Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്റേണല്‍ റിപ്പോര്‍ട്ടിലും ബിജെപിക്ക് വീഴ്ച്ച.... സ്വന്തം സര്‍വേയില്‍ മോദിക്കും അമിത് ഷായ്ക്കും ഭയം

Recommended Video

cmsvideo
    ഇന്റേണല്‍ റിപ്പോര്‍ട്ടിലും ബിജെപിക്ക് വീഴ്ച്ച | Oneindia Malayalam

    ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് തലവേദനയുമായി ഇന്റേണല്‍ സര്‍വേ. മൂന്ന് സംസ്ഥാനങ്ങളിലെ തോല്‍വി വിലയിരുത്താന്‍ രൂപീകരിച്ച സമിതിയുടെ റിപ്പോര്‍ട്ടിലാണ് 2019ലും ഇത് തന്നെ ആവര്‍ത്തിക്കാനുള്ള സാധ്യത കാണുന്നത്. വമ്പന്‍ തിരിച്ചടിയാണ് ഇതില്‍ പറയുന്നത്. അതേസമയം ബിജെപിയുടെ തിരിച്ചടിക്ക് കാരണം ഒരേ ഒരു കാരണമാണെന്നും ഇവര്‍ പറയുന്നു. കോണ്‍ഗ്രസ് ശക്തിപ്പെട്ടത് മാത്രമല്ല, അവരുടെ പ്രവര്‍ത്തന രീതി മാറിയതും ബിജെപിക്കുള്ള വെല്ലുവിളിയാണ്.

    ഹിന്ദി ഹൃദയഭൂമിയില്‍ ഇതുവരെ ഇല്ലാത്ത തിരിച്ചടി ബിജെപി നേരിടേണ്ടി വരുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം വന്ന നാഷണല്‍ അപ്രൂവല്‍ റേറ്റിംഗ്‌സ് റിപ്പോര്‍ട്ടിന്റെ മുഴുവന്‍ വിശകലനങ്ങളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. അതിന് സമാനമാണ് ഇപ്പോള്‍ വന്ന റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടിയുണ്ടാവുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ബിജെപി ബൂത്ത് തലപ്രവര്‍ത്തനത്തിലൂടെ ആത്മവിശ്വാസം തിരിച്ച് പിടിക്കാന്‍ ശ്രമിക്കവേയാണ് തിരിച്ചടി ഉണ്ടായിരിക്കുന്നത്.

    ബിജെപിയുടെ റിപ്പോര്‍ട്ട്

    ബിജെപിയുടെ റിപ്പോര്‍ട്ട്

    ബിജെപിയും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോമ്‌സും തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ബിജെപിയുടെ തോല്‍വി വിശദീകരിച്ചിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ കര്‍ഷക വായ്പ എഴുതി തള്ളുമെന്ന വാഗ്ദാനമല്ല ബിജെപിയെ തോല്‍പ്പിച്ചതെന്ന് സര്‍വേ പറയുന്നു. തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത കോണ്‍ഗ്രസിന്റെ നയങ്ങളാണ് അവരെ വിജയിപ്പിച്ചത്. ബിജെപിക്ക് ഈ വിഷയത്തില്‍ ജനങ്ങള്‍ക്കിടയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും സര്‍വേ പറയുന്നു.

    അഞ്ച് സംസ്ഥാനങ്ങളില്‍ ഇങ്ങനെ..

    അഞ്ച് സംസ്ഥാനങ്ങളില്‍ ഇങ്ങനെ..

    അഞ്ച് സംസ്ഥാനങ്ങളും തൊഴിലില്ലായ്മയുടെ കാര്യത്തില്‍ വളരെ പിന്നിലായിരുന്നു. അതുകൊണ്ട് സര്‍ക്കാര്‍ സംബന്ധമായ വിഷയങ്ങള്‍ക്കാണ് ജനങ്ങള്‍ പ്രാമുഖ്യം നല്‍കിയത്. എന്നാല്‍ ബിജെപിയില്‍ നിന്ന് ഇത്തരം പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെന്ന് സര്‍വേ പറയുന്നു. രാജസ്ഥാനിലെ ഗ്രാമീണ മേഖലയില്‍ 66 ശതമാനം പേരും തൊഴിലില്ലായ്മയാണ് പ്രധാന വിഷയമായി ഉയര്‍ത്തിയത്. മധ്യപ്രദേശില്‍ ഇത് 59 ശതമാനവും, ഛത്തീസ്ഗഡില്‍ 58, മിസോറാമില്‍ 69, തെലങ്കാനയില്‍ 63 ശതമാനവുമായിരുന്നു.

    നഗരമേഖലകളില്‍ ഇങ്ങനെ

    നഗരമേഖലകളില്‍ ഇങ്ങനെ

    നഗരമേഖലകളിലും ഇത് തന്നെയായിരുന്നു പ്രധാന വിഷയം. രാജസ്ഥാനില്‍ 69 ശതമാനം പേര്‍ തൊഴില്‍ പ്രധാന വിഷയമാക്കിയാണ് വോട്ട് ചെയ്്തത്. ഇത് 70, 61, 67, 71 എന്നീ നിരക്കിലായിരുന്നു മറ്റ് നാല് സംസ്ഥാനങ്ങളില്‍. രാജസ്ഥാനിലാണ് ഏറ്റവും മോശം തൊഴിലില്ലായ്മ ഉള്ളത്. 9.3 ശതമാനമാണ് ഇവിടെ തൊഴിലില്ലായ്മാ നിരക്ക്. ഇത് ദേശീയ ശരാശരിയായ 5.9നും എത്രയോ മുകളിലാണ്. ഛത്തീസ്ഗഡിലും ഇതേ ദേശീയ ശരാശരിക്ക് മുകളിലാണ്. മധ്യപ്രദേശില്‍ 4.22, തെലങ്കാന 1.6 എന്ന ശതമാനത്തിലുമാണ്.

    ബിജെപിക്ക് ആശങ്ക

    ബിജെപിക്ക് ആശങ്ക

    കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവരുന്നതില്‍ നിരവധി കാര്യങ്ങള്‍ പങ്കുവഹിച്ചിട്ടുണ്ടെന്ന് സര്‍വേയില്‍ പറയുന്നു. കാര്‍ഷിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒന്നാം സ്ഥാനത്ത് നിന്നത് തൊഴില്‍ വാഗ്ദാനങ്ങളാണ്. അതേസമയം മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനം തീരെ മോശമാണ് എന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. തെലങ്കാനയില്‍ മാത്രമാണ് സര്‍ക്കാര്‍ നല്ലതാണെന്ന് ജനങ്ങള്‍ അഭിപ്രായപ്പെട്ടത്. തെലങ്കാനയില്‍ തൊഴിലില്ലായ്മ നിരക്ക് അത്ര ശക്തമായിരുന്നില്ലെന്നും സര്‍വേ പറയുന്നു.

    എല്ലാ മേഖലയിലും തിരിച്ചടി

    എല്ലാ മേഖലയിലും തിരിച്ചടി

    ബിജെപിക്ക് എല്ലാ മേഖലയിലും തിരിച്ചടിയാണ് ഉണ്ടായതെന്ന് സര്‍വേ വ്യക്തമാകുന്നു. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് 29 സീറ്റാണ് വര്‍ധിപ്പിച്ചത്. മധ്യ നഗര മേഖലകളിലും നഗര മേഖലകളിലും വന്‍ വര്‍ധനവാണ് കോണ്‍ഗ്രസിന് ഉണ്ടായത്. 41.6 ശതമാനത്തില്‍ നിന്ന് 43.9 ശതമാനത്തിലേക്ക് കോണ്‍ഗ്രസ് വോട്ട് ബാങ്ക് ഉയര്‍ന്നപ്പോള്‍ ബിജെപി 42.3ല്‍ നിന്ന് 33.6 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയത്. എന്നാല്‍ രാജസ്ഥാന്‍ ഇത് വിചാരിച്ചതിലും കുറവായിരുന്നുവെന്ന് സര്‍വേ പറയുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഭേദമാണെന്ന് അഭിപ്രായപ്പെട്ടവരുണ്ട് ഇവിടെ.

    2019 എളുപ്പമല്ല

    2019 എളുപ്പമല്ല

    2019ല്‍ നരേന്ദ്ര മോദിയെയും അമിത് ഷായെയും മുന്‍നിര്‍ത്തിയുള്ള തന്ത്രങ്ങളാണെങ്കില്‍ ബിജെപി തോല്‍ക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. ഓരോ മണ്ഡലത്തിലും ജനസ്വാധീനമുള്ള പ്രാദേശിക നേതാക്കളായിരിക്കണം ഇറങ്ങേണ്ടതെന്ന് ബിജെപിയുടെ ഇന്റേണല്‍ സര്‍വേ പറയുന്നു. മോദി ഇപ്പോള്‍ അത്ര സ്വാധീനമുള്ള നേതാവല്ല. എന്നാല്‍ രാഹുല്‍ ഗാന്ധി ശക്തനുമാണ്. ഈ സാഹചര്യത്തില്‍ നിലവിലുള്ള രീതി മാറ്റിയില്ലെങ്കില്‍ 2009ല്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടി ആവര്‍ത്തിക്കുമെന്നാണ് സര്‍വേ പറയുന്നത്.

    ഉത്തര്‍പ്രദേശ് കിട്ടില്ല

    ഉത്തര്‍പ്രദേശ് കിട്ടില്ല

    യുപിയില്‍ ബിജെപിയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണെന്ന് നാഷണല്‍ അപ്രൂവല്‍ റേറ്റിംഗ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ മാത്രമല്ല ഹിന്ദി ഹൃദയഭൂമിയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. യുപിയില്‍ എന്‍ഡിഎ 28 സീറ്റിലൊതുങ്ങും. സഖ്യകക്ഷിയായ അപ്‌നാദള്‍ എന്‍ഡിഎ വിട്ടാല്‍ തകര്‍ച്ച ഇതിലും വലുതാവും. എസ്പി ബിഎസ്പി സഖ്യം 50 സീറ്റ് നേടും. 44.3 ശതമാനം വോട്ട് അവര്‍ക്ക് ലഭിക്കും. കോണ്‍ഗ്രസിന് 7.3 ശതമാനം വോട്ടും ലഭിക്കും. യുപിയില്‍ തോറ്റാല്‍ അത് എല്ലാ സംസ്ഥാനത്തും കാണാനാവുമെന്നും സര്‍വേ പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+