ഗാസയില്‍ വെടിനിര്‍ത്തലില്ലെങ്കില്‍ വോട്ട് ചോദിച്ച് വരേണ്ട, ബൈഡനോട് മുസ്ലീം കൗണ്‍സില്‍
വാഷിംഗ്ടണ്‍: ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ ജോ ബൈഡന്‍ ഇടപെട്ടില്ലെങ്കില്‍ വോട്ടും ചോദിച്ച് വരേണ്ടെന്ന് മുസ്ലീം സംഘടനകള്‍. മുസ്ലീം അമേരിക്കക്കാരെയും, ഡെമാക്രോറ്റിക് പാര്‍ട്ടി പ്രവര്‍ത്തകരെയും ഒരുമിച്ച് ഇവര്‍ ബൈഡനെതിരെ നീങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ്. ബൈഡനെതിരെ വോട്ട് ചെയ്യുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്. 2024ല്‍ യുഎസ് തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ ബൈഡന് പുതിയ വെല്ലുവിളിയാണിത്.
മുസ്ലീം വോട്ടര്‍മാരെ ഒന്നിപ്പിച്ച് ഫണ്ട് സ്വരൂപിക്കുമെന്നും, ബൈഡനെതിരെ വോട്ട് ചെയ്യാനായി പ്രചാരണം നടത്തുമെന്നുമാണ് ഇവരുടെ മുന്നറിയിപ്പ്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ നേതാക്കളുടെ പിന്തുണയും ലഭിക്കുമെന്നാണ് ഇവര്‍ പറയുന്നത്. നാഷണല്‍ മുസ്ലീം ഡെമോക്രാറ്റിക് കൗണ്‍സിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇവര്‍ക്ക് വമ്പന്‍ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയുണ്ട്.

മിഷിഗണ്‍, ഒഹായോ, പെനിസില്‍വാനിയ, എന്നിങ്ങനെ വളരെ സുപ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ ജനപ്രതിനിധികള്‍ വരെ മുസ്ലീം ഡെമോക്രാറ്റിക് കൗണ്‍സിലിലുണ്ട്. ഇവര്‍ ബൈഡനോട ഇസ്രായേലില്‍ സമ്മര്‍ദം ചെലുത്തി വെടിനിര്‍ത്തലിന് സമ്മതിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ബൈഡന്‍ സര്‍ക്കാരിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങാനോ, പിന്തുണ നല്‍കാനോ, വോട്ട് ചെയ്യാനോ പോലും വരില്ലെന്നാണ് മുസ്ലീം നേതാക്കളുടെ മുന്നറിയിപ്പ്.
പലസ്തീന്‍ ജനങ്ങള്‍ക്കെതിരെയുള്ള ഇസ്രായേലിന്റെ കടുത്ത ആക്രമണങ്ങളെ ഇനിയും ബൈഡന്‍ പിന്തുണ നല്‍കിയാല്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഇവര്‍ പറഞ്ഞു. ബൈഡന്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ പിന്തുണയാണ് ഇസ്രായേലിന് നല്‍കുന്നത്. ഫണ്ടിംഗും, അതുപോലെ ആയുധങ്ങളും ഇസ്രായേലിന് നല്‍കുന്നുണ്ട്. ആക്രമണം ഇത്രത്തോളം ശക്തമാക്കുന്നതിന് പ്രധാന പങ്കുവഹിച്ചത് ബൈഡനാണ്. നിരവധി പേരുടെ ജീവനെടുത്തിരിക്കുകയാണ് ഈ തീരുമാനം. ജനങ്ങള്‍ക്ക് ഇതുവഴി നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. നേരത്തെ അവര്‍ ബൈഡനെയും ഭരണകൂടത്തെയും വിശ്വസിച്ചിരുന്നുവെന്നും കൗണ്‍സില്‍ തുറന്ന കത്തില്‍ പറയുന്നു.
അടിയന്തര വെടിനിര്‍ത്തല്‍ എന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. മുന്‍ യുഎസ് സര്‍ക്കാര്‍ പ്രതിനിധി കെയ്ത്ത് എല്ലിസണ്‍, മിന്നസോട്ട അറ്റോര്‍ണി ജനറലും, യുഎസ് കോണ്‍ഗ്രസിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലീം പ്രതിനിധി ആേ്രന്ദ കാര്‍സണ്‍ എന്നിവരാണ് സംഘടനയുടെ സ്ഥാപക അധ്യക്ഷന്മാര്‍. അറബ്-മുസ്ലീം അമേരിക്കന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ബൈഡന്‍ സര്‍ക്കാരിനെതിരെ കനത്ത രോഷമുയര്‍ന്നിരിക്കുകയാണ്.
ഗാസ മുനമ്പിലെ ആക്രമണത്തെ അപലപിക്കുന്നതില്‍ ബൈഡന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് വിമര്‍ശം. വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന നിലപാടാണ് കഴിഞ്ഞ ദിവസവും ബെഞ്ചമിന്‍ നെത്യനാഹു സ്വീകരിച്ചത്. വെടിനിര്‍ത്തല്‍ കൊണ്ട് നേട്ടമുണ്ടാക്കുക ഹമാസ് മാത്രമാണെന്ന് യുഎസ് ദേശീയ സുരക്ഷ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.
ഇസ്രായേലിന്റെ വംശീയ ഉന്മൂലത്തിന് ബൈഡന്‍ പിന്തുണ നല്‍കുകയാണെന്ന് പലസ്തീന്‍ അമേരിക്കന്‍ സഭാ അംഗം റാഷിദ തലെയ്ബ് പറഞ്ഞു. 2024ല്‍ ഞങ്ങളുടെ വോട്ട് പ്രതീക്ഷിക്കേണ്ടതെന്നും ഇവര്‍ എക്‌സില്‍ കുറിച്ചു. ബൈഡന്റെ സന്ദര്‍ശന സമയത്ത് മിന്നസോട്ടയില്‍ അമേരിക്കന്‍ മുസ്ലീങ്ങള്‍ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ്.












Click it and Unblock the Notifications