തില്‍ മുകളിലേയ്ക്കും താഴേയ്ക്കും ചലിപ്പിക്കുന്നതായും ബാംഗ്സൂർ മിറർ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് ഉപാധികളുടെ സഹായമില്ലാതെ മനസുകൊണ്ടാണ് ഡോ. ഓംകാർ ഡ്രോണിനെ നിയന്ത്രിക്കുന്നത്. ഐഐഎസ് സിയുടെ എയറോസ്പേസ് ഡിപ്പാർട്ട് മെന്റില്‍ വികസിപ്പിച്ചെടുത്ത മനസുകൊണ്ട് നിയന്ത്രിക്കാവുന്ന രാജ്യത്തെ ആദ്യത്തെ ഡ്രോൺ എന്ന പ്രത്യേകതയും ഇതിനുണ്ട്.

drones

ഇലക്ട്രോണ്‍സെഫാലോഗ്രാം ഹെഡ്സെറ്റ് ധരിച്ച് ആർക്കും ഡ്രോണിനെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് ഗവേഷകൻ ചൂണ്ടിക്കാണിക്കുന്നത്. തലച്ചോറില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങൾ പിടിച്ചെടുക്കുന്ന ഇലക്ട്രോണ്‍സെഫാലോഗ്രാം ഹെഡ്സെറ്റാണ് വയര്‍ലെസ്സായി സിഗ്നലുകള്‍ ലാപ്ടോപ്പിലേയ്ക്ക് അയച്ചുനൽകുകയും സിഗ്നലുകള്‍ നിർദേശങ്ങളായി മാറി ഡ്രോണിനെ നിയന്ത്രിക്കുകയുമാണ് ചെയ്യുന്നത്. നേരത്തെ ഫ്ലോറിഡ സര്‍വ്വകലാശാല 2016ൽ ഇത്തരമൊരു ആശയം മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇന്ത്യയിൽ ഇത് യാഥാര്‍ത്ഥ്യമാകുന്നത് എയറോസ്പേസ് എന്‍ഡജിനീയറിംഗ് വകുപ്പിലാണ്.

English summary
S N Omkar is no stranger to the mysteries of the human mind. Being a yoga teacher and also the chief research scientist of the Department of Aerospace Engineering, IISc, requires that he unravel mysteries, if there are any.
Please Wait while comments are loading...