യുപിയിൽ ബിജെപിയെ താഴെയിറക്കി എസ്പി അധികാരം നേടും;3 ഇടത്ത് കോൺഗ്രസ്..വ്യത്യസ്ത പ്രവചനം
ദില്ലി; പഞ്ചാബ് ഒഴികെ നിയമസഭ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ എക്സിറ്റ് പോൾ ഫലങ്ങൾ എല്ലാം ബി ജെ പിക്കാണ് മുൻതൂക്കം പ്രവചിച്ചത്. എന്നാൽ വേറിട്ട പ്രവചനം നടത്തുകയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ആത്മസാക്ഷി ഗ്രൂപ്പ്. യുപിയിൽ എസ് പിക്കും മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസിനുമാണ് സർവ്വേ സാധ്യത കൽപ്പിക്കുന്നത്.

ഉത്തർപ്രദേശിൽ 235 മുതൽ 240 വരെ സീറ്റുകൾ നേടി ബി ജെ പി അധികാരം പിടിക്കുമെന്നാണ് സർവ്വേ പറയുന്നത്. 2017 ൽ 325 സീറ്റ് നേടിയ ബി ജെ പിക്ക് സീറ്റുകൾ കുത്തനെ കുറയും. 132 മുതൽ 140 വരെ സീറ്റുകൾ മാത്രമാണ് ബി ജെ പിക്ക് ഇവിടെ പ്രവചിക്കുന്നത്. ബി എസ് പിക്ക് 19 മുതൽ 23 സീറ്റുകളും കോൺഗ്രസിന് 12 മുതൽ 16 സീറ്റുകൾ വരേയും ലഭിക്കും. മറ്റുള്ള പാർട്ടികൾക്ക് 1 മുതൽ 2 സീറ്റുകൾ വരേയും സർവ്വേ സാധ്യത പറയുന്നുണ്ട്.
അതേസമയം കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ ഇത്തവണ പാർട്ടി ഭരണ തുടർച്ച നേടുമെന്നാണ് പ്രവചിക്കുന്നത്. കോൺഗ്രസ് 58 മുതൽ 61 സീറ്റുകൾ വരെ ലഭിച്ചേക്കും. എ എ പിക്ക് 34 മുതൽ 38 സീറ്റു വരേയും ശിരോമണി അകാലിദൾ 18 മുതൽ 21 സീറ്റ് വരെ നേടും. ബി ജെ പിക്ക് 4 മുതൽ 5 വരെ സീറ്റ് വരെയും പ്രവചിക്കുന്നു.
Recommended Video
ഉത്തരാഖണ്ഡിലും ഇക്കുറി പതിവ് തെറ്റില്ലെന്നാണ് സർവ്വേ പ്രവചനം. കോൺഗ്രസിന് 43 മുതൽ 47 സീറ്റ് വരെയാണ് പ്രവചിക്കുന്നത്. അതേസമയം ബി ജെ പി 20 മുതൽ 21 സീറ്റിലൊതുങ്ങുമെന്നും സർവ്വേ പറയുന്നു. ആം ആദ്മിക്ക് 2 മുതൽ 3 സീറ്റുകൾ വരേയും സർവ്വേ പറയുന്നുണ്ട്. ഗോവയിലും ബി ജെ പിയെ താഴെയിറക്കി കോൺഗ്രസ് അധികാരത്തിലേറുമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസിന് 21 മുതൽ 22 വരെ സീറ്റുകളും ബിജെപി്കക് 9-10, എ എ പിക്ക് 2-3 സീറ്റുകളുമാണ് പ്രവചിക്കുന്നത്. യു പി , ഉത്തരാഖണ്ഡ്, മണിപ്പൂർ, പഞ്ചാബ്, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മാർച്ച് 10 നാണ് ഫലം പുറത്തുവരിക.












Click it and Unblock the Notifications