Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചുവരവിന് കോൺഗ്രസ്; ചരിത്രം ജനങ്ങളെ ഓർമ്മിപ്പിക്കാൻ പ്രത്യേക പരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു

അതുപോലെ തന്നെ പ്രധാനമാണ് രാഷ്ട്ര നിർമാണത്തിൽ കോൺഗ്രസ് വഹിച്ച പങ്ക് ജനങ്ങളെ ഓർമ്മിപ്പിക്കുക എന്നുള്ളത്

പൂനെ: ദേശീയ തലത്തിൽ കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം ഇനി ഒരു തിരിച്ചുവരവിന് കാത്തിരിക്കാൻ സമയമില്ല. 2024ൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയുടെ സംഘടന പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. പ്രതിപക്ഷ ഐക്യത്തിന്റെ പ്രധാന കണ്ണിയാകാനൊരുങ്ങുമ്പോൾ അതിന്റേതായ മാറ്റങ്ങൾ നേതൃത്വത്തിലും ശൈലിയിലും വരുത്തണം. അതുപോലെ തന്നെ പ്രധാനമാണ് രാഷ്ട്ര നിർമാണത്തിൽ കോൺഗ്രസ് വഹിച്ച പങ്ക് ജനങ്ങളെ ഓർമ്മിപ്പിക്കുക എന്നുള്ളത്.

പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ; സുപ്രിയയെകുറിച്ച് പൃഥ്വിരാജ്

1

സ്വാതന്ത്ര്യ സമരംതൊട്ട് ദേശീയ രാഷ്ട്രീയത്തിൽ ഇത്രയേറെ സ്വാധീനമുള്ള മറ്റൊരു പാർട്ടി രാജ്യത്തില്ല. അതുകൊണ്ട് തന്നെ ദേശീയ വക്താക്കളായി സ്വയം അവരോധിക്കാൻ ബിജെപിയേക്കാൾ എളുപ്പത്തിൽ സാധിക്കുക കോൺഗ്രസിനാണ്. ഇത് തിരിച്ചറിഞ്ഞ് തന്നെയാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് സമര പോരാട്ടത്തിന്റെ ഓർമ്മകൾ പുതുക്കുന്ന തരത്തിൽ കോൺഗ്രസ് പദ്ധതി തയാറാക്കുന്നത്. മഹാരാഷ്ട്രയിലെ പൂനെയിൽ ഇപ്പോൾ നടക്കുന്ന ഈ പരിപാടി കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം ഒരു പരീക്ഷണം കൂടിയാണ്.

2

നഗരത്തിലുടനീളമുള്ള പ്രധാന സ്ഥലങ്ങളിൽ ഹോർഡിംഗുകൾ സ്ഥാപിച്ച് സ്വാതന്ത്ര്യ സമരകാലത്ത് അതിന്റെ സംഭാവനകൾ പ്രദർശിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഏറെക്കാലം കോൺഗ്രസിന്റെ വിശ്വസ്ത കോട്ടകളിൽ ഒന്നായിരുന്നു പൂനെ നഗരം. അത് തന്നെയാണ് ഈ പരിപാടിക്ക് പൂനെ തിരഞ്ഞെടുക്കാനുള്ള കാരണവും. ഇന്ന് പൂനെ മുനിസിപ്പൽ കോർപ്പറേഷനിൽ വലിയ സാനിധ്യമല്ലെങ്കിലും ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയിൽ കാര്യമായ ഇടിവ് സംഭവിച്ചട്ടില്ല. 2007ൽ എൻസിപി അധികാരം പിടിക്കുന്നതുവരെ കോൺഗ്രസിന്റെ കൈവശമായിരുന്ന 164 അംഗ കോർപ്പറേഷനിൽ ഇപ്പോൾ ഒൻപത് അംഗങ്ങൾ മാത്രമാണ് പാർട്ടി പ്രതിനിധികളായുള്ളത്.

3

എന്നാൽ സമീപ ഭാവിയിൽ തന്നെ ഇതിന് പരിഹാരം കാണാൻ സാധിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ഇതിന്റെ തുടക്കമെന്നവണ്ണമാണ് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ. നിസ്സഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം, ബർദോളി സത്യാഗ്രഹം എന്നിവ പ്രദർശിപ്പിക്കാനാണ് കോൺഗ്രസ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. ഇതോടൊപ്പം ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി മഹാത്മ ഗാന്ധി യേർവാഡ ജയിലിലടയ്ക്കപ്പെടുന്നത് അടക്കമുള്ള ഫൊട്ടോകളും നഗരത്തിൽ പ്രത്യക്ഷപ്പെടും. ഇത്തരത്തിൽ സ്വാതന്ത്ര്യ സമരത്തിന്റെ ഓർമ്മകൾ പേറുന്ന നിരവധി ചിത്രങ്ങളാകും വരും ദിവസങ്ങളിൽ നഗരത്തിന്റെ പ്രധാന ആകർഷണമാകാൻ പോകുന്നത്.

4

വിചാരണ വേളയിൽ ലോകമാന്യ തിലകിന്റെ പ്രസിദ്ധമായ പ്രസംഗം, അവിടെ "സ്വരാജ് എന്റെ ജന്മാവകാശമാണ്, എനിക്ക് അത് ഉണ്ടാകും" എന്ന മുദ്രാവാക്യവും നഗരത്തെ അലങ്കരിക്കും. കോൺഗ്രസിന്റെ 15 ദിവസം നീണ്ടുനിൽക്കുന്ന "വാർത്ത് ന ഹോ ബലിദാൻ" (ത്യാഗം വെറുതെയാകരുത്) പരിപാടിയുടെ ഭാഗമായാണ് ഇതെല്ലാം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 1 ന് ആരംഭിക്കുന്ന കോൺഗ്രസിന്റെ സംസ്ഥാന പരിപാടികൾ എല്ലാ ജില്ലകളിലും ഡിസിസികളുടെ നേതൃത്വത്തിൽ നടക്കും.

5

സ്വാതന്ത്ര്യ സമരകാലത്ത് പാർട്ടിയുടെ സംഭാവന എടുത്തുകാണിക്കുകയാണ് ഇതുവഴി കോൺഗ്രസ് ലക്ഷ്യമിടുന്നത്. "സ്വാതന്ത്ര്യ സമരകാലത്ത് കോൺഗ്രസ് പാർട്ടി നിർണായക പങ്ക് വഹിച്ചു. പരിപാടികൾ നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനാണ്," കോൺഗ്രസ് വക്താവ് രമേശ് അയ്യർ പറഞ്ഞു.

6

നിലവിൽ ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യമാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. അടുത്ത തവണ മഹാവികാസ് അഗാഡി സഖ്യത്തില്‍ നിന്ന് വിട്ട് ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുകയാണ് കോൺഗ്രസ്. നാനാ പടോലെയുടെ നിരന്തര ശ്രമത്തെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ഒറ്റയ്ക്ക് മത്സരിക്കാനുള്ള അനുമതി നല്‍കിയത്. ബിജെപിയില്‍ നിന്ന് അടക്കം നേതാക്കളെ എത്തിച്ചും ഞെട്ടിക്കാനുള്ള പുറപ്പാടിലാണ് പടോല.

7

എന്‍സിപിയും ശിവസേനയും ഭരണത്തില്‍ പ്രാമുഖ്യം ലഭിക്കുന്നവരാണ്. എന്നാല്‍ കോണ്‍ഗ്രസിന് ആ കരുത്തില്ല. അതുകൊണ്ടാണ് ഈ ഒറ്റയ്ക്ക് മത്സരിക്കല്‍ നീക്കം നടത്തിയത്. ബിഎംസി ഇപ്പോള്‍ ഭരിക്കുന്നത് ശിവസേനയാണ്. കോണ്‍ഗ്രസും ഇവിടെ കരുത്തുണ്ട്. ബിജെപിയെ ബിഎംസിയെ നേരിടണമെങ്കില്‍ പടോലെ പറയുന്നത് പോലെ ഒറ്റയ്ക്ക് മത്സരിക്കണം. ബിഎംസിയില്‍ ശിവസേനയുമായി ചേര്‍ന്ന് മത്സരിച്ചാല്‍ അതിന്റെ നഷ്ടം കോണ്‍ഗ്രസിനാണ്. അതും കൂടി മുന്നില്‍ കണ്ടാണ് രാഹുല്‍ ഇത്തരമൊരു തീരുമാനം എടുത്തത്.

8

ഈ തീരുമാനങ്ങൾ ശരിയാണെന്ന് തെളിയിക്കാൻ നേതാക്കളെപോലെയും പ്രവർത്തകരെ പോലെയും പ്രാധാന്യം സാധാരണക്കാരായ പൊതു ജനങ്ങളുടെ പിന്തുണയും ആവശ്യമാണ്. ഇതിന്റെ ഭാഗമായി ജനങ്ങളുടെ ഇടയിൽ കൂടുതലായും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനാണ് മഹാരാഷ്ട്രയിൽ കോൺഗ്രസ് ഇപ്പോൾ ശ്രമിക്കുന്നത്.

9

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ കോൺഗ്രസ് നടത്തുന്ന ഈ പരിപാടി വിജയിക്കുകയാണെങ്കിൽ വരും വർഷങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുന്ന കാര്യം കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. അങ്ങനെ രാജ്യത്ത് അങ്ങോളം ഇങ്ങോളം ഒരു തിരിച്ചുവരവ് സാധ്യമാകുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്.

10

എന്നാൽ മഹാരാഷ്ട്രയിൽ ഒറ്റയ്ക്ക് മത്സരിക്കുന്നത് കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ 17 വര്‍ഷത്തെ കണക്ക് വെച്ച് നോക്കുമ്പോള്‍ കോണ്‍ഗ്രസ് തരിപ്പണാകുന്ന സാഹചര്യമാണ് മുന്നിലുള്ളത്. മഹാരാഷ്ട്രയിലെ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനം 2004 മുതല്‍ ഇടിഞ്ഞ് വരികയാണ്. തുടര്‍ച്ചയായി രണ്ട് തവണ കോണ്‍ഗ്രസ് ഈ സമയം അധികാരത്തില്‍ ഉണ്ടായിരുന്നു. മുംബൈ, പൂനെ, നാസിക്, താനെ, എന്നീ സുപ്രധാന നഗരങ്ങളില്‍ കോണ്‍ഗ്രസ് ദുര്‍ബലമായി കൊണ്ടിരിക്കുകയാണ്. നാഗ്പൂരില്‍ മാത്രമാണ് നേട്ടമുണ്ടായത്. ഇവിടെ വോട്ട് ശതമാനം ചെറുതായി കൂടിയെങ്കിലും കൗണ്‍സിലര്‍മാരുടെ എണ്ണം വളരെ കുറഞ്ഞു.

Recommended Video

cmsvideo
    Changes in Congress leadership; Rahul Gandhi more likely to become Congress president
    11

    2022ല്‍ ഇവിടെ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനുള്ളതാണ്. കോണ്‍ഗ്രസ് ഒറ്റയ്ക്കുമാണ് മത്സരിക്കുന്നത്. 2002ന് ശേഷം പലതവണ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചിട്ടുണ്ട്. മുംബൈയില്‍ 2002, 2007, 2017 തിരഞ്ഞെടുപ്പിലും 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് മത്സരിച്ചത്. എന്നാല്‍ 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള മോദി തരംഗത്തില്‍ വോട്ട്‌ചോര്‍ന്നുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അത് പക്ഷേ എല്ലാ കാലത്തേക്കുമുള്ള വികാരമല്ലെന്നും കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+