കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ 'സ്‌ട്രോങ്' ആകുന്നു: നയതന്ത്രജ്ഞനെ സൗദി ഹാജരാക്കണം

Google Oneindia Malayalam News

ദില്ലി: വീട്ടുജോലിയ്ക്കായി കൊണ്ടുവന്ന നേപ്പാളി സ്ത്രീകളെ സൗദി നയതന്ത്രജജ്ഞന്‍ പീഡിപ്പിച്ച കേസില്‍ ഇന്ത്യ നിലപാട് കടുപ്പിയ്ക്കുന്നു. നയതന്ത്രജ്ഞനെ പോലീസിന് മുന്നില്‍ ഹാജരാക്കണമെന്ന് ഇന്ത്യ സൗദിയോട് ആവശ്യപ്പെട്ടു.

അന്വേഷണത്തില്‍ സഹകരിയ്ക്കണം എന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. നതന്ത്രജ്ഞന്‍ ഭാര്യക്കൊപ്പം ഇന്ത്യ വിട്ടുവെന്നാണ് വാര്‍ത്തകള്‍.

Saudi Diplomat Rape Victim

സൗദി എംബസി വാടകയ്‌ക്കെടുത്ത ഗുഡ്ഗാവിലെ ഫ്‌ലാറ്റില്‍ വച്ചാണ് സ്ത്രീകള്‍ പീഡിപ്പിയ്ക്കപ്പെട്ടത്. ഈ ഫ്‌ലാറ്റ് റെയ്ഡ് ചെയ്താണ് പോലീസ് സ്ത്രീകളെ രക്ഷിച്ചത്. എന്നാല്‍ തങ്ങളുടെ അധീനതയിലുള്ള ഫ്‌ലാറ്റില്‍ പോലീസ് നടത്തിയ റെയ്ഡിനെതിരെ സൗദി എംബസി രംഗത്ത് വന്നിരുന്നു.

നയതന്ത്രജ്ഞന്‍ ഇപ്പോഴും സൗദി എംബസിയില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇന്ത്യന്‍ പോലീസിന് എംബസില്‍ നിന്ന് ഇയാളെ കസ്റ്റഡിയില്‍ എടുക്കാനാവില്ല. വിയന്ന കണ്‍വെന്‍ഷന്‍ പ്രകാരം ഇദ്ദേഹത്തിനെതിരെ നടപടികളെടുക്കുന്നതിനും ബുദ്ധിമുട്ടുകളുണ്ട്.

കകേസ് അന്വേഷിയ്ക്കുന്ന ഗുഡ്ഗാവ് പോലീസ് കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയത്തിന് കേസ് സംബന്ധിച്ച വവിശദമായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്ത്രീകള്‍ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് ആരോഗ്യപരിശോധനാ റിപ്പോര്‍ട്ട് ശരിവച്ചു. നയതന്ത്രജ്ഞന്റെ അതിഥികളായെത്തിവരും ഇവരെ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

English summary
India on Thursday asked Saudi Arabia to present its diplomat, accused of rape and torture of two Nepalese women, before investigators and cooperate with the probe in the case that has triggered outrage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X