Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ സഖ്യത്തില്‍ സീറ്റ് വിഭജനം ഇങ്ങനെ, കോണ്‍ഗ്രസിന് കിട്ടാന്‍ സാധ്യത ഇത്ര; സീറ്റുകള്‍ കുറഞ്ഞേക്കും

ന്യൂഡല്‍ഹി: ഇന്ത്യ സഖ്യത്തില്‍ ലോക്‌സഭ സീറ്റ് വിഭജനത്തില്‍ തീരുമാനമായെന്ന് സൂചന. സഖ്യത്തിലെ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയായിരിക്കും. കൂടുതല്‍ സീറ്റുകളും അവര്‍ക്ക് തന്നെ ലഭിക്കും. 320 മുതല്‍ 330 സീറ്റുകളില്‍ വരെ കോണ്‍ഗ്രസ് മത്സരിക്കും. ലോക്‌സഭയിലെ മുഖ്യ പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന പരിഗണനയാണിത്.

സ്വന്തം നിലയില്‍ 250 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. ഇവിടെ ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരിക്കും നേരിട്ടുള്ള പോരാട്ടം. അതേസമയം ഏകദേശം ഒന്‍പത് സംസ്ഥാനങ്ങളിലായുള്ള 75 സീറ്റുകളില്‍ കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ക്കൊപ്പമാണ് മത്സരിക്കുക. നിലവില്‍ കോണ്‍ഗ്രസ് സഖ്യമായി മത്സരിക്കുന്ന സംസ്ഥാനങ്ങളിലും ഇങ്ങനെയായിരിക്കും.

mallikarjun-kharge

അതേസമയം സീറ്റ് വിതരണ ചുമതല അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് സഖ്യ കമ്മിറ്റി ഏകദേശം തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വങ്ങളുമായി ഇക്കാര്യത്തില്‍ ഖാര്‍ഗെ സംസാരിച്ച് കഴിഞ്ഞു. കോണ്‍ഗ്രസിന്റെ ദേശീയ സഖ്യ ക മ്മിറ്റി അവരുടെ റിപ്പോര്‍ട്ട് ഇന്ന് പാര്‍ട്ടിക്ക് സമര്‍പ്പിക്കും. അതോടൊപ്പം തന്നെ കോണ്‍ഗ്രസ് നേതൃത്വം മറ്റ് സഖ്യകക്ഷികളുമായി സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കും.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ജമ്മു ശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മറ്റ് കക്ഷികളുമായി സീറ്റ് പങ്കിടാനുള്ള സാധ്യത. കോണ്‍ഗ്രസും എഎപിയും തമ്മില്‍ പഞ്ചാബില്‍ സഖ്യമുണ്ടാവാന്‍ സാധ്യത കുറവാണ്.ആന്ധ്രപ്രദേശിലെ 25 സീറ്റിലും കോണ്‍ഗ്രസ് തന്നെ മത്സരിക്കും. ഇവിടെയുള്ള പ്രധാന പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും സഖ്യത്തില്‍ ഇല്ല. അതുകൊണ്ടാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കുക.

അരുണാചല്‍ പ്രദേശ്, അസം എന്നിവിടങ്ങളില്‍ എല്ലാ സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. ഇവിടെയും സഖ്യകക്ഷികളില്ല. ബീഹാറിലെ 40 സീറ്റില്‍ ആര്‍ജെഡിയും ജെഡിയും 17 സീറ്റില്‍ വീതം മത്സരിക്കും. കോണ്‍ഗ്രസിന് നാലും ഇടതുപക്ഷത്തിന് രണ്ട് സീറ്റും നല്‍കും. ഛത്തീസ്ഗഡിലെ 11 സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും.

ഗോവയിലെ രണ്ട് സീറ്റിലും കോണ്‍ഗ്രസ് തന്നെ മത്സരിച്ചേക്കും. പക്ഷേ ഇതിലൊരു സീറ്റ് ചിലപ്പോള്‍ ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടേക്കും. ഗുജറാത്തിലും സഖ്യമുണ്ടാവാന്‍ സാധ്യത. കോണ്‍ഗ്രസ് നിലവില്‍ 26 സീറ്റില്‍ മത്സരിക്കാമെന്നാണ് കരുതുന്നത്. അഞ്ച് സീറ്റുകള്‍ വരെ എഎപി ആശ്യപ്പെട്ടേക്കും.

ഹരിയാനയിലെ പത്ത് സീറ്റില്‍ എഎപി രണ്ട് മുതല്‍ മൂന്ന് സീറ്റ് വരെ ചോദിച്ചേക്കും. കോണ്‍ഗ്രസ് എല്ലാ സീറ്റിലും മത്സരിക്കാനാണ് താല്‍പര്യപ്പെടുന്നത്. ജാര്‍ഖണ്ഡിലെ 14 സീറ്റില്‍ കോണ്‍ഗ്രസ് ഏഴെണ്ണത്തിലും, ജെഎംഎം നാല് സീറ്റിലും മത്സരിക്കാന്‍ സാധ്യത. ആര്‍ജെഡി, ജെഡിയു, ഇടതുപാര്‍ട്ടികള്‍ക്കായി മൂന്ന് സീറ്റുകള്‍ വിട്ടുകൊടുക്കും.

ഹിമാചല്‍, കര്‍ണാടക എന്നിവിടങ്ങളില്‍ എല്ലാ സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. മണിപ്പൂര്‍, മേഘാലയ, മധ്യപ്രദേശ്, മിസോറം, നാഗാലാന്‍ഡ്, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, സിക്കിം, ഉത്തരാഖണ്ഡ്, തെലങ്കാന, എന്നിവിടങ്ങളിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിനും നാഷണല്‍ കോണ്‍ഫറന്‍സിനും രണ്ട് വീതം സീറ്റ് ലഭിക്കും. ഒരു സീറ്റില്‍ പിഡിപി മത്സരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+