ഐഐടി വിദ്യാര്‍ത്ഥികളുടെ ക്രൂരത; ഹോസ്റ്റലില്‍ അന്തിയുറങ്ങാന്‍ ഇടം; മയക്കുമരുന്ന് നല്‍കി പീഡനം!!!
മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം നല്‍കി പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച രണ്ട് ഐഐടി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കോളേജില്‍ പരിപാടി കാണാന്‍ എത്തിയ ഇവര്‍ക്ക് പ്രതികള്‍ രാത്രി താമസം വാഗ്ദാനം ചെയ്തു
ഗുവാഹത്തി: ഗുവാഹത്തി ഐഐടിയിലെ രണ്ട് വിദ്യാര്‍ത്ഥികളെ തങ്ങളുടെ ഹോസ്റ്റലില്‍ വച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചു. ഐഐടിയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത്. ഐഐടിക്ക് സമീപത്തെ കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥിനികളാണ് പരിചയക്കാരായ ഐഐടി വിദ്യാര്‍ത്ഥികളുടെ പീഡനത്തിന് ഇരയായത്.
പെണ്‍കുട്ടികള്‍ക്ക് കുടിക്കാന്‍ നല്‍കിയ പാനിയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ഇവരെ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്. ചൊവ്വാഴ്ച പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയേത്തുടര്‍ന്ന് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. നോര്‍ത്ത് ഗുവാഹത്തി പോലീസ് സ്‌റ്റേഷനിലാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്.

പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് പ്രതികളെ നേരത്തെ പരിചയമുണ്ടായിരുന്നു. ഈ പരിചയമാണ് പീഡനത്തിലേക്ക് നയിച്ച് സംഭവത്തിന് കാരണമായത്. ഐഐടിയുടെ സമീപത്തുള്ള കോളേജിലെ വിദ്യാര്‍ത്ഥിനികളാണ് ഇവര്‍.

ഐഐടിയില്‍ നടക്കുന്ന സാംസ്‌കാരിക പരിപാടി കാണുന്നതിന് വേണ്ടിയായിരുന്നു പെണ്‍കുട്ടികള്‍ മൂവരും ഐഐടിയില്‍ എത്തിയത്. രാത്രി വൈകിയപ്പോള്‍ ആണ്‍കുട്ടികള്‍ ഇവര്‍ക്ക് രാത്രി താമസം വാഗ്ദാനം ചെയ്തു. അങ്ങനെ ഇവര്‍ രാത്രിയില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തിയത്.

രാത്രി ഹോസ്റ്റലിലെത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് കുടിക്കാന്‍ ഇവര്‍ പാനിയം നല്‍കി. മയക്കുമരുന്ന് നല്‍കിയ പാനിയം കുടിച്ച ഇവര്‍ അബോധാവസ്ഥയിലായി. പിന്നീട് രണ്ടുപേരും ചേര്‍ന്ന് പെണ്‍കുട്ടികളെ ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

സംഭവം നടന്നതിന്റെ പിറ്റേ ദിവസം പുലര്‍ച്ചെ ഐഐടി കാമ്പസിലായിരുന്നു പെണ്‍കുട്ടികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഐഐടിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പെണ്‍കുട്ടികളെ കണ്ടത്. തുടര്‍ന്ന് പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് ഐഐടി വക്താവ് പറഞ്ഞു.

വിദ്യാര്‍ത്ഥിനികളുടെ പരാതിയേത്തുടര്‍ന്ന് ആണ്‍കുട്ടികളെ രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും ഐഐടി അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications