കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗർഭിണിയായ സ്ത്രീയെ സവർണർ തല്ലികൊന്നു; കേരളം ശരിയാക്കാൻ വന്ന ആദിത്യനാഥിന്റെ നാട്ടിൽ, ക്രൂരത!

Google Oneindia Malayalam News

ലഖ്നൗ: ഗർഭിണിയായ ദളിത് യുവതിയെ മേൽജാതിക്കാർ തല്ലികൊന്നു. മാലിന്യം ശേഖരിക്കുന്നതിനിടെ മേൽജാതിക്കാരിയിുടെ ബക്കറ്റിൽ അറിയാതെ സ്പർശിച്ചതിനാണ് ഗർഭിണിയായ യുവതിയെ തല്ലി കൊന്നത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ ഖേതൽപുർ ഭൻസോലി ഗ്രാമത്തിലാണ് സംഭവം. എട്ട്മാസം ഗർഭിണിയായിരുന്ന സാവിത്രിദേവി എന്ന സ്ത്രീയാണ് മരിച്ചത്. ഒക്ടോബര്‍ 15 ന് ഠാക്കൂര്‍ സമുദായാംഗമായ അഞ്ജുവിന്റ വീട്ടില്‍നിന്ന് മാലിന്യം ശേഖരിക്കുന്നതിനിടെയാണ് സാവിത്രി ദേവിക്ക് മര്‍ദനമേറ്റത്.

സവർക്കർ മാപ്പ് എഴുതികൊടുത്തതെന്തിന്? ബിജെപി നേതാവ് ചർച്ചയിൽ പറഞ്ഞത്, ഷാനിപോലും ചിരിച്ചു മണ്ണ്തപ്പിസവർക്കർ മാപ്പ് എഴുതികൊടുത്തതെന്തിന്? ബിജെപി നേതാവ് ചർച്ചയിൽ പറഞ്ഞത്, ഷാനിപോലും ചിരിച്ചു മണ്ണ്തപ്പി

മര്‍ദനമേറ്റ സാവിത്രിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭന്‍സോലി ഗ്രാമത്തിലെ ഉന്നതജാതിക്കാരുടെ കുടുംബത്തില്‍നിന്ന് മാലിന്യം ശേഖരിക്കുന്നതായിരുന്നു സാവിത്രിദേവിയുടെ ഉപജീവനമാര്‍ഗം. മാലിന്യം ശേഖരിക്കുന്നതിനിടെ സമീപത്തു കൂടി റിക്ഷ പോയപ്പോൾ സാവിത്രിയുടെ നിലതെറ്റി. തുടർന്ന് സമീപത്തുള്ള ബക്കറ്റിൽ പിടിക്കുകയായിരുന്നു. തുടർന്ന് ബക്കറ്റ് അശുദ്ധമാക്കിയെന്ന് ആരോപിച്ച് അഞ്ജു സാവിത്രിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ദൃക്സാക്ഷികൾ

ദൃക്സാക്ഷികൾ

സാവിത്രി ദേവിയുടെ അയൽക്കാരി കുസുമ ദേവിയും ഒമ്പത് വയസ്സുകാരിയായ മകളും സാത്രി മർദ്ദമേറ്റതിന്റെ ദൃക്സാക്ഷിയാണെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

മർദ്ദനത്തിൽ നിന്നും രക്ഷപ്പെടുത്തി

മർദ്ദനത്തിൽ നിന്നും രക്ഷപ്പെടുത്തി

സാവിത്രിക്ക് മര്‍ദനമേറ്റപ്പോള്‍ കുട്ടി കരഞ്ഞുകൊണ്ട് ഞങ്ങളുടെ അരികിലെത്തി സഹായത്തിനായി അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഞങ്ങള്‍ ഓടിച്ചെല്ലുകയും അവരില്‍നിന്ന് രക്ഷപ്പെടുത്തുകയുമായിരുന്നെന്ന് കുസുമ ദേവി പറയുന്നു.

തലയ്ക്കും വയറിനും ശക്തമായ വേദന

തലയ്ക്കും വയറിനും ശക്തമായ വേദന

പുറമേക്ക് രക്തസ്രാവം ഇല്ലായിരുന്നു. അവള്‍ക്കു കുഴപ്പമൊന്നുമില്ലെന്നായിരുന്നു ആശുപത്രി അധികൃതര്‍ പറഞ്ഞത്. എന്നാല്‍ വീട്ടിലെത്തിയ സാവിത്രി തലയ്ക്കും വയറിനും വേദനയുണ്ടെന്ന് പറഞ്ഞിരുന്നെന്നും കുസുമദേവി പറയുന്നു.

ഭീഷണിപ്പെടുത്തി

ഭീഷണിപ്പെടുത്തി

എന്തിനാണ് ഭാര്യയെ മര്‍ദിച്ചതെന്നു ചോദിക്കാന്‍ അഞ്ജുവിന്റെ വീട്ടില്‍ ചെന്നപ്പോള്‍ അവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഒക്ടോബര്‍ 18 ന് പോലീസില്‍ പരാതി നൽകുകയായിരുന്നുവെന്ന് ഭർത്താവ് ദിലീപ് പറഞ്ഞു.

ആദ്യം കേസ് രജിസ്റ്റർ ചെയ്തില്ല

ആദ്യം കേസ് രജിസ്റ്റർ ചെയ്തില്ല

എന്നാൽ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് സാവിത്രിയെ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. പുറമേയുള്ള പരിശോധനയായിരുന്നു നടത്തിയത്. അപ്പോള്‍ പരിക്കുകളൊന്നും കാണാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് കോട് വാലി പോലീസ് അറിയിച്ചു.

ദൃക്സാക്ഷികളുടെ മൊഴി

ദൃക്സാക്ഷികളുടെ മൊഴി

തുടർന്ന് ഗ്രാമത്തിൽ സന്ദർശനം നടത്തി ദൃക്സാക്ഷികളുമായി സംസസാരിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തെന്നും പോലീസ് പറഞ്ഞു.

മരണം ആറ് ദിവസങ്ങൾക്ക് ശേഷം

മരണം ആറ് ദിവസങ്ങൾക്ക് ശേഷം

ഒക്ടോബർ 15 ന് നടന്ന മർദ്ദനത്തെ തുടർന്ന് ആറ് ദിവസങ്ങൾക്ക് ശേഷം സാവിത്രി ദേവിയും ഉദരത്തിലുള്ള കുഞ്ഞും മരിക്കുകയായിരുന്നു. നിലവിൽ അമർദ്ദിച്ച അഞ്ജുവും മകനും ഒളിവിലാണ്. തലയ്ക്കേറ്റ് ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

English summary
At around 9 am on October 15, an over-eight-months pregnant Savitri Devi, like most days, was collecting garbage from homes in Khetalpur Bhansoli village in Bulandshahr district of Uttar Pradesh. While she was at one of the homes, a rickshaw caused her to lose balance and ‘touch’ a bucket belonging to Anju, an upper caste Thakur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X