മറ്റുള്ളവര്‍ക്കൊപ്പമില്ല, ഉലകനായകന്‍ സ്വന്തം പാര്‍ട്ടി ഉണ്ടാക്കും! പ്രഖ്യാപനം ഉടനെന്ന്...

  • Posted By: നിള
Subscribe to Oneindia Malayalam

ചെന്നൈ: താന്‍ രാഷ്ട്രീയത്തില്‍ അങ്കം കുറിക്കുന്നു എന്ന സൂചന സ്റ്റൈല്‍ മന്നനു പിന്നാലെ ഉലകനായകനും നല്‍കിയിരുന്നു. ഏതു പാര്‍ട്ടിയില്‍ ചേരുമെന്നതു സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പലതും പരന്നിരുന്നെങ്കിലും താരം പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തമിഴ് ജനതക്ക് സിനിമാ താരങ്ങള്‍ ദൈവങ്ങളാണ്. രാഷ്ട്രീയത്തില്‍ നിന്നും സിനിമയിലെത്തിയവരും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയവരും ഏറെ. രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബാന്ധവം അത്രത്തോളമാണ് തമിഴ് മണ്ണില്‍. എംജിആറും ജയലളിതയുമുള്‍പ്പെടെ തമിഴ് ജനത നെഞ്ചെറ്റിയ താരങ്ങളുടെ ഉദാഹരണം മുന്നിലുണ്ട്. അവരുടെ കൂട്ടത്തിലേക്ക് കണ്ണിചേരാനാണ് ഇപ്പോള്‍ കമലഹാസനും രജനീകാന്തും ശ്രമിക്കുന്നത്.

പ്രഖ്യാപനം എന്ന്..?

പ്രഖ്യാപനം എന്ന്..?

പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള ഒരുക്കങ്ങളിലാണ് കമലഹാസന്‍ എന്നും പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാകുമെന്ന് കമലഹാസനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിജയദശമി ദിനത്തിലോ ഗാന്ധിജയന്തി ദിനത്തിലോ പ്രഖ്യാപനം ഉണ്ടാകാനാണാ സാധ്യതയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ശരിയായ സമയം

ശരിയായ സമയം

തനിക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്നാണ് കമലഹാസന്‍ കരുതുന്നതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ ശൂന്യത ഉണ്ടെന്ന് കമല്‍ കരുതുന്നുണ്ടെന്നും രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ മുതല്‍ ആളുകളില്‍ നിന്നും ലഭിച്ച നല്ല പ്രതികരണം തീരുമാനവുമായി മുന്നോട്ടു പോകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചെന്നും ഇവര്‍ പറയുന്നു.

 സൂചന മുന്‍പേ..

സൂചന മുന്‍പേ..

ഉലകനായകന്‍ ട്വിറ്ററില്‍ കുറിച്ച എട്ടുവരി കവിതയാണ് രജനിക്കു പിന്നാലെ കമലഹാസനും രാഷ്ട്രീയത്തില്‍ അങ്കം കുറിക്കാനിറങ്ങുകയാണെന്ന സൂചന നല്‍കിയത്. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ താരം വ്യക്തമാക്കിയിട്ടുമുണ്ട്. ഒപ്പം വിവാദങ്ങളും പിന്നാലെ കൂടിയിട്ടുണ്ട്.

 ആ എട്ടുവരി കവിത

ആ എട്ടുവരി കവിത

'മരിച്ചാല്‍ താനൊരു തീവ്രവാദി, നിനച്ചാല്‍ താനൊരു മുഖ്യമന്ത്രി' എന്നാരംഭിക്കുന്ന എട്ടുവരി കവിതയാണ് കമലഹാസന്‍ ട്വീറ്റ് ചെയ്തത്. 'കുമ്പിടുന്നതുകൊണ്ട് ഞാന്‍ അടിമയാവുമോ? കിരീടം ത്യജിക്കുന്നതുകൊണ്ട് ഞാന്‍ നഷ്ടപ്പെടുന്നവനാവുമോ? അവരെ വിഡ്ഡികളെന്ന് എഴുതിത്തള്ളുന്നത് മണ്ടത്തരമാണ്' എന്ന് കവിത തുടരുന്നു.നാളെ പത്രങ്ങളില്‍ ഒരു സന്ദേശമുണ്ടാകും എന്ന അടിക്കുറിപ്പും കവിതക്കു താഴെ ഉണ്ടായിരുന്നു.

ചരിത്രം മുന്നില്‍

ചരിത്രം മുന്നില്‍

രാഷ്ട്രീയവും സിനിമയും തമ്മില്‍ അഭേദ്യമാം വിധം ബന്ധപ്പെട്ടു കിടക്കുന്ന തമിഴ് മണ്ണില്‍ പൂര്‍വ്വകാല ചരിത്രവും ധാരാളമുണ്ട്. എംജിആറിനെയും ജയലളിതയേയുമൊക്കെ ഹൃദയത്തില്‍ കുടിയിരുത്തിയവരാണ് തമിഴ് മക്കള്‍. ഏറ്റവുമൊടുവില്‍ രജനികാന്തിന്റെയും കമലഹാസന്റെയും പേരുകളാണ് ഉയര്‍ന്നു കേട്ടത്.

സ്റ്റൈല്‍ മന്നനും

സ്റ്റൈല്‍ മന്നനും

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് രജനീകാന്ത് പരസ്യമായി പ്രഖ്യാപിച്ചെങ്കിലും കമലഹാസന്‍ പരോക്ഷ സൂചന മാത്രമേ നല്‍കിയിരുന്നുള്ളൂ. അനുയോജ്യമായ സമയം വരുമ്പോള്‍ താന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് രജനി പരസ്യമായി പ്രഖ്യാപിച്ചെങ്കിലും ഏതു പാര്‍ട്ടിയില്‍ ചേരുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
In Chennai churn, Kamal Haasan set to launch party

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്