അമേരിക്കയില്‍ ചര്‍ച്ചാവിഷയം ഗൗരി ലങ്കേഷും കാഞ്ച ഐലയ്യയും: ഇന്ത്യയില്‍ ശ്രദ്ധയൂന്നി യുഎസ് കോണ്‍ഗ്രസ്
റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി ഹരോള്‍ഡ‍് ട്രെന്‍ഡ് ഫ്രാങ്ക്സാണ് വിഷയം സഭയില്‍ ഉന്നയിച്ചത്
വാഷിംഗ്ടണ്‍: കന്നഡമാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊലചെയ്യപ്പെട്ട സംഭവവും കാഞ്ച ഐലയ്യയ്ക്കെതിരെയുള്ള വധഭീഷണിയും ചര്‍ച്ചചെയ്ത് യുഎസ് കോണ്‍ഗ്രസ്. ഗൗരി ലങ്കേഷ് കൊലചെയ്യപ്പെട്ട് ഒരുമാസം പിന്നിടുമ്പോഴാണ് ഇന്ത്യയെ ഞെട്ടിച്ച കൊലപാതകവും ദളിത് എഴുത്തുകാരനായ കാഞ്ച ഐലയ്യയ്ക്ക് നേരെയുള്ള വധഭീഷണിയും യുഎസ് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നത്.
അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങള്‍ ചര്‍ച്ചയായപ്പോഴാണ് ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ സമാന രീതിയില്‍ കൊലചെയ്യപ്പെട്ട ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍, എം എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി ഹരോള്‍ഡ‍് ട്രെന്‍ഡ് ഫ്രാങ്ക്സ് തന്‍റെ പ്രതിനിധി സഭയിലെ പ്രസംഗത്തിനിടെയാണ് ബെംഗളൂരുവിലെ വീട്ടില്‍ വെച്ച് കൊലചെയ്യപ്പെട്ട ഗൗരി ലങ്കേഷിനെക്കുറിച്ച് പരാമര്‍ശിച്ചത്.

ഐലയ്യയെ തൂക്കിക്കൊല്ലണം
കാഞ്ച ഐലയ്യയെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന തെലുഗുദേശം പാര്‍ട്ടി എംപിയുടെ പ്രസ്താവനയെ ഉദ്ധരിച്ചാണ് യുഎസ് കോണ്‍ഗ്രസില്‍ ദളിത് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കാഞ്ച ഐലയ്യയ്ക്കെതിരെയുള്ള വധഭീഷണിയെക്കുറിച്ച് പ്രതിനിധി സഭയില്‍ പരാമര്‍ശിക്കുന്നത്. തെലുഗു ദേശം പാര്‍ട്ടി എംപി ടിജി വെങ്കടേഷാണ് കാഞ്ച ഐലയ്യയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയത്.

ആക്രമണം
തെലങ്കാനയിൽ ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. നാലുപേർ ചേർന്ന് ഐലയ്യയുടെ കാറിനു നേരെ കല്ലെറിയുകയും തന്നെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നും അദ്ദേഹം പറയുന്നു.

ദളിത് എഴുത്തുകാരന് വധഭീഷണി
ഐലയ്യയ്ക്ക് ചില വധഭീഷണികളും അടുത്തകാലത്തായി ഉണ്ടായിരുന്നു. ഒരു മീറ്റിങ്ങില്‍ പങ്കെടുക്കുന്നതിനായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന കാഞ്ചയ്യയെ ഒരു സംഘം ആളുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു. ഇതോടെ ഇദ്ദേഹം സ്വയം വീട്ടുതടങ്കലിലാണ്.

കൊന്നുകളയുമെന്ന് ഭീഷണി
എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഐലയ്ക്ക് ഭീഷണി. തനിക്ക് ജീവന് ഭീഷണിയുള്ളതായി വ്യക്തമാക്കിയ കാഞ്ച ഐലയ്യ ഇക്കാര്യം ചൂണ്ടിക്കാണിച്ച് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. വിവാദ പുസ്തകത്തിന്‍റെ പേരിലാണ് ദളിത് എഴുത്തുകാരന്‍ കൂടിയായ കാഞ്ച ഐലയയ്ക്കെതിരെ ഭീഷണിയുയര്‍ന്നിട്ടുള്ളത്. ആഗസ്റ്റ് 11 ന് ഉച്ചയ്ക്ക് ഫോണില്‍ വിളിച്ച അഞ്ജാതന്‍ ഭീഷണി മുഴക്കുകയായിരുന്നു.

വിദ്യാര്‍ത്ഥിയുടെ പരാതി
സാമാജിക സ്മഗ്ഗ്ലൂരു കൊമാട്ടുലു എന്ന പുസ്തകം വൈശ്യ വിഭാഗത്തിന് പുറമേ ഹിന്ദു സമൂഹത്തിന്‍റെ വികാരങ്ങളെയും വൃണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് ഒരു ദളിത് വിദ്യാര്‍ത്ഥി തന്നെ ഐലയ്യയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. മല്‍ക്കരാജ്ഗിരി എസ് ഐയാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. പ്രാദേശിക കോടതിയെ സമീപിച്ച 22 കാരന്‍ കോടതിയില്‍ നിന്ന് അഭിപ്രായം ആരാഞ്ഞിരുന്നു.

നാക്ക് അരിയും
നാക്ക് അരിയുമെന്ന് ഭീഷണിപ്പെടുത്തിയ അഞ്ജാതര്‍ വധിക്കുമെന്നും ഭീഷണി മുഴക്കി. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് ഹൈദരാബാദിലെ ഒസ്മാനിയ സര്‍വ്വകലാശാല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സാമാജിക സ്മംഗളൂരു കോളത്തൊള്ളു എന്ന പുസ്തകത്തിന്‍റെ പേരിലാണ് ഭീഷണിയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പോലീസ് സംരക്ഷണം വേണം
പോലീസ് സംരക്ഷണം നല്‍കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ട കാഞ്ച ഐലയ്യ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ സംഘത്തിനായിരിക്കും ഉത്തരവാദിത്തമെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഒരു വിഭാഗത്തെ ആക്ഷേപിക്കുന്നതാണെന്നും ഇക്കാര്യം ചൂണ്ടിക്കാണിച്ച് പുസ്തകം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട വൈശ്യ അസോസിയേഷന്‍ സംഭവത്തില്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ പുസ്തകം പിന്‍വലിക്കാന്‍ കാഞ്ച ഐലയ്യ തയ്യാറായിരുന്നില്ല. ഇതാണ് ഭീഷണിയ്ക്ക് പിന്നിലെന്നാണ് സൂചന.

ഗൗരി ലങ്കേഷ് വധം
സെപ്തംബര്‍ അഞ്ചിന് ബെംഗളൂരുവിലെ രാജരാജേശ്വറി നഗറിലെ വസതിയില്‍ വച്ചാണ് ബൈക്കിലെത്തിയ അക്രമികള്‍ ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊലപ്പെടുത്തിയത്. സംഭവം നടന്ന് ഒരു മാസം പിന്നിട്ടെങ്കിലും കുറ്റവാളികളെ പിടികൂടാന്‍ കഴിയാതെ ഇരുട്ടില്‍ത്തപ്പുകയാണ് കര്‍ണ്ണാടക പോലീസ്.












Click it and Unblock the Notifications