Get Updates
Get notified of breaking news, exclusive insights, and must-see stories!

ദാദ്രി കൊലപാതകം ദൗര്‍ഭാഗ്യകരം, ഭിന്നിപ്പിക്കാന്‍ ശ്രമിക്കരുത്: നരേന്ദ്ര മോദി

ദില്ലി: ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചു എന്നാരോപിച്ച് ജനക്കൂട്ടം മുസ്ലിം മധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രസര്‍ക്കാരുമായി ഇത്തരം കാര്യങ്ങള്‍ക്ക് ബന്ധമില്ല. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കേണ്ട കാര്യമാണ് ഇത്.

ഇതാദ്യമായിട്ടാണ് ദാദ്രി കൊലപാതകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കുന്നത്. വിഷയത്തില്‍ മോദി പ്രതികരിക്കണമെന്ന് പലഭാഗത്ത് നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്നാണ് ബി ജെ പിയുടെ പ്രമുഖ നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി നേരത്തെ പറഞ്ഞിരുന്നത്. എന്താണ് സംഭവത്തില്‍ മോദിക്ക് പറയാനുള്ളത് എന്ന് നോക്കൂ..+

ബി ജെ പി പിന്തുണക്കുന്നില്ല

ബി ജെ പി പിന്തുണക്കുന്നില്ല

ദാദ്രിയിലെ കൊലപാതകം നിര്‍ഭാഗ്യകരമാണ്. ഇത്തരത്തിലുള്ള ഒരു പ്രവൃത്തിയെയും ബി ജെ പി യെ കേന്ദ്രസര്‍ക്കാരോ പിന്തുണക്കുന്നില്ല.

കപട മതേതരരല്ല

കപട മതേതരരല്ല

കപട മതേതര വാദത്തിനെതിരെയാണ് ബി ജെ പി എപ്പോഴും നിലകൊള്ളുന്നത്. എന്നാല്‍ പ്രതിപക്ഷം ഇതിനെ രാഷ്ട്രീയ ആയുധമാക്കുകയാണ്.

ഭിന്നിപ്പിക്കുന്നു

ഭിന്നിപ്പിക്കുന്നു

സമൂഹത്തെ ഭിന്നിപ്പിച്ച് ന്യൂനപക്ഷങ്ങളുടെ വോട്ട് തട്ടാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ആനന്ദബസാര്‍ പത്രികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

മുംബൈ സംഭവത്തിലും പ്രതികരിച്ചില്ല

മുംബൈ സംഭവത്തിലും പ്രതികരിച്ചില്ല

മുംബൈയില്‍ ബി ജെ പി മുന്‍ ദേശീയ സെക്രട്ടറിയായ സുധീന്ദ്ര കുല്‍ക്കര്‍ണിക്ക് മേല്‍ ശിവസേന കരി ഓയില്‍ ഒഴിച്ച സംഭവത്തിലും മോദി പ്രതികരിച്ചിട്ടില്ല

ഗഡ്കരി പറഞ്ഞത്

ഗഡ്കരി പറഞ്ഞത്

രാജ്യത്ത് നടക്കുന്ന ഓരോ സംഭവങ്ങളിലും പ്രധാനമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ല എന്നായിരുന്നു നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞത്.

മിണ്ടിയാലും ഇല്ലെങ്കിലും പ്രശ്‌നം

മിണ്ടിയാലും ഇല്ലെങ്കിലും പ്രശ്‌നം

പ്രധാനമന്ത്രി പ്രതികരിച്ചാല്‍, എന്തിനാണ് പ്രതികരിച്ചത് എന്ന് അവര്‍ ചോദിക്കും. മിണ്ടാതിരുന്നാല്‍ എന്ത് കൊണ്ട് മിണ്ടുന്നില്ല എന്ന് ചോദിക്കും - ഇതാണ് ഗഡ്കരിക്ക് പറയാനുള്ള ന്യായം.

പ്രധാനമന്ത്രിയുടെ പണി ഇതല്ല

പ്രധാനമന്ത്രിയുടെ പണി ഇതല്ല

രാജ്യത്ത് നടക്കുന്ന ഓരോ കൊലപാതകങ്ങളിലും പ്രതികരിക്കലാണോ പ്രധാനമന്ത്രിയുടെ ജോലി. ഇവിടെ ആഭ്യന്തര മന്ത്രിയും മറ്റ് മന്ത്രിമാരും ഉണ്ട്.

മന്‍മോഹന്‍ സിംഗ് എന്ത് പറഞ്ഞു

മന്‍മോഹന്‍ സിംഗ് എന്ത് പറഞ്ഞു

പ്രധാനമന്ത്രിയായിരിക്കേ മന്‍മോഹന്‍ സിംഗ് ഇത് ചെയ്തിട്ടുണ്ടോ. എന്ത് സംഭവിച്ചാലും ചിലര്‍ എപ്പോഴും മോദിയെ കുറ്റം പറയാനിരിക്കുന്നവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+