Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിഹിതബന്ധം; കാമുകിക്കൊപ്പം ചേര്‍ന്ന് ഭാര്യയെയും മകനെയും കുഴിച്ചിട്ടു

റാഞ്ചി: അവിഹിതബന്ധം ഭാര്യ അറിഞ്ഞതിനെ തുടര്‍ന്ന് കാമുകിക്കൊപ്പം ചേര്‍ന്ന് ഭാര്യയെയും മകനെയും കൊലപ്പെടുത്തി കുഴിച്ചിട്ടയാള്‍ അറസ്റ്റില്‍. റാഞ്ചിക്കടുത്തുള്ള തുപ്ദാനയിലെ എത്വ ദാസ് എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം ഇയാളുടെ കാമുകി ചംബോ ദേവി(40), ചംബോ ദേവിയുടെ രണ്ട് ആണ്‍മക്കള്‍ എന്നിവരും അറസ്റ്റിലായി.

ഓഗസ്ത് മധ്യത്തില്‍ എത്വയുടെ ഭാര്യ നീലവും എട്ടുമാസം പ്രായമായ കുട്ടിയെയും കാണാതായിരുന്നു. ഭാര്യയെയും കുട്ടിയെയും കാണാനില്ലെന്ന് പറഞ്ഞ് എത്വ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. നീലത്തിന്റെയും കുട്ടിയുടെയും മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

murder

രണ്ടുവര്‍ഷം മുന്‍പാണ് നീലം എത്വയുമായി പ്രണയത്തിലായത്. ഭര്‍ത്താവും കുട്ടികളും ഉണ്ടായിരുന്ന നീലം എത്വയുമായി അവിഹിതബന്ധമുണ്ടാക്കുകയായിരുന്നു. രണ്ടുവര്‍ഷത്തെ താമസത്തിനിടയില്‍ ഇവര്‍ക്ക് ഒരു കുട്ടിയും ഉണ്ടായി. കുട്ടി ജനിച്ചശേഷം പഞ്ചായത്തിനെ സമീപിച്ചാണ് നീലം എത്വയുമായുള്ള വിവാഹം നടത്തിയത്.

എന്നാല്‍ കുട്ടിയുണ്ടായി അല്‍പനാളുകള്‍ക്കുശേഷം എത്വ ചംബോ ദേവി എന്ന മറ്റൊരു വീട്ടമ്മയുമായി പ്രണയത്തിലായിരുന്നു. ചംബോ ദേവിയുട നിര്‍ദ്ദേശപ്രകാരമാണ് നീലത്തെയും കുട്ടിയെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് എത്വ ദാസ് പറഞ്ഞു. പോലീസ് ചോദ്യം ചെയ്യലില്‍ പരസ്പര ബന്ധമില്ലാത്ത മൊഴി നല്‍കിയതോടെയാണ് എത്വാ ദാസിനെ അറസ്റ്റ് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+