Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയെ തള്ളി ഇന്ത്യ, ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതം, തീവ്രവാദത്തിനെതിരെ നടപടിയില്ല

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ കാനഡ ഉയര്‍ത്തിയ ആരോപണങ്ങളെ കേന്ദ്ര സര്‍ക്കാര്‍. ഖലിസ്ഥാന്‍ തീവ്രവാദിത ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന കാനഡയുടെ വാദങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. ഇവിടെ മുന്‍വിധിയില്ല. അവരാണ് ആരോപണം ഉന്നയിച്ചതും, നടപടിയെടുത്തതാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത് രാഷ്ട്രീയപ്രേരിതമാണെന്ന് വിദേശ കാര്യ മന്ത്രാലയം വക്താവ് അരിന്ദം ബഗ്ച്ചി പറഞ്ഞു.

കാനഡ പ്രത്യേക വിവരങ്ങളൊന്നും ഇന്ത്യയുമായി പങ്കുവെച്ചിട്ടില്ല. അത്തരം വിവരങ്ങള്‍ നല്‍കിയാല്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും ബഗ്ച്ചി പറഞ്ഞു. കനേഡിയന്‍ മണ്ണില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടത്തിയതിന് യാതൊരു തെളിവും കാനഡ നല്‍കിയിട്ടില്ല. ഇപ്പോള്‍ എന്നല്ല ഒരു സമയത്തും നല്‍കിയിട്ടില്ല. അങ്ങനെ ലഭിച്ചാല്‍ അത് പരിശോധിക്കാമെന്നും ബഗ്ച്ചി പറഞ്ഞു. കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുള്ള സുരക്ഷാ പ്രശ്‌നത്തെ കുറിച്ചും വിദേശ മന്ത്രാലയ വക്താവ് പ്രതികരിച്ചു.

arindam-bagchi

ഏത് രാജ്യത്താണോ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്നത്, അവരുടെ ഉത്തരവാദിത്തമാണ് സുരക്ഷ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഹൈക്കമ്മീഷനും, ഇന്ത്യന്‍ കോണ്‍സുലേറ്റും സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിസാ സര്‍വീസുകള്‍ റദ്ദാക്കിയത്. ഇക്കാര്യം അധികം വൈകാതെ പുനപ്പരിശോധിക്കുമെന്നും ബഗ്ച്ചി വ്യക്തമാക്കി.

തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കും സുരക്ഷിതമായ ഇടം നല്‍കുന്ന രാജ്യമായി കാനഡ മാറിയിരിക്കുകയാണ്. പ്രതിച്ഛായ പ്രശ്‌നങ്ങളും, അത് മോശമാവുന്നതുമെല്ലാം കാനഡയാണ് ശ്രദ്ധിക്കേണ്ടത്. ഇന്ത്യക്ക് അത്തരം പ്രശ്‌നങ്ങളില്ല. തീവ്രവാദികള്‍ക്ക് സുരക്ഷിതമായ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നത് കാനഡയാണ്. അവരുടെ പ്രതിച്ഛായയാണ് മോശമായി കൊണ്ടിരിക്കുന്നതെന്നും അരിന്ദം ബഗ്ച്ചി പറഞ്ഞു.

തീവ്രവാദത്തിന് ഫണ്ട് നല്‍കി, അതിനെ പിന്തുണയ്ക്കുന്നത് പാകിസ്താനാണ്. പക്ഷേ അത് മറ്റ് വിദേശ രാജ്യങ്ങളിലും നടക്കുന്നുണ്ട. കാനഡ അടക്കം അതില്‍ വരുമെന്നും ബഗ്ച്ചി പറഞ്ഞു. അതേസമയം കനേഡിയന്‍ മണ്ണില്‍ നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൃത്യമായ തെളിവുകള്‍ അവരുമായി ഇന്ത്യ പങ്കുവെച്ചതാണ്. എന്നാല്‍ കനേഡിയന്‍ സര്‍ക്കാര്‍ അക്കാര്യത്തില്‍ നടപടിയെടുത്തില്ലെന്നും ബഗ്ച്ചി ആരോപിച്ചു.

കാനഡ നയതന്ത്ര ഇടപെടലിന് ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലെ ആഭ്യന്തര കാര്യങ്ങളില്‍ അവര്‍ ഇടപെടുന്നുണ്ടെന്നും, കനേഡിയന്‍ എംബസിയിലെ അംഗങ്ങളുടെ എണ്ണം കുറച്ചതില്‍ വിദേശ കാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. ജി20 ഉച്ചകോടിക്കിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അത് പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിയിരുന്നുവെന്നും ബഗ്ച്ചി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+