Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഐടി വിദ്യാര്‍ഥി ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു

ചെന്നൈ: മദ്രാസ് ഐ ഐ ടി വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു. ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലാണ് 18 കാരനായ കെമിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി തൂങ്ങിമരിച്ചത്. പമ്പാ ഹോസ്റ്റലിലെ സ്വന്തം മുറിയിലെ സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങിയാണ് ഇയാള്‍ ജീവന്‍ അവസാനിപ്പിച്ചത്.

രാജസ്ഥാനിലെ കോട്ട സ്വദേശിയാണ് ആത്മഹത്യ ചെയ്ത അക്ഷയ് കുമാര്‍ മീന. എന്നാല്‍ അക്ഷയ് കുമാറിന്റെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പോ മറ്റെന്തെങ്കിലും സൂചനയോ ലഭിച്ചിട്ടില്ല എന്ന് പോലീസ് പറഞ്ഞു. എന്താണ് മരണകാരണം എന്ന് പോലീസ് അന്വേഷിക്കുകയാണ്.

iit-chennai

ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള എന്തെങ്കിലും പ്രശ്‌നം അക്ഷയ് കുമാറിന് ഉള്ളതായി അറിയില്ലെന്ന് സഹപാഠികള്‍ പോലീസിനോട് പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പായി രാത്രി എട്ടരയോടെ ഇയാള്‍ കോട്ടയിലുള്ള അച്ഛനെ വിളിച്ച് സംസാരിച്ചിരുന്നു. മകന്റെ സംസാരത്തില്‍ എന്തെങ്കിലും അസ്വഭാവികതയുള്ളതായി തോന്നിയില്ലെന്നാണ് അക്ഷയ് കുമാറിന്റെ അച്ഛനും പറയുന്നത്.

വിദ്യാര്‍ഥി യൂണിയനുകളിലും മറ്റ് പാഠ്യേതര വഷയങ്ങളിലും വളരെ സജീവമായിരുന്നു അക്ഷയ് കുമാര്‍ എന്ന് സഹപാഠികള്‍ പറഞ്ഞു. രാത്രി പത്തരയോടെ ഹോസ്റ്റലില്‍ തിരിച്ചെത്തിയ കൂട്ടുകാരാണ് അക്ഷയ് കുമാര്‍ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞത്. മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വെന്റിലേറ്ററിലൂടെ നോക്കിയപ്പോള്‍ സീലിംഗ് ഫാനില്‍ നിന്നും കയര്‍ തൂങ്ങിക്കിടക്കുന്നത് കണ്ടു.

സംശയം തോന്നിയ കൂട്ടുകാര്‍ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ വിദ്യാര്‍ഥി ആത്മഹത്യയാണ് മദ്രാസ് ഐ ഐ ടിയില്‍ നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+