കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ നാളെ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും? യെദ്യൂരപ്പ നേതാവ്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Karnataka Elections 2018 : നാളെ യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്‌തേക്കും | Oneindia Malayalam

ബെംഗളൂരു: അനിശ്ചിതത്വം നിലനില്‍ക്കുന്ന കര്‍ണാടകയില്‍ തിടുക്കപ്പെട്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നീക്കം. വ്യാഴാഴ്ച ബിജെപി സര്‍ക്കാര്‍ കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി ബിഎസ് യെദ്യൂരപ്പയെ ബിജെപി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് യെദ്യുരപ്പയെ തിരഞ്ഞെടുത്തത്. ഇതിനിടെ യെദ്യൂരപ്പ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് ഒരു ദിവസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. നേരത്തേ മെയ് 17 ന് താന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു.

yed

ഒരു പാര്‍ട്ടിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ക്ഷണിക്കമെന്നാണ് യെദ്യൂരപ്പയുടെ ആവശ്യം.ഇതിനിടെ ജനങ്ങള്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹിച്ചതെന്നും ആഗ്രഹം പൂര്‍ത്തീകരിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പിന്‍വാതില്‍ ശ്രമങ്ങളെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ ബിജെപി കുതിരകച്ചവടം നടത്തുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍എമാരെ പണമെറിഞ്ഞ് പാളയത്തില്‍ എത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം ഇന്ന് രാവിലെ നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള നാല് കോണ്‍ഗ്രസ് എംഎല്‍മാര്‍ പങ്കെടുത്തില്ല. 44 എംഎല്‍എമാര്‍ മാത്രമാണ് യോഗത്തിന് എത്തിയത്. ഇതിനാല്‍ രാവിലെ എട്ടിന് തുടങ്ങേണ്ട യോഗം ഇതുവരേയും ആരംഭിച്ചിട്ടില്ല. ഇതോടെ ബിജെപി വിരിച്ച വലയില്‍ എംഎല്‍എമാര്‍ വീണെന്ന അങ്കലാപ്പിലാണ് കോണ്‍ഗ്രസ്.

English summary
in karnataka bjp to sworn in tommorow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X