കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോംബ് സ്‌ഫോടനങ്ങളില്‍ ഇന്ത്യ അഫ്ഗാനെ വെല്ലും

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: അഫ്ഗാനിസ്ഥാനേക്കാള്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടക്കുന്ന രാജ്യമാണോ ഇന്ത്യ...? സംശയിക്കണ്ട. അതേ. അഫ്ഗാനില്‍ ഒരാള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടാന്‍ സാധ്യതയുള്ളതിനേക്കാള്‍ ഏറെയാണ് ഇന്ത്യയില്‍ ഒരാള്‍ ബോംബ് സ്‌ഫോടനത്തില്‍ മരിക്കാനുള്ള സാധ്യത.

കള്ളക്കണക്കോ, സംശയമോ, കള്ള പ്രചരണമോ അല്ല. ദേശീയ ബോംബ് ഡാറ്റാ സെന്റര്‍ തയ്യാറാക്കിയ കൃത്യമായ കണക്കാണ്. 2013 ല്‍ മാത്രം ഇന്ത്യയില്‍ നടന്നത് 203 ബോംബ് സ്‌ഫോടനങ്ങളാണ്. അഫ്ഗാനില്‍ നടന്നത് വെറും 108 എണ്ണം മാത്രം.

Bomb Blast

ഇറാഖും പാകിസ്താനും ആണ് ബോംബ് സ്‌ഫോടനങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്ക് മുകളിലുള്ളത്. വാര്‍ത്തകളില്‍ നിറയുന്നുണ്ടെങ്കിലും സിറിയും ബംഗ്ലാദേശും എല്ലാം താരതമ്യേന ശാന്തമാണത്രേ...

കണക്ക് നോക്കുമ്പോള്‍ രാജ്യത്തെ സ്‌ഫോടനങ്ങളുടെ എണ്ണം 2012 നേക്കാള്‍ കുറവാണ് കഴിഞ്ഞ വര്‍ഷം. 2012 ല്‍ 241 ബോംബ് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. പക്ഷേ മരണക്കണക്കില്‍ 2012 നെ വെല്ലുന്നതാണ് 2013.

2012 ല്‍ 113 പേരാണ് രാജ്യത്ത് വിവിധ ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. 419 പേര്‍ക്ക് പരിക്കേറ്റു. 2013 ല്‍ സ്‌ഫോടനങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും 130 പേര്‍ കൊല്ലപ്പെട്ടു. 466 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞു പോയ ഒരു ദശകത്തിലെ കണക്കെടുത്താല്‍ പോലും അഫ്ഗാനിസ്ഥാന്‍ ഇന്ത്യയേക്കാള്‍ സുരക്ഷിതമാണത്രെ. ലോകത്തെ 75 ശതമാനം ബോംബ് സ്‌ഫോടനങ്ങളും നടക്കുന്നത് ഇന്ത്യയിലും പാകിസ്താനിലും ഇറാഖിലും ആണത്രെ.

English summary
Government data show that India is among the most dangerous places in the world as far as bomb blasts per year are concerned - next only to Iraq and Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X