Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത 19 കാരി യുവതി ഒടുവില്‍ അറസ്റ്റില്‍... സംഭവം ദില്ലിയില്‍

ദില്ലി: ബലാത്സംഗം എന്ന് പറഞ്ഞാല്‍ പ്രതി പുരുഷനും ഇര സ്ത്രീയും എന്നായിരിക്കും ഒറ്റയടിക്ക് പലരുടേയും മനസ്സിലേക്ക് വരിക. പുരുഷന്‍മാരെ ബലാത്സംഗം ചെയ്യുന്ന സ്ത്രീകളെ കുറിച്ചും പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പുരുഷന്‍ പുരുഷനെ ബലാത്സംഗം ചെയ്ത വാര്‍ത്തകളും പലപ്പോഴും മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത മറ്റൊന്നാണ്. യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത 19 കാരിയായ മറ്റൊരു യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയാണ് അത്.

വിദേശ രാജ്യങ്ങളില്‍ നിന്നൊന്നും അല്ല ഈ വാര്‍ത്ത. നമ്മുടെ രാജ്യ തലസ്ഥാനം ആയ ദില്ലിയില്‍ നിന്ന് തന്നെയാണ്. സംഭവം നടന്നത് മാസങ്ങള്‍ക്ക് മുമ്പായിരുന്നു എങ്കിലും അറസ്റ്റ് നടന്നത് ഇപ്പോഴാണെന്ന് മാത്രം. ഞെട്ടിപ്പിക്കുന്നതായിരുന്നു ആ കാര്യങ്ങള്‍.

സംഭവം ഒക്ടോബറിൽ

സംഭവം ഒക്ടോബറിൽ

2018 ഒക്ടോബര്‍ മാസത്തില്‍ ആണ് ഈ സംഭവം നടക്കുന്നത്. ബലാതാസംഗത്തിന് ഇരയായ യുവതി അന്നിത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും കേസ് എടുത്ത് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ പോലീസ് അധികൃതര്‍ തയ്യാറായിരുന്നില്ല. സ്വവര്‍ഗ്ഗ രതി കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു ഇത്.

ബലാത്സംഗം ബലാത്സംഗം തന്നെ

ബലാത്സംഗം ബലാത്സംഗം തന്നെ

എന്നാല്‍ സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചിന്റെ വിധി പ്രകാരം സ്വവര്‍ഗ്ഗ രതി മാത്രമേ കുറ്റകരം അല്ലാതാകുന്നുള്ളു. ബലാത്സംഗം, ഏത് വിധേനയുള്ളതാണെങ്കിലും കുറ്റകരമാണ്. ഇക്കാര്യത്തില്‍ വ്യക്തത വന്നതോടെയാണ് പ്രതിയെ ഇപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

കൃത്രിമ ലിംഗം ഉപയോഗിച്ച്

കൃത്രിമ ലിംഗം ഉപയോഗിച്ച്

കൃത്രിമ ലിംഗം അരയില്‍ വച്ചുകെട്ടി 19 കാരിയായ യുവതി തന്നെ ഗുദരതിയ്ക്ക് ഇരയാക്കി എന്നാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍ ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ അതിലും ക്രൂരവും പൈശാചികവും ആയ മറ്റ് ചില സംഭവ വികാസങ്ങള്‍ കൂടിയുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത.

നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള പെണ്‍കുട്ടി

നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള പെണ്‍കുട്ടി

വടക്കുകിഴക്കന്‍ സംസ്ഥാനത്ത് നിന്നുള്ള പെണ്‍കുട്ടിയാണ് ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായത്.് ഗുരുഗ്രാമില്‍ ജോലി തേടി എത്തിയതായിരുന്നു പെണ്‍കുട്ടി. പിന്നീട് ജോലി ഉപേക്ഷിച്ച് സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആയിരുന്നു പദ്ധതി. ഇതിനിടയില്‍ പരിചയപ്പെട്ട ഒരാളാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്.

ബിസിനസ് പങ്കാളിയാകാന്‍

ബിസിനസ് പങ്കാളിയാകാന്‍

ബിസിനസ് പങ്കാളികളെ കണ്ടെത്താനുള്ള ശ്രമത്തിനിടെ ആണ് എച്ച്‌സിഎല്ലില്‍ ജോലി ചെയ്യുന്നു എന്ന് അവകാശപ്പെട്ട രോഹിത് എന്ന ആളെ പരിചയപ്പെടുന്നത്. ഇയാള്‍ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് പെണ്‍കുട്ടിയെ ദില്‍ഷാദ് കോളനിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുപോയി രാഹുല്‍ എന്ന ആള്‍ക്കൊപ്പം ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

തുടര്‍ പീഡനങ്ങള്‍

തുടര്‍ പീഡനങ്ങള്‍

ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് രാഹുലും രോഹിതും പെണ്‍കുട്ടിയെ പലതവണ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. പിന്നീട് പെണ്‍കുട്ടിയെ വേശ്യാവൃത്തിക്കായി ഇവര്‍ മറ്റുള്ളവരുടെ അടുത്തേക്ക് ഇവര്‍ അയക്കുകയും ചെയ്തു. ഈ സമയത്തെല്ലാം ആ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന ആളാണ് ഇപ്പോള്‍ അറസ്റ്റിലായ 19 കാരി.

പലതവണ ഉപദ്രവിച്ചു

പലതവണ ഉപദ്രവിച്ചു

19 കാരി തന്നെ പലതവണ ഉപദ്രവിച്ചതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നുണ്ട്. വിസമ്മതിക്കുമ്പോള്‍ എല്ലാം മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ അതിലും ക്രൂരമായിരുന്നു മറ്റ് പല കാര്യങ്ങളും.

സെക്‌സ് ടോയ് ഉപയോഗിച്ച്

സെക്‌സ് ടോയ് ഉപയോഗിച്ച്

രാഹുലും രോഹിതും യുവതിയും തന്നെ നിര്‍ബന്ധിതമായി അവര്‍ക്കൊപ്പം കിടക്കയില്‍ കിടത്തുമായിരുന്നു എന്നും യുവതി സെക്‌സ് ടോയ് ഉപയോഗിച്ച് തന്നെ ഗുദഭോഗം ചെയ്യുമായിരുന്നു എന്നുമാണ് മൊഴി. മറ്റ് കസ്റ്റമേഴ്‌സിന് വേണ്ടി ആയിരുന്നു ഇത് എങ്കിലും അതില്‍ യുവതിയും ആനന്ദം കണ്ടെത്തിയിരുന്നു എന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നത്.

അവളും ശിക്ഷിക്കപ്പെടണം

അവളും ശിക്ഷിക്കപ്പെടണം

അവളെ കൊണ്ട് നിര്‍ബന്ധിച്ച് ആരും ചെയ്യിച്ചതായിരുന്നില്ല അത്. അങ്ങനെ ചെയ്യുന്നതില്‍ അവള്‍ ആനന്ദം കണ്ടെത്തിയിരുന്നു. മറ്റ് രണ്ട് പേര്‍ക്കൊപ്പം അവളും ശിക്ഷിക്കപ്പെടുന്നത് കാണണം- ഇരയായ പെണ്‍കുട്ടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+