കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനത്തിന് ശേഷം കാര്‍ വാങ്ങിച്ചവരുണ്ടോ..നിങ്ങള്‍ക്ക് മോദി പണി വെച്ചിട്ടുണ്ട്..!!

കള്ളപ്പണം വെളുപ്പിച്ച് കാര്‍ വാങ്ങിയവര്‍ കുടുങ്ങും. നോട്ട് നിരോധനത്തിന് ശേഷം കാര്‍ വാങ്ങിയവരെ ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ്.

Google Oneindia Malayalam News

ദില്ലി : നവംബര്‍ 8ന് ശേഷം അതായത് നോട്ട് നിരോധനത്തിന് ശേഷം കാര്‍ വാങ്ങിച്ചവര്‍ക്ക് പണി കിട്ടാന്‍ പോകുന്നു. നിങ്ങളെയാണ് മോദിയുടെ ആദായ നികുതി വകുപ്പ് അടുത്തതായി ലക്ഷ്യമിട്ടിരിക്കുന്നത്. നിങ്ങളെ തേടി ഏത് നിമിഷവും ഇന്‍കം ടാക്‌സ് നോട്ടീസ് വരാം. പണത്തിന്റെ കൃത്യമായ സ്രോതസ്സ് വെളിപ്പെടുത്താന്‍ സാധിക്കാത്തവരൊക്കെ വെട്ടിലാവും.

ആദായ നികുതി വകുപ്പ് രാജ്യത്തെ മുഴുവന്‍ മുന്‍നിര കാര്‍ ഡീലര്‍മാര്‍ക്കും നോട്ടീസ് അയച്ചു കഴിഞ്ഞു. നവംബര്‍ 8ന് ശേഷം കാര്‍ ബുക്ക് ചെയ്ത മുഴുവന്‍ പേരുടേയും വിവരങ്ങള്‍ ആവശ്യപ്പെട്ടാണ് നോട്ടിസ് അയച്ചിരിക്കുന്നത്.

കണക്കിലെ കളി

ചില കാര്‍ ഡീലര്‍മാരുടെ ബാങ്ക് ഡെപ്പോസിറ്റില്‍ നോട്ട് നിരോധനത്തിന് ശേഷം വന്‍ വര്‍ധനവ് ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. മാത്രമല്ല നവംബര്‍ എട്ടിന് ശേഷമുള്ള കാര്‍ വില്‍പനയിലും വന്‍ ഉയര്‍ച്ചയുടെ കണക്കുകളാണ് രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

അടുത്ത പണി കാറിന്

ആദായത്തിലും വില്‍പനയിലും വന്‍ വര്‍ദ്ധനവ് കണ്ടെത്തിയിരിക്കുന്ന കാര്‍ ഡീലേഴ്‌സിന്റെ ഉപഭോക്താക്കളെയാണ് ആദായ നികുതി വകുപ്പ് ലക്ഷ്യമിടുന്നത്. ആഡംബര കാര്‍വാങ്ങിയവരെ മാത്രമല്ല ആദായനികുതി വകുപ്പ് ഉന്നം വയ്ക്കുന്നത്. ഏത് തരം കാറുകള്‍ വാങ്ങിയവരും പെട്ടേക്കാം.

വരും നോട്ടീസ്

കാര്‍ ഡീലേഴ്‌സ് നല്‍കിയ ലിസ്റ്റ് പരിശോധിച്ച ശേഷം ഉപഭോക്താക്കള്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടിസ് അയച്ച് തുടങ്ങും. ജനുവരി ഒന്നിനും പതിനഞ്ചിനും ഇടയ്ക്ക് നോട്ടിസ് അയക്കല്‍ നടപടി പൂര്‍ത്തിയാകും.

കള്ളപ്പണം വെളുപ്പിച്ചോ?

വാഹനക്കമ്പനികള്‍ ആദായ നികുതി വകുപ്പിന് ആവശ്യപ്പെട്ട വിവരങ്ങള്‍ സമര്‍പ്പിച്ചു തുടങ്ങി. കാര്‍ വാങ്ങി ചിലരെങ്കിലും കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടാവാം എന്ന സംശയത്തെ തുടര്‍ന്നാണ് ഈ നടപടി.

English summary
Income Tax Department aims to catch customers who might have used their black money to buy cars. The Income Tax oficials has sent notices to car dealers for the customers list.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X