Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് മോഹം പൊലിയും; ബിജെപി കരുത്താര്‍ജിക്കുന്നു!! പിണക്കം വിട്ട് ജെഡിയു, അധികാരംപിടിക്കും

ദില്ലി: ബിജെപിക്കെതിരെ വിശാല സഖ്യമുണ്ടാക്കി നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിന് തിരിച്ചടി നല്‍കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യത്തിന് നിരാശ. ബിഹാറില്‍ ബിജെപി സഖ്യം ഒഴിവാക്കേണ്ടെന്ന് നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയു തീരുമാനിച്ചു.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം കര്‍ണാടകത്തില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടരാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് ബിഹാറില്‍ ബിജെപിക്ക് അനുകൂലമായി കളമൊരുങ്ങുന്നത്. മാത്രമല്ല, കൂടുതല്‍ സീറ്റില്‍ മല്‍സരിക്കുമെന്ന വാശി ജെഡിയു ഉപേക്ഷിച്ചു. ഏത് തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി ഒരുക്കമാണെന്നും ബിജെപിയുമായി പിണങ്ങില്ലെന്നും ജെഡിയു നേതൃയോഗത്തിന് ശേഷം നേതാക്കള്‍ പ്രതികരിച്ചു. വിവരങ്ങള്‍ ഇങ്ങനെ...

ബിജെപിക്ക് സന്തോഷ വാര്‍ത്ത

ബിജെപിക്ക് സന്തോഷ വാര്‍ത്ത

ബിജെപിക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ബിഹാറില്‍ നിന്ന് വന്നിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യ പകുതിയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. അതിന് മുമ്പ് തന്നെ അനുകൂല തരംഗമുണ്ടാക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ദേശീയ പര്യടനം തുടങ്ങിക്കഴിഞ്ഞു.

അടുത്താഴ്ച അമിത് ഷാ-നിതീഷ് ചര്‍ച്ച

അടുത്താഴ്ച അമിത് ഷാ-നിതീഷ് ചര്‍ച്ച

അടുത്താഴ്ച ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിന് മുന്നോടിയായി ജെഡിയു നേതാക്കളുടെ യോഗം ദില്ലിയില്‍ നടന്നു. അമിത് ഷായുമായുള്ള ചര്‍ച്ചയില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നായിരുന്നു യോഗത്തിന്റെ പ്രധാന ചര്‍ച്ച. കൂടുതല്‍ സീറ്റില്‍ മല്‍സരിക്കണമെന്ന് നേരത്തെ ജെഡിയു നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതിപക്ഷത്തെ ഞെട്ടിച്ചു

പ്രതിപക്ഷത്തെ ഞെട്ടിച്ചു

ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുന്ന തീരുമാനമായിരിക്കും ജെഡിയു കൈക്കൊള്ളുക എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിച്ചാണ് പുതിയ തീരുമാനത്തില്‍ ജെഡിയു എത്തിയിരിക്കുന്നത്. ബിജെപി ബന്ധം തുടരും. വിട്ടുവീഴ്ചകള്‍ക്ക് ജെഡിയു ഒരുക്കമാണ് എന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്.

 ഭിന്നതയുള്ള വിഷയങ്ങള്‍

ഭിന്നതയുള്ള വിഷയങ്ങള്‍

ജെഡിയു പല കാര്യങ്ങളിലും ബിജെപിയുമായി ഉടക്കി നില്‍ക്കുകയായിരുന്നു. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കണം, വെള്ളപ്പൊക്ക ദുരിതത്തില്‍ കേന്ദ്രം മതിയായ നഷ്ടപരിഹാരം അനുവദിച്ചില്ല തുടങ്ങിയ വിഷയത്തില്‍ കൊമ്പുകോര്‍ക്കല്‍ കഴിഞ്ഞാഴ്ചയുമുണ്ടായിരുന്നു. പിന്നീടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റില്‍ മല്‍സരിക്കുമെന്ന ജെഡിയു നിലപാടെടുത്തിരുന്നത്.

നിതീഷിനെ ചുമതലയേല്‍പ്പിച്ചു

നിതീഷിനെ ചുമതലയേല്‍പ്പിച്ചു

ഇതോടെ ജെഡിയു-ബിജെപി സഖ്യം തകരുമോ എന്ന ആശങ്കയും പരന്നിരുന്നു. ശേഷമാണ് ദില്ലിയിലെ ബിഹാര്‍ നിവാസില്‍ പാര്‍ട്ടി നേതൃയോഗം ചേര്‍ന്നത്. ദേശീയ ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, സംസ്ഥാന അധ്യക്ഷന്‍മാര്‍, പ്രമുഖ നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ബിജെപിയുമായുള്ള ചര്‍ച്ചകള്‍ക്കും തീരുമാനമെടുക്കുന്നതിനും നിതീഷ് കുമാറിനെ യോഗം ചുമതലപ്പെടുത്തി.

മറ്റു സംസ്ഥാനങ്ങളിലെ നിലപാട്

മറ്റു സംസ്ഥാനങ്ങളിലെ നിലപാട്

ബിജെപിയുമായി സഖ്യം ബിഹാറില്‍ തുടരണമെന്ന നിതീഷിന്റെ തീരുമാനത്തെ യോഗം പിന്തുണച്ചു. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ ഈ സഖ്യമുണ്ടായേക്കില്ല. അവിടെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സ്വന്തമായ ശ്രമങ്ങള്‍ ജെഡിയു സ്വീകരിക്കും. ഇനി സീറ്റുകള്‍ പങ്കുവയ്ക്കലിലാണ് തര്‍ക്കത്തിന് സാധ്യത.

തര്‍ക്കത്തിന് പോകേണ്ട

തര്‍ക്കത്തിന് പോകേണ്ട

എന്നാല്‍ സീറ്റ് പങ്ക് വയ്ക്കുന്ന കാര്യത്തില്‍ തര്‍ക്കത്തിന് നില്‍ക്കേണ്ടെന്നാണ് യോഗത്തിന്റെ തീരുമാനമെന്ന് യോഗത്തില്‍ പങ്കെടുത്ത പ്രമുഖ നേതാവ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും ബിഹാറില്‍ സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. ആ സംഖ്യമാണ് ബിജെപി-ജെഡിയു സഖ്യത്തിന് ബിഹാറില്‍ വെല്ലുവിളി.

സീറ്റില്‍ ധാരണയായി

സീറ്റില്‍ ധാരണയായി

ആര്‍ജെഡി-ജെഡിയു സഖ്യം നിലവില്‍ വന്നാല്‍ എന്തു ചെയ്യണമെന്ന് ജെഡിയു യോഗം ചര്‍ച്ച ചെയ്തു. അത്തരത്തില്‍ സാഹചര്യമുണ്ടായാല്‍ സീറ്റ് പങ്കുവയ്ക്കുന്നതില്‍ കൂടുതല്‍ ബലം പിടിക്കേണ്ടെന്നാണ് തീരുമാനം. 17-18 സീറ്റ് മാത്രം ആവശ്യപ്പെട്ടാല്‍ മതിയെന്നും തീരുമാനിച്ചു.

പ്രതിപക്ഷത്തിന്റെ പ്രതീക്ഷ

പ്രതിപക്ഷത്തിന്റെ പ്രതീക്ഷ

40 ലോക്‌സഭാ മണ്ഡലങ്ങളാണ് ബിഹാറില്‍. ബിഹാറില്‍ കൂടുതല്‍ സീറ്റ് പിടിക്കാന്‍ ബിജെപി വിരുദ്ധ വിശാല സഖ്യം പദ്ധതിയിടുന്നുണ്ട്. ബിജെപിയും ജെഡിയുവും തമ്മിലുള്ള തര്‍ക്കം അവര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ജെഡിയു തീരുമാനങ്ങള്‍ മാറ്റി. ഇത് കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് തിരിച്ചടിയായിരിക്കുകയാണ്.

സാധ്യത ഇങ്ങനെ

സാധ്യത ഇങ്ങനെ

ദില്ലിയിലെ യോഗത്തിന്റെ തീരുമാനം അമിത് ഷായുമായുള്ള ചര്‍ച്ചയില്‍ നിതീഷ് കുമാര്‍ വിശദീകരിക്കും. ഇരുപാര്‍ട്ടികളും തുല്യമായ രീതിയില്‍ സീറ്റുകള്‍ പങ്കുവയ്ക്കാനാണ് ഇനി സാധ്യത. അങ്ങനെ സംഭവിച്ചാല്‍ 17 സീറ്റുകളില്‍ ഇരുവിഭാഗവും മല്‍സരിക്കും. ബാക്കി വരുന്ന ആറ് സീറ്റുകള്‍ സഖ്യകക്ഷികളായ രാംവിലാസ് പാസ്വാന്റെ എല്‍ജെപി, ആര്‍എല്‍എസ്പി എന്നിവര്‍ക്ക് വിട്ടുനല്‍കും.

വിശാലസഖ്യം നേട്ടമുണ്ടാക്കി വരുന്നു

വിശാലസഖ്യം നേട്ടമുണ്ടാക്കി വരുന്നു

ഈ മാസം 12നാണ് അമിത് ഷായും നിതീഷ് കുമാരും തമ്മിലുള്ള കൂടിക്കാഴ്ച. ബിഹാറിലെ സീറ്റ് വിഭജനം ഭംഗിയായി തീരുന്നത് ബിജെപിക്കും ഗുണമാണ്. എല്ലാ തര്‍ക്കങ്ങളും മാറ്റിവച്ചാണ് ജെഡിയു അനുകൂല സമീപനം സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ബിഹാറില്‍ മികച്ച മുന്നേറ്റമുണ്ടാക്കിയിരുന്നു. എന്നാല്‍ പിന്നീട് പ്രതിപക്ഷം വിശാലസഖ്യ സാധ്യതകള്‍ ഉപയോഗിക്കുകയും ഉപതിരഞ്ഞെടുപ്പുകളില്‍ നേട്ടം കൈവരിക്കുകയും ചെയ്തിരുന്നു.

 കോണ്‍ഗ്രസിന്റെ വഴി

കോണ്‍ഗ്രസിന്റെ വഴി

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ചും അവര്‍ ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. ബിജെപിക്ക് തിരിച്ചടിയാണ് കര്‍ണാടകത്തിലെ ഈ സഖ്യം. ബിഹാറില്‍ ആര്‍ജെഡിയെ കൂട്ടുപിടിച്ച് ബിജെപിയെ നേരിടാമെന്നാണ് കോണ്‍ഗ്രസിന്റെ കരുതല്‍. എന്നാല്‍ ശ്രമകരമായ ഒരു മുന്നേറ്റം ഇനി കോണ്‍ഗ്രസിന് ബിഹാറില്‍ അനിവാര്യമായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+