ദില്ലിയിൽ വീണ്ടും ഓക്സിജൻ കിട്ടാതെ 8 മരണം; മരിച്ചത് ഡോക്ടർ ഉൾപ്പെടെ
ദില്ലി; ദില്ലിയിൽ വീണ്ടും ഓക്സിജൻ കിട്ടാതെ മരണം.ബത്ര ആശുപത്രിയിലെ എട്ട് പേരാണ് മരിച്ചത്.ചികിത്സയിൽ കഴിഞ്ഞ ഡോക്ടർ ഉൾപ്പെടെയാണ് മരിച്ചത്.ഇന്ന് ഉച്ചയോടെയാണ് മരണം നടന്നതെന്ന് ആശുപത്രി അധികൃതർ ഹൈക്കോടതിയിൽ അറിയിച്ചു.
ഉച്ചയ്ക്ക് 12 മണിയ്ക്കും ഒന്നരയ്ക്കും ഇടയിലാണ് മരണം നടന്നത്. ഓക്സിജൻ ആവശ്യമായി വന്നെങ്കിലും ലഭിച്ചിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു.കുറച്ച് ഓക്സിജൻ സിലിണ്ടർ ഉണ്ടായിരുന്നുവെങ്കിലും വെന്റിലേറ്റിനെ പിന്തുണയ്ക്കാൻ കഴിയില്ല. ആറ് രോഗികൾ ഐസിയുവിലായിരുന്നു. രോഗികൾ മരിച്ചത് ഓക്സിജൻ ലഭിക്കാത്തതിനാലാണ് മരണം സംഭവിച്ചത്. ഓക്സിജൻ ലഭിക്കാത്തത് ഭാവിയിലും രോഗികൾക്ക് സങ്കീർണതകൾ ഉണ്ടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

അതേസമയം ദില്ലിയിലെ മുഴുവൻ ആശുപത്രികളിലേയും ചികിത്സ വിവരങ്ങൾ അടിയന്തരമായി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഓക്സിജന്റെ സ്റ്റോക്ക് എത്രയാണ്, രോഗികളുടെ എണ്ണം, കിടക്കകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. ഏപ്രിൽ 1 മുതലുള്ള വിവരങ്ങളാണ് കോടതി തേടിയത്.അതിനിടെ കേന്ദ്രത്തിനെതിരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. ദിവസവും 976 ടൺ ഓക്സിജൻ വേണ്ടിടത്ത് കേന്ദ്രം 490 ടൺ മാത്രമാണഅ അനുവദിക്കുന്നതെന്ന് കെജ്രിവാൾ പറഞ്ഞു.
ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം
Recommended Video
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,01,993 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.മഹാരാഷ്ട്ര, കര്‍ണാടകം, കേരളം, ഉത്തര്‍പ്രദേശ്, ഡല്‍ഹി, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് പുതിയ രോഗബാധിതരുടെ 73.71 ശതമാനവും.ഏറ്റവും കൂടുതല്‍ പുതിയ രോഗബാധിതര്‍ മഹാരാഷ്ട്രയിലാണ്.
62,919 പേര്‍. കര്‍ണാടകത്തില്‍ 48,296 ഉം കേരളത്തില്‍ 37,199 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.രാജ്യത്താകെ ചികിത്സയിലുള്ളവരുടെ എണ്ണം 32,68,710 ആയി. രാജ്യത്തെ ആകെ രോഗബാധിതരുടെ 17.06% ആണിത്.
മോഡേണ്‍ ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി അഞ്ജിനി ധവാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications