കിടപ്പാടം സര്‍ക്കാര്‍ പിടിച്ചെടുത്തു; മുന്‍ എംഎല്‍എയും കുടുംബവും താമസിക്കുന്നത് റോഡരികില്‍
ഹൊഷിനപുര്‍(പഞ്ചാബ്); എംഎല്‍എ മാരും മുന്‍പ് എംഎല്‍എ ആയിരുന്നവരുമെല്ലാം അധികാരം കിട്ടിക്കഴിഞ്ഞാല്‍ ആദ്യം സ്വപ്‌ന സൗധങ്ങള്‍ കെട്ടിപൊക്കുന്ന തിരക്കിലായിരിക്കും. എന്നാല്‍ ഇതിനൊരപവാദമാണ് പഞ്ചാബ് മുന്‍ എംഎല്‍എ ഷിംഗാര റാം ഷഹുംഗ്ര. രണ്ടു തവണ ബിഎസ്പി എംഎല്‍എ യായിരുന്ന ഷഹുംഗ്രയും കുടുംബവും ഇത്തവണത്തെ കാലവര്‍ഷം എങ്ങനെ കഴിച്ചുകൂട്ടും എന്ന ചിന്തയിലാണ്.
വീട്ടു സാധനങ്ങള്‍ നനയാതിരിക്കാന്‍ ഒരു ടാര്‍പോളിന്‍ ഷീറ്റുസംഘടിപ്പിക്കാനുളള ശ്രമത്തിലാണ് ഇദ്ദേഹം. ജലസേചന വകുപ്പിനു കീഴിലുള്ള കെട്ടിടത്തിലാണ് ഷഹുംഗ്രയും കുടുംബവും വളരെക്കാലമായി താമസിച്ചിരുന്നത്. അനധികൃതകൈയ്യേററമെന്ന കാരണത്താല്‍ ദിവസങ്ങള്‍ക്കു മുന്‍പ് അധികൃതര്‍ ഇറക്കിവിട്ടതിനു ശേഷമാണ് റോഡരികില്‍ ഷീറ്റു മറച്ച് താമസം തുടങ്ങിയത്. എംഎല്‍എ പെന്‍ഷന്റെ ഭാഗമായി കിട്ടുന്ന തുച്ഛമായ തുകയാണ് കുടുംബത്തിന്റെ ഏക ആശ്രയം.

സഹായത്തിനായി ഷഹുംഗ്രയുടെ ഭാര്യ ചപ്പാത്തി ഉണ്ടാക്കി വില്‍പ്പന നടത്തുന്നുമുണ്ട്. കുട്ടികളും ഭാര്യയെ സഹായിക്കുമെന്നും ഇദ്ദേഹം പറയുന്നു. പ്രാഥമികാവശ്യങ്ങള്‍ക്കായി അയല്‍വീടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പഞ്ചാബിലെ ഗര്‍ഷങ്കര്‍ മണ്ഡലത്തില്‍ നിന്നും 1992 ,1995 ലും എംഎല്‍എ യായ ഷഹുംഗ്ര അഴിമതി കാരണമാണ് താന്‍ പാര്‍ട്ടി വിട്ടതെന്നാണ് പറയുന്നത്. എംഎല്‍എ ആയിരുന്നപ്പോളും സ്വന്തമായി ഒരു വീടു നിര്‍മ്മിക്കാനുള്ള പണമൊന്നും തനിക്കു ലഭിച്ചില്ലെന്നും ബിഎസ്പി സ്ഥാപകന്‍ കാന്‍ഷിറാമിന്റെ കുടുംബവുമായി അടുത്തെന്ന കാരണത്താല്‍ പാര്‍ട്ടി പുറത്താക്കുകയായിരുന്നെന്നും ഷഹുംഗ്ര പറയുന്നു.












Click it and Unblock the Notifications