കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദായ നികുതിവകുപ്പുമായി പൂര്‍ണ്ണ സഹകരണം ഉണ്ടാകുമെന്ന് ബച്ചന്‍

Google Oneindia Malayalam News

മുംബൈ: താന്‍ ആദായ വകുപ്പിനോട് സഹകരിക്കുന്നുണ്ടെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. താന്‍ നിയമം പാലിക്കുന്ന ഇന്ത്യക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. പനാമ പേപ്പേഴ്‌സ് വെളിപ്പെടുത്തലിനു പിന്നാലെയാണ് ബിഗ് ബിയുടെ പ്രതികരണം.

വിദേശത്ത് കള്ളപ്പണ നിക്ഷേപമുണ്ടെന്ന വാര്‍ത്തയുടെ പേരില്‍ തന്നെ സേവ് ടൈഗര്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്നും നീക്കണമെന്ന് കോണ്‍ഗ്രസിന്റെ ആവശ്യത്തെ കുറിച്ചും ബച്ചന്‍ വാചാലനായി. തന്നെ നീക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് മഹാരാഷ്ട്രാ സര്‍ക്കാറിന്റെ പ്രത്യേക അധികാരമാണ്.

Amithab Bachchan

തീരുമാനം എന്തായാലും, ക്ഷയരോഗം, സ്വച്ഛ്ഭാരത്, ഹൈപ്പറ്റൈറ്റിസ് ബി ,പ്രമേഹം, കടുവ സംരക്ഷണം തുടങ്ങിയ സാമൂഹിക പദ്ധതികളില്‍ താന്‍ വ്യക്തിപരമായി ഇനിയും പ്രവര്‍ത്തിക്കുമെന്നും ബച്ചന്‍ പറഞ്ഞു. പമാന പേപ്പേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്ന് നാല് കമ്പനികളുടെ ബോര്‍ഡിലെ ഡയറക്ടറായി താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. ഈ നാല് കമ്പനികളില്‍ തന്റെ പേര് എങ്ങിനെ വന്നു എന്ന് അറിയാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ബച്ചനും മരുമകള്‍ ഐശ്വര്യ റായിക്കും നികുതി ഇളവുള്ള രാജ്യങ്ങളായ ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡിലും ബഹാമാസിലുമായി നാല് ഓഫ്‌ഷോര്‍ ഷിപ്പിങ് കമ്പനികളുണ്ടെന്ന് പനാമ പേപ്പേഴ്‌സ് വെള്‌പ്പെടുത്തിയിരുന്നു.

English summary
Megastar Amitabh Bachchan Friday said he is a law-abiding citizen of the country and has been cooperating with the Income Tax Department. Referring to a newspaper article, he said in a statement in Mumbai that “I wish to state that the article…with regards to me is a matter that has been under investigation for the past 6-7 years by the Income Tax and Enforcement Departments.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X