Get Updates
Get notified of breaking news, exclusive insights, and must-see stories!

അർദ്ധരാത്രിയിൽ കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റി; കനത്ത സുരക്ഷ; ആശങ്ക വേണ്ടെന്ന് ബന്ധുക്കൾ

ചെന്നൈ: ഡി എം കെ നേതാവും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന് ശനിയാഴ്ച പുലർച്ചെ 12.30 ഓടെയാണ് അദ്ദേഹത്തെ വീട്ടിൽ നിന്ന് ആശുപത്രിയിൽ എത്തിച്ചത്. പനിയും അണുബാധയും കാരണം അതീവ ഗുരുതരാവസ്ഥയിലായ അദ്ദേഹത്തിന് ഗോപാലപുരത്തെ വസതിയിൽ മെഡിക്കൽ സംഘം ചികിത്സ നൽകി വരുകയായിരുന്നു.

കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അൽവാർപേട്ടയിലെ കാവേരി ആശുപത്രി പുലർച്ചെ 2.30ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളനിൽ വ്യക്തമാക്കിയിരുന്നു. അപകടനില തരണം ചെയ്തതായി എം രാജയും അറിയിച്ചു. മറ്റുമക്കളായ സ്റ്റാലിൻ, അഴഗിരി, കനിമൊഴി എന്നിവരും കരുണാനിധിയോടൊപ്പം ആശുപത്രിയിലുണ്ട്.

karunanidhi

കരുണാനിധിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആയിരക്കണക്കിന് അണികളാണ് അദ്ദേഹത്തിന്റെ ഗോപാലപുരത്തെ വസതിയിലേക്കും ആശുപത്രി പരിസരത്തേക്കും ഒഴികിയെത്തിയത്. ചെന്നൈയിലും ആശുപത്രി പരിസരത്തും പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. സന്ദർശകരെ അനുവദിക്കരുതെന്ന് ഡോക്ടർമാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡി എം കെയുടെ തലപ്പത്ത് കരുണാനിധിയെത്തിയതിന്റെ അമ്പതാം വാർഷിം ആഘോഷിക്കാനിരിക്കെയായിരുന്നു അണികളെ ആശങ്കയിലാഴ്ത്തി അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുൽ ഗാന്ധി തുടങ്ങിയവർ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചു. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+