ബിജെപിയുടെ ക്യാമ്പയിന് യുപിയില്‍ വന്‍ പരാജയം; നേതാക്കള്‍ക്കെല്ലാം 'ഉഴപ്പ്', താക്കീതുമായി നദ്ദ
ലഖ്നൗ: ഉത്തര്‍പ്രദേശ് ബിജെപിയുടെ കോണ്ടാക്ട് ക്യാമ്പയിന് വന്‍ പരാജയം. പല ജില്ലകളിലും ആളുകള്‍ ഇല്ലാത്തതിനാല്‍ നേതൃത്വത്തിന് വന്‍ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. ദേശീയ അധ്യക്ഷന്‍ നേതാക്കളുടെ ഉഴപ്പന് സമീപനത്തില്‍ അതൃപ്തി അറിയിച്ചിരിക്കുകാണ്. മഹാ സംപര്‍ക്ക് അഭിയാനുമായി മുന്നോട്ട് പോകാനാണ് നേതാക്കളോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഏതൊക്കെ നേതാക്കളാണോ മോശം പ്രകടനം നടത്തിയത് അവര്‍ക്കെല്ലാം വീണ്ടും അവസരം നല്‍കിയിരിക്കുകയാണ്.
ജനങ്ങളെ പരിപാടിയിലേക്ക് ആകര്‍ഷിച്ച്, അവര്‍ക്ക് പദ്ധതിയുടെ കാര്യങ്ങള്‍ അറിയിച്ച് കൊടുക്കാനാണ് നിര്‍ദേശം. ഏതൊക്കെ ജില്ലകളിലാണോ മോശം അവിടെ എല്ലാം വീണ്ടും മഹാ സംപര്‍ക്ക് അഭിയാന് സംഘടിപ്പിക്കും. ജൂലായ് 15 വരെ ഈ ക്യാമ്പയിന്റെ കാലാവധി നീട്ടിയിരിക്കുകയാണ്.ബിജെപിയുടെ ഏറ്റവും സംഘടനാ ശേഷിയുള്ള സംസ്ഥാനത്താണ് ആളില്ലാതെ ഒരു പരിപാടി പരാജയപ്പെടുന്നത്. ഇത് കേന്ദ്ര നേതൃത്വത്തിന് അടക്കം നിരാശ സമ്മാനിച്ചിരുന്നു. ജൂണിലായിരുന്നു ബിജെപി കോണ്ടാക്ട് ക്യാമ്പയിന് സംഘടിപ്പിച്ചത്.

സര്‍ക്കാര്‍ സഹായം ലഭിച്ച ആളുകളെ ഒപ്പമിരുത്തി കൊണ്ട് പൊതു യോഗം സംഘടിപ്പിക്കാനായിരുന്നു പാര്‍ട്ടി നേതാക്കളോട് നിര്‍ദേശിച്ചത്. പതിനായിരം പേരെങ്കിലും പങ്കെടുക്കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഒരു ഡസന്‍ ജില്ലകളിലെങ്കിലും ആളില്ലാത്ത അവസ്ഥയായിരുന്നു. തീരെ കുറവായിരുന്നു ആളുകള്‍. ഇതിലൂടെ പല എംപിമാരുടെ പ്രകടനം മോശമാണെന്നും കേന്ദ്ര നേതൃത്വം തിരിച്ചറിഞ്ഞിരിക്കുകയാണ്.
നിരവധി എംപിമാര്‍ക്ക് ബിജെപി ഇത്തവണ ടിക്കറ്റ് നല്കാന് സാധ്യതയില്ല. സംസ്ഥാന അധ്യക്ഷനില്‍ നിന്ന് ജെപി നദ്ദ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. ഈ ക്യാമ്പയിന്റെ ഭാഗമായി ഓരോ ലോക്സഭാ മണ്ഡലത്തിലും ബിജെപി പൊതുയോഗത്തിന് പ്ലാന്‍ ചെയ്തിരുന്നു. പല എംപിമാര്‍ക്കും ജനത്തെ ആകര്‍ഷിക്കാനുള്ള കഴിവില്ലെന്നാണ് ദേശീയ നേതൃത്വം തിരിച്ചറിഞ്ഞിരിക്കുന്നത്.
നദ്ദ നേരത്തെ ബിജെപി അധ്യക്ഷന്‍ ഭൂപേന്ദ്ര സിംഗ് ചൗധരിയുമായും, പാര്‍ട്ടി ജനറല്‍ സെക്രട്ടറി ധരംപാല്‍ സിംഗുമായും സംസാരിച്ചിരുന്നു. ഇവര്‍ക്ക് മുന്നില്‍ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നദ്ദ ബോധ്യപ്പെടുത്തുകയും ചെയ്തു. ബിജെപി ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന മണ്ഡലങ്ങളിലാണ് ആളുകളെ ഒട്ടും വരാതിരുന്നത്.നോയിഡ, കനോജ്, ജോന്‍പൂര്‍, ഹത്രസ്, ബഹ്റൈച്ച്, എന്നീ ജില്ലകളില്‍ ആളുകളുടെ വരവ് തീരെ കുറവായിരുന്നു. കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ സാധിക്കുന്ന മാര്‍ഗങ്ങളൊന്നും ഈ യോഗത്തില്‍ ഒരുക്കിയിരുന്നില്ല.അതും ആളുകളുടെ വരവ് കുറയാന്‍ കാരണമായിട്ടുണ്ട്.
ഗോസി, ലാല്‍ഗഞ്ച് എന്നിവിടങ്ങളിലെ പരിപാടികളും ആളില്ലാത്തത് കൊണ്ട് തിരിച്ചടി നേരിട്ടു. അതേസമയം ഈ പ്രശ്നങ്ങളെല്ലാം എംപിമാരുടെ പ്രോഗ്രസ് കാര്‍ഡായി മാറിയിരിക്കുകയാണ്. സ്വന്തം മണ്ഡലത്തില്‍ ആളെ കൂട്ടാന്‍ കഴിവില്ലാത്തവര്‍ക്ക് എങ്ങനെ ടിക്കറ്റ് നല്‍കുമെന്നാണ് കേന്ദ്ര നേതൃത്വം ചോദിക്കുന്നത്. ഒരവസരം കൂടി അതുകൊണ്ടാണ് കേന്ദ്ര നേതൃത്വം നല്‍കുന്നത്. വീണ്ടുമൊരിക്കല്‍ കൂടി പരിപാടി നടത്തി,അത് വിജയിപ്പിച്ചെടുക്കേണ്ടി വരും. ഇല്ലെങ്കില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കില്ലെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്.
-
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം











Click it and Unblock the Notifications