ബിജെപിയ്ക്ക് വെല്ലുവിളി വാട്സ്ആപ്പ് ഗ്രൂപ്പുകള്‍: അരയും തലയും മുറുക്കി പാട്ടീദാര്‍ യുവാക്കള്‍

  • Written By:
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ബിജെപിയ്ക്ക് ഭീഷണിയാവുന്നത് പട്ടേല്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍. ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം സജീവമായി നടക്കവേ ബിജെപിയ്ക്ക് പാട്ടീദാര്‍ വാ‍ട്സ്ആപ്പ് ഗ്രൂപ്പുകള്‍ വെല്ലുവിളിയാവുമെന്നാണ് കണക്കുകൂട്ടല്‍. ഒബിസി സംവരണം ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ച പാട്ടീദാര്‍ സമുദായത്തിന് സംവരണം വാഗ്ദാനം ചെയ്ത് കൂടെക്കൂട്ടിയതാണ് ബിജെപിയ്ക്ക് ആദ്യമേറ്റ പ്രഹരം. സംവരണവുമായി ബന്ധപ്പെട്ട് പാട്ടീദാര്‍ മുന്നോട്ടുവന്ന നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിച്ചതോടെയാണ് ഹര്‍ദിക് കോണ്‍ഗ്രസിന് പരസ്യപിന്തുണ പ്രഖ്യാപിച്ചത്.

ജാഗ്രതൈ! ആധാര്‍- ഇന്‍ഷുറന്‍സ് പോളിസി ബന്ധിപ്പിക്കല്‍: മുന്നറിയിപ്പുമായി എല്‍ഐസി

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ പ്രധാന എതിരാളികളായ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരു പാര്‍ട്ടികളും മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് പട്ടേല്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ബിജെപിയ്ക്ക് വെല്ലുവിളിയാവുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

 പത്തോളം വാട്സ്ആപ്പ് ഗ്രൂപ്പുകള്‍

പത്തോളം വാട്സ്ആപ്പ് ഗ്രൂപ്പുകള്‍


ഗുജറാത്തില്‍ പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി അംഗങ്ങളുടേതായി പത്തോളം വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ടെന്നും ഓരോ ഗ്രൂപ്പിലും 200 അംഗങ്ങള്‍ വീതം ഉണ്ടെന്നുമാണ് ഗ്രൂപ്പ് അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി, സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് എന്നിങ്ങനെയാണ് ഇവയുടെ പേരുകളെന്നും ഗ്രൂപ്പംഗമായ മോണ്ടു സാക്ഷ്യപ്പെടുത്തുന്നു. ഈ ഗ്രൂപ്പുകളില്‍ ധാംപൂരിലും സമീപ പ്രദേശങ്ങളിലുമുള്ള യുവാക്കളാണ് അംഗങ്ങളായിട്ടുള്ളതെന്നും യുവാവ് പറയുന്നു.

 രാഷ്ട്രീയ ചര്‍ച്ചകള്‍

രാഷ്ട്രീയ ചര്‍ച്ചകള്‍ഡിസംബര്‍ 9, 14 തിയ്യതികളില്‍ ഗുജറാത്തില്‍ രണ്ട് ഘട്ടങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാട്ടീദാര്‍ ഗ്രൂപ്പുകളില്‍ വാര്‍ത്തകളും രാഷ്ട്രീയവുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ചില ഗ്രൂപ്പുകളില്‍ ഹര്‍ദിക് പട്ടേലിന്‍റെ റാലികളുടെ വീഡിയോകള്‍, ട്രോളുകള്‍, വീഡിയോകള്‍ എന്നിവയും ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുറമേ ഗുജറാത്തിലെ ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ട വിവരങ്ങളും ഈ പ്ലാറ്റ്ഫോമുകളില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ചില ഘട്ടങ്ങളില്‍ സംവരണം ആവശ്യപ്പെട്ട് പാട്ടീദാര്‍ സമുദായം സംഘടിപ്പിച്ച പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങളും ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

 രാഷ്ട്രീയ ചര്‍ച്ചകള്‍

രാഷ്ട്രീയ ചര്‍ച്ചകള്‍ഡിസംബര്‍ 9, 14 തിയ്യതികളില്‍ ഗുജറാത്തില്‍ രണ്ട് ഘട്ടങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാട്ടീദാര്‍ ഗ്രൂപ്പുകളില്‍ വാര്‍ത്തകളും രാഷ്ട്രീയവുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ചില ഗ്രൂപ്പുകളില്‍ ഹര്‍ദിക് പട്ടേലിന്‍റെ റാലികളുടെ വീഡിയോകള്‍, ട്രോളുകള്‍, വീഡിയോകള്‍ എന്നിവയും ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുറമേ ഗുജറാത്തിലെ ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ട വിവരങ്ങളും ഈ പ്ലാറ്റ്ഫോമുകളില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ചില ഘട്ടങ്ങളില്‍ സംവരണം ആവശ്യപ്പെട്ട് പാട്ടീദാര്‍ സമുദായം സംഘടിപ്പിച്ച പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങളും ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

 ബിജെപിയല്ല കോണ്‍ഗ്രസ്

ബിജെപിയല്ല കോണ്‍ഗ്രസ്

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്യാനും ആവശ്യപ്പെടുന്നതാണ് ഇത്തരം വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ട മെസേജുകള്‍. പട്ടേല്‍ ജനസംഖ്യ അധികമുള്ള ഗോവിന്ദ് പൂര്‍ ഗ്രാമത്തിലും യുവാക്കള്‍ക്കിടയില്‍ ഇത്തരത്തിലുള്ള സജീവമായി പ്രവര്‍ത്തിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ട്. ഗ്രൂപ്പിലെ മെസേജുകള്‍ സ്വകാര്യമാണെന്ന് അവകാശപ്പെടുന്ന ഗ്രൂപ്പംഗങ്ങള്‍ ബിജെപിയുടെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും പരസ്യമായി പറയുന്നു.

 60 ശതമാനം കോണ്‍ഗ്രസിന്!!

60 ശതമാനം കോണ്‍ഗ്രസിന്!!

ഗോവിന്ദ് പൂര്‍ ഗ്രാമത്തില്‍ 1500- 2000 വോട്ടര്‍മാരാണുള്ളത് ഇതില്‍ 60 ശതമാനത്തോളം പേരും ഹര്‍ദികിനെ പിന്തുണയ്ക്കുന്നവരാണ് അതിനാല്‍ ഈ വോട്ടുകള്‍ കോണ്‍ഗ്രസിലേയ്ക് എത്തുമെന്നും ഉറപ്പുണ്ടെന്നാണ് പാട്ടീദാര്‍ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. വാട്സ്ആപ്പിന് പുറമേ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഗുജറാത്തിന്‍രെ ഭാവി സുരക്ഷിതമാക്കാനുള്ള നീക്കങ്ങള്‍ നടന്നുവരുന്നുണ്ട്.

 മെഹസനയും ഹര്‍ദികിനൊപ്പം

മെഹസനയും ഹര്‍ദികിനൊപ്പം

പട്ടേല്‍ സമുദായത്തിന് ഒബിസി സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ച മെഹസനയിലും പാട്ടീദാര്‍ സമുദായത്തിനാണ് മേല്‍ക്കൈയുള്ളത്. രാഷ്ട്രീയപരമായി പാട്ടീദാര്‍ സമുദായത്തിന് സ്വാധീനമുള്ള മേഖല കൂടിയാണിത്. ബിജെപി ശത്രുപക്ഷത്ത് കാണുന്ന ഹര്‍ദിക് പട്ടേലും പ്രതിപക്ഷത്തിനൊപ്പം നിന്ന് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിനും ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്.

 സംവരണത്തില്‍ ചിത്രമായി!!

സംവരണത്തില്‍ ചിത്രമായി!!


ഗുജറാത്തില്‍ പാട്ടീദാര്‍ സംവരണം സംബന്ധിച്ച് കോണ്‍ഗ്രസില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി പാട്ടീദാര്‍ നേതാവ് വ്യക്തമാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പാട്ടീദാര്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കുമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയെന്നാണ് ഹര്‍ദിക് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സംവരണം സംബന്ധിച്ച് തങ്ങള്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും കോണ്‍ഗ്രസ് അംഗീകരിച്ചുവെന്നും ഹര്‍ദിക് വ്യക്തമാക്കിയിരുന്നു.

 ഹര്‍ദികിന്‍റെ നിലപാട്

ഹര്‍ദികിന്‍റെ നിലപാട്

കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ആരോടും ആവശ്യപ്പെടില്ലെന്നും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് സംസാരിക്കുന്നുണ്ടെന്നും തീരുമാനം ജനങ്ങള്‍ക്ക് വിട്ടുവെന്നും ഹര്‍ദിക് വ്യക്തമാക്കുന്നു. ഗുറാത്ത് ഭരിക്കുന്ന ബിജെപി തിരഞ്ഞെടുപ്പിന് മുന്നോടിയായി കുതിരക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും പാട്ടീദാര്‍ നേതാക്കള്‍ക്ക് ബിജെപി 5൦ ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും ബിജെപിയുടെ തന്ത്രങ്ങള്‍ പരാജയം ഭയന്നാണെന്നും ഹര്‍ദിക് പറയുന്നു. അടുത്ത രണ്ടര വര്‍ഷത്തേയ്ക്ക് പാട്ടീദാര്‍ സംഘടന ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്നും ബിജെപിയുടെ അതിക്രമങ്ങള്‍ക്കെതിരെ പോരാടുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും ഗുജറാത്തിലെ തീപ്പൊരി നേതാവ് പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
In Dhampur village in Gujarat's Vijapur constituency, about two hours north of Ahmedabad, a group of young men loiter in the village square, hunched over their smartphones.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്