കര്‍ണ്ണാടക നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്..പതിനെട്ടടവും പയറ്റും!!ബിജെപിക്കെതിരെ ജാതികാര്‍ഡും!!

Subscribe to Oneindia Malayalam

ബെംഗളൂരു: കോണ്‍ഗ്രസിന് ഇപ്പോള്‍ അധികാരമുള്ള രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ് കര്‍ണ്ണാടക. എന്തു വില കൊടുത്തും സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തുന്നതിനുള്ള തീവ്രപരിശ്രമത്തിലാണ് കോണ്‍ഗ്രസ്. ബിജെപിയെ തുരത്തിയോടിക്കാന്‍ തന്ത്രങ്ങള്‍ പലതും പയറ്റുന്നു. ഇത്തവണ ജാതിക്കാര്‍ഡ് പുറത്തെടുക്കാനുള്ള ശ്രമങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

'ക്വസ്റ്റ് ഫോര്‍ ഈക്വിറ്റി' എന്ന പേരില്‍ കോണ്‍ഗ്രസ് ബെംഗളൂരുവില്‍ സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ കോണ്‍ഫറന്‍സില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നതും മോദി സര്‍ക്കാരിന്റെ ഹിന്ദു ദേശീയതയും ദളിത് വിരുദ്ധ നയവുമായിരിക്കും. ദളിത് വിഭാഗത്തില്‍ പെട്ട രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയെങ്കിലും മായാവതിയുടെ രാജി കോണ്‍ഗ്രസ് തുറുപ്പു ചീട്ടാക്കും. ഇന്ത്യയിലെ ജാതിവിവേചനത്തെ അമേരിക്കയിലെ വര്‍ണ്ണവിവേചനത്തോടാണ് കോണ്‍ഗ്രസ് താരതമ്യപ്പെടുത്തുന്നത്.

ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി..

ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി..

ന്യൂനപക്ഷസംരക്ഷണം തന്നെയാണ് ക്വസ്റ്റ് ഫോര്‍ ഈക്വിറ്റിയിലെ പ്രധാന ചര്‍ച്ചാ വിഷയം. മോദിസര്‍ക്കാര്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും അവസരം നിഷേധിക്കുന്നുവെന്നും വിവേചനം കാണിക്കുന്നുവെന്നുമാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. 21-ാം തീയതി ആരംഭിച്ച ക്വസ്റ്റ് ഫോര്‍ ഈക്വിറ്റി കോണ്‍ഫറന്‍സില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്നൂറോളം വിദഗ്ധരാണ് ജാതിസമത്വത്തെക്കുറിച്ച് സംസാരിക്കുക.

ന്യൂഡീല്‍

ന്യൂഡീല്‍

മൂന്നു ദിവസത്തെ കോണ്‍ഫറന്‍സിനു ശേഷം ന്യൂഡീല്‍ എന്ന പേരില്‍ ബിജെപിയെ നേരിടാന്‍ ന്യൂഡീല്‍ എന്ന പേരില്‍ പുതിയ രേഖയും കോണ്‍ഗ്രസ് പുറത്തിറക്കും. ബിജെപിയെ നേരിടാനുള്ള തന്ത്രങ്ങളായിരിക്കും ഇതില്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിയെ എങ്ങനെ പ്രതിരോധിക്കാം എന്നതായിരിക്കും പ്രധാന അജണ്ട.

ബിജെപിക്കെതിരെ

ബിജെപിക്കെതിരെ

ബിജെപി ഭരണാഘടനാപരമായ സമത്വവും അവകാശങ്ങളും ഉറപ്പാക്കുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. എന്നാല്‍ സമുദായങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് പറയുന്നു.

മികച്ച പ്രകടനം

മികച്ച പ്രകടനം

സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം മികച്ച പ്രകടനമാണ് നടത്തുന്നതെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മികച്ച ഭൂരിപക്ഷത്തോടെ തങ്ങള്‍ അധികാരം നിലനിര്‍ത്തുമെന്ന ആത്മവിശ്വാസവും ചിലര്‍ പങ്കുവെയ്ക്കുന്നു. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമില്ലെന്നും ഇവര്‍ പറയുന്നു.

പ്രാദേശിക വികാരം

പ്രാദേശിക വികാരം

പ്രാദേശിക വികാരം വളര്‍ത്തുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന് പ്രത്യേക പതാക വേണമെന്ന ആവശ്യമുന്നയിച്ചും സിദ്ധരാമയ്യ സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാക സംസ്ഥാനത്തിന്റെ ഒദ്യോഗിക പതാകയാക്കണമെന്നാണ് ആവശ്യം. ഇതിനായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിരുന്നു.

Medical College Scam: BJP Against Rajeev Chandrasekhar
കര്‍ണ്ണാടക നിലനിലനിര്‍ത്തണം

കര്‍ണ്ണാടക നിലനിലനിര്‍ത്തണം

എന്തു വില കൊടുത്തും കര്‍ണ്ണാടക നിലനിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം. നിലവില്‍ കോണ്‍ഗ്രസിന് അധികാരമുള്ള ഏറ്റവും വലിയ സംസ്ഥാനമാണ് കര്‍ണ്ണാടക. 2018 ലാണ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

English summary
In Bengaluru, Congress Is Coming Up With A 'New Deal' To Beat The BJP
Please Wait while comments are loading...