മൊബൈല്‍ ഉണ്ടോ, സെക്‌സ് ചെയ്തിട്ടുണ്ടോ... ഐഐടി ബോംബെയിലെ സര്‍വ്വേയും മറുപടികളും...
ഹാര്‍വാര്‍ഡ് ക്രിംസന്‍ ഫ്രഷ്മാന്‍ സര്‍വ്വേയുടെ ചുവടുപിടിച്ച് ഐ ഐ ടി ബോംബെയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഐ ഐ ടി വിദ്യാര്‍ഥികളോട് ചോദിക്കേണ്ട ചോദ്യങ്ങളല്ല ഇതൊക്കെ എന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ഇതും ചോദിക്കാം, അറിഞ്ഞിരിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് വേറൊരു കൂട്ടര്‍ പറയുന്നു. ഐ ഐ ടിയിലെ കാമ്പസ് പത്രമായ ഇന്‍സൈറ്റ് നടത്തിയ സര്‍വ്വേ ഫലം ഡെയ്‌ലി ഭാസ്‌കറാണ് വാര്‍ത്തയാക്കിയത്.
കാമ്പസിലെ 254 വിദ്യാര്‍ഥികളെയാണ് ഇന്‍സൈറ്റ് സര്‍വ്വേയില്‍ പങ്കെടുപ്പിച്ചത്. രാഷ്ട്രീയം, സെക്‌സ്, പ്രണയം, ബന്ധങ്ങള്‍ എന്നിങ്ങനെയുള്ള രസകരമായ വിഷയങ്ങളാണ് സര്‍വ്വേ കൈകാര്യം ചെയ്യുന്നത്. 2015 സെപ്തംബര്‍ മുതല്‍ 2016 മെയ് വരെയുള്ള 9 മാസങ്ങളിലായാണ് സര്‍വ്വേ തയ്യാറാക്കിയത്. ഐ ഐ ടിയില്‍ പുതുതായി എത്തിയ ബാച്ചാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ഇതാദ്യമായിട്ടാണ് ഐ ഐ ടിയിലെ തുടക്കക്കാര്‍ക്ക് ഇത്തരമൊരു സര്‍വ്വേ നടക്കുന്നത്.

നിങ്ങള്‍ വെര്‍ജിനാണോ എന്ന് സെക്‌സുമായി ബന്ധപ്പെട്ട് ഒരു ചോദ്യം. ഐ ഐ ടി വിദ്യാര്‍ഥികളും കന്യാകാത്വവും തമ്മില്‍ എന്ത് ബന്ധം എന്ന് ന്യായമായും സംശയം തോന്നാം. എന്തായാലും 95 ശതമാനത്തില്‍ കൂടുതല്‍ പേരും ഉത്തരം നല്‍കിയത് അതെ എന്ന്. ബാക്കി 4.9 ശതമാനം പേര്‍ അല്ല എന്നും. ഐ ഐ ടിയില്‍ ചേരുന്നതിന് മുമ്പ് എപ്പോഴെങ്കിലും മദ്യം കഴിച്ചിട്ടുണ്ടോ എന്ന് അടുത്ത ചോദ്യം. ഇല്ല എന്ന ഉത്തരമാണ് 84 ശതമാനം പേരും നല്‍കിയത്.
പുകവലിക്കുമോ എന്ന ചോദ്യത്തിന് ബോംബെ ഐ ഐ ടിയിലെ സര്‍വ്വേയില്‍ പങ്കെടുത്ത 95 ശതമാനത്തോളം പേരും പറയുന്നത് ഇല്ല എന്ന ഉത്തരമാണ്. പ്രണയബന്ധങ്ങളുണ്ടോ എന്ന ചോദ്യത്തിന് 30 ശതമാനം പേര്‍ ഉണ്ട് എന്ന് മറുപടി പറയുന്നു. ഐ ഐ ടിയില്‍ വരുന്നതിന് മുമ്പ് തന്നെ 88 ശതമാനം പേര്‍ക്കും സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. 75 ശതമാനം പേര്‍ സ്വവര്‍ഗലൈംഗികതയെ പിന്തുണക്കുന്നവരാണ്.












Click it and Unblock the Notifications