കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നികുതി അടക്കാതെ കബളിപ്പിച്ചവരില്‍ കല്യാണ്‍ ജുവല്‍സും; നാണം കെടുത്താന്‍ സര്‍ക്കാര്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: നികുതി അടക്കാതെ കബളിപ്പിച്ചു നടക്കുന്ന 18 പേരുടെ പേരുവിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തി. നികുതി അടയ്ക്കാതെ നടക്കുന്നവരെ നാണംകെടുത്താനാണ് ആദായ നികുതി വകുപ്പ് ഇവരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. നേരത്തെ 2000 കോടിയുടെ നികുതി ബാദ്ധ്യതയുള്ള 49 പേരുടെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.

പുതുതായി പുറത്തുവിട്ട 18 പേരില്‍ കല്യാണ്‍ ജുവല്‍സും ഉള്‍പ്പെടുന്നു. 16.77 കോടി രൂപയാണ് കല്യാണ്‍ ജുവല്‍സ് വെട്ടിച്ചത്. നികുതി കബളിപ്പിച്ചവരില്‍ ഏറ്റവും മുമ്പന്‍ മുംബൈയിലെ അന്തരിച്ച ഉദയ് എം.ആചാര്യയാണ്. 779.04 കോടി രൂപയാണ് ഇവര്‍ അടക്കാനുള്ളത്. ഇയാളുടെ നിയമാനുസൃത അവകാശികളായ അമുല്‍ ആചാര്യ, ഭാവനാ ആചാര്യ എന്നിവര്‍ ഇത്രയും തുക അടക്കേണ്ടിവരും.

it-returns-online

പത്രങ്ങളിലൂടെയും മറ്റും പേരുകള്‍ പുറത്തുവിട്ട് ഇവരെ നാണംകെടുത്തുകയാണ് ആദായ നികുതി വകുപ്പിന്റെ ഉദ്ദേശം. ഇതുവഴി കൃത്യമായി നികുതി അടക്കാന്‍ ഇവര്‍ തയ്യാറാകുമെന്നും അധികൃതര്‍ കരുതുന്നു. പുതിയ പട്ടികയിലെ ഭൂരിഭാഗംപേരും സ്വര്‍ണ്ണം, വജ്രം മേഖലയിലുള്ള കോടീശ്വരന്മാരാണ്. ഇവരോട് നികുതി അടക്കാന്‍ നേരത്തെ നിര്‍ദ്ദേശിച്ചരുന്നെങ്കിലും അടക്കാന്‍ തയ്യാറായിരുന്നില്ല.

1989-90 മുതല്‍ 2013-14 സാമ്പത്തികവര്‍ഷം വരെയുള്ള നികുതി വെട്ടിപ്പാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എത്രയുംവേഗം നികുതി അടക്കണമെന്നും ഇവരെക്കുറിച്ചുള്ള വിവരം ലഭിക്കുന്നവര്‍ സര്‍ക്കാരിനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 18 പേരും 1152.52 കോടി രൂപയുടെ നികുതിയാണ് കബളിപ്പിച്ചിരിക്കുന്നത്.

English summary
Income Tax Department Names 18 Defaulters, Kalyan Jewellers Income Tax Department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X