വാക്‌സിനേഷന് ശേഷം രോഗബാധിതരായവരില്‍ 86 ശതമാനവും ഡെല്‍റ്റ വകഭേദം; ഐസിഎംആര്‍ പഠനം
ദില്ലി: രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ച ശേഷം രോഗബാധിതരായ 86 ശതമാനം പേരിലും ഡെല്‍റ്റ വകഭേദമാണെന്ന് കണ്ടെത്തി. ഐസിഎംആര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാക്‌സിനേഷന് ശേഷം ആശുപത്രിയില്‍ പ്രവേശിച്ചത് 9.8 ശതമാനം കേസുകളും മരണസംഭവിച്ചത് 0.4 ശതമാനം കേസുകളും മാത്രമാണെന്നും പഠനത്തില്‍ പറയുന്നു. കൊവിഡ് വാക്‌സിനേഷന് ശേഷം ഇന്ത്യയില്‍ നടത്തിയ ഏറ്റവും വലിയ പഠനമാണിത്.
കൊവിഡ് വാക്‌സിന്‍ നല്‍കിയതിനെ തുടര്‍ന്ന് കൂടുതല്‍ പേരെയും മരണത്തില്‍ നിന്നും ആശുപത്രിവാസത്തില്‍ നിന്നും രക്ഷിക്കാനായെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. കൊവിഡിന്റെ മൂന്നാം തരംഗത്തെ തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട തന്ത്രമാണ് വാക്‌സിനേഷന്‍ ഡ്രൈവ് വര്‍ദ്ധിപ്പിക്കുന്നത്. ജനങ്ങളില്‍ പ്രതിരോധ ശേഷി എത്തുന്നതോടെ മൂന്നാം തരംഗത്തെ തടയാനാവുമെന്ന് പഠനത്തില്‍ പറയുന്നു. ഡെല്‍റ്റയുടെ പുതിയ രണ്ട് വകഭേദങ്ങലെ കുറിച്ചും പഠനത്തില്‍ പറയുന്നുണ്ട്.
ആരാധകര്‍ കാത്തിരുന്ന അമല പോളിന്റെ ഫോട്ടോഷൂട്ട്, ഹോട്ടായിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ

രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും. പഠനത്തിനായി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) രണ്ട് ഡോസ്, ഒരു ഡോസ് വാക്‌സിനുകള്‍ (കോവിഷീല്‍ഡ്, കോവാക്‌സിന്‍,) സ്വീകരിച്ച 677 ക്ലിനിക്കല്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. വാക്‌സിനേഷന് ശേഷം ഭൂരിഭാഗവും ഡെല്‍റ്റ വേരിയന്റാണാണെന്ന് കണ്ടെത്തി. 9.8 ശതമാനം കേസുകള്‍ക്ക് മാത്രമാണ് ആശുപത്രിയില്‍ പ്രവേശനം ആവശ്യമായിരുന്നത്. 0.4 ശതമാനം കേസുകളില്‍ മാത്രമാണ് മരണനിരക്ക് കണ്ടെത്തിയത്.
ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ വാക്‌സിന്‍ സ്വീകരിച്ച ശേഷം രോഗബാധിതരായവരില്‍ 86 ശതമാനമവും ഡെല്‍റ്റ വേരിയന്റാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെട്ടത് ആല്‍ഫ വകഭേദത്തിലുള്ളതാണെന്നും പഠനത്തില്‍ പറയുന്നു. മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കര്‍ണാടക, മണിപ്പൂര്‍, അസം, ജമ്മു കശ്മീര്‍, ചണ്ഡിഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ്, പുതുച്ചേരി, ന്യൂഡല്‍ഹി, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് ജാര്‍ഖണ്ഡ് എന്നിവയാണ് സാമ്പിളുകള്‍ സേഖരിച്ച 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും.












Click it and Unblock the Notifications