2021 ല്‍ ഏറ്റവും കൂടുതല്‍ തവണ നിയമസഭ സമ്മേളനം നടന്നത് കേരളത്തില്‍; ത്രിപുരയും ഡല്‍ഹിയും ഏറ്റവും പിന്നില്‍
ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ തവണ നിയമസഭ സമ്മേളനം നടന്നത് കേരളത്തില്‍ എന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ആസ്ഥാനമായുള്ള പി ആര്‍ എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പറയുന്നത്.
2021 ല്‍ 61 ദിവസമാണ് കേരളത്തില്‍ നിയമസഭ സമ്മേളനം നടന്നത്. അതേസമയം ഡല്‍ഹിയിലും ത്രിപുരയിലുമാണ് ഏറ്റവും കുറവ് നിയമസഭ സമ്മേളനങ്ങള്‍ നടന്നത്. ഇക്കാലയളവില്‍ 500-ലധികം ബില്ലുകള്‍ പാസാക്കിയെങ്കിലും, 44 ശതമാനവും നടപ്പിലായിട്ടില്ല എന്നാണ് പി ആര്‍ എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം നിയമസഭകള്‍ പാസാക്കിയ ബില്ലുകളിലെ പ്രധാന വിഭാഗങ്ങള്‍ കഴിഞ്ഞ വര്‍ഷം ശരാശരി 21 ബില്ലുകളാണ് ഓരോ നിയമസഭയും പാസാക്കിയിരുന്നത്. വിദ്യാഭ്യാസം (21 ശതമാനം), നികുതി (12 ശതമാനം), പ്രാദേശിക ഭരണം (10 ശതമാനം), ഭൂമിയും ക്രമസമാധാനവും (4 ശതമാനം വീതം) എന്നിവയാണ്.
അതേസമയം കേരളത്തില്‍ 61 ദിവസം നിയമസഭ സമ്മേളിച്ചെങ്കിലും ഏറ്റവും കൂടുതല്‍ ബില്ലുകള്‍ പാസാക്കിയത് കര്‍ണാടക നിയമസഭയിലാണ്. 48 ബില്ലുകളാണ് കര്‍ണാടക നിയമസഭയില്‍ കഴിഞ്ഞ വര്‍ഷം പാസാക്കിയത്. 2020 ലും 55 ബില്ലുകള്‍ പാസാക്കി കര്‍ണാടക നിയമസഭ തന്നെയായിരുന്നു മുന്നില്‍.
അതേസമയം രണ്ട് ബില്ലുകള്‍ മാത്രമാണ് ഡല്‍ഹി കഴിഞ്ഞ വര്‍ഷം പാസാക്കിയത്. ഒഡീഷയില്‍ 40 നിയമസഭ സമ്മേളനം നടന്നപ്പോള്‍ നാഗാലാന്‍ഡ്, ഡല്‍ഹി, സിക്കിം, ആന്ധ്രാപ്രദേശ്, ത്രിപുര എന്നിവിടങ്ങളില്‍ 10 ദിവസത്തില്‍ താഴെ മാത്രമാണ് നിയമസഭ സഭ സമ്മേളിച്ചത്.
70-ല്‍ താഴെ അംഗങ്ങളുള്ള സംസ്ഥാന നിയമസഭകള്‍ പ്രതിവര്‍ഷം 50 ദിവസമെങ്കിലും യോഗം ചേരണമെന്നും ബാക്കിയുള്ളവ 90 ദിവസമെങ്കിലും സമ്മേളനം നടത്തണമന്നും 2002-ല്‍ ഭരണഘടനയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനുള്ള ദേശീയ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു എന്ന് പി ആര്‍ എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹോളിവുഡ് സുന്ദരിമാര്‍ തോറ്റുപോകുമല്ലോ...ഗ്ലാമറസ് ലുക്കില്‍ റായ് ലക്ഷ്മി, കൊല്ലുന്ന നോട്ടവും
ഇത് പ്രകാരം പരിശോധിക്കുമ്പോള്‍ മണിപ്പൂര്‍, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ സഭ സമ്മേളനം നടന്നത് കുറവാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. കര്‍ണാടക, കേരളം, മേഘാലയ, ഒഡീഷ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ നിയമസഭകളില്‍ അവതരിപ്പിച്ച പകുതിയിലധികം ബില്ലുകള്‍ പാസാക്കാന്‍ അഞ്ച് ദിവസത്തിലധികം എടുത്തു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഏറ്റവും കൂടുതല്‍ സിറ്റിംഗുകള്‍ നടന്നിട്ടും കേരളം 2021 ല്‍ 144 ഓര്‍ഡിനന്‍സുകള്‍ മാത്രമാണ് പുറപ്പെടുവിച്ചത്. നിയമസഭ സമ്മേളിക്കാത്ത സമയത്ത് നിയമങ്ങള്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഉപയോഗിക്കുന്ന രീതിയാണ് ഓര്‍ഡിനന്‍സുകള്‍.












Click it and Unblock the Notifications