• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചൈനയുടെ ക്രൂര നീക്കം? അതിര്‍ത്തിയില്‍ ബുള്‍ഡോസറുകള്‍, ഗാല്‍വന്‍ നദിയുടെ ഒഴുക്ക് തടയുന്നു

ദില്ലി: ഇന്ത്യയുടെ 20 ലേറെ സൈനികര്‍ വീരമൃത്യു വരിക്കുന്നതിന് ഇടയാക്കിയ ലഡാക്കിലെ സംഘര്‍ഷ സാഹചര്യം ലഡാക്കില്‍ ഇപ്പോഴും അയവില്ലാതെ തുടരുകയാണ്. സംഘര്‍ഷം ഒഴിവാക്കുമെന്ന് വിദേശകാര്യ മന്ത്രിയുമായുള്ള ചര്‍ച്ചയിില്‍ ഉറപ്പ് നല്‍കിയെങ്കിലും ഗാല്‍വാന്‍ താഴ്വരയില്‍ സൈന്യം ഇപ്പോഴും വന്‍തോതിലുള്ള സൈനിക നീക്കം നടത്തുന്നതിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നിരവധി സൈനികരേയും കൂറ്റന്‍ നിര്‍മ്മാണ സാമഗ്രികളും ഇവിടെ എത്തിച്ചതിന്‍റെ ചിതങ്ങളാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് ഗാല്‍വാന്‍ നദിയുടെ ഒഴുക്ക് തടയുന്നതിനായി ചൈന നടത്തുന്ന നീക്കങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്.

cmsvideo
  അതിര്‍ത്തിയില്‍ ചൈനയുടെ ക്രൂര നീക്കങ്ങള്‍ തുടരുന്നു | Oneindia Malayalam
  നദിയുടെ ഒഴുക്ക്

  നദിയുടെ ഒഴുക്ക്

  ജൂണ്‍ 15 ന് ഇന്ത്യന്‍, ചൈനീസ് സൈനികള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യന്‍ സൈനത്തിലെ കേണല്‍ ഉള്‍പ്പടെ 20 സൈനികരായിരുന്നു കൊല്ലപ്പെട്ടത്. ഈ ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് നിന്നും കഷ്ടിച്ച് ഒരു കിലോമീറ്റര്‍ മാത്രം അകലേയുള്ള സ്ഥലത്താണ് നദിയുടെ ഒഴുക്ക് തടയുന്നതിനുള്ള ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

   ഗാൽവാൻ താഴ്‌വരയിൽ

  ഗാൽവാൻ താഴ്‌വരയിൽ

  എൽ‌എസിയുടെ രണ്ട് കിലോമീറ്ററിനുള്ളിൽ, ഗാൽവാൻ താഴ്‌വരയിൽ വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ ആർമി ട്രക്കുകൾ മിക്കവാറും വരണ്ട ഗാൽവാൻ നദീതീരത്ത് പാർക്ക് ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. സുരക്ഷാ കാരണങ്ങളാൽ ഈ ചിത്രങ്ങൾ എന്‍ഡിടിവി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.

  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

  അതേസമയം, ഗാൽവാൻ താഴ്‌വരയ്ക്കുള്ളിൽ നദി ഒഴുകുന്നത് തുടരുകയാണെന്നാണ് ഇന്ത്യൻ ആർമിയിലെ മുതിർന്ന ഉദ്യോഗസ്ഥര്‍ എന്‍ഡിടിവിയോട് പറഞ്ഞത്. മേഖലയില്‍ ഇന്ത്യൻ, ചൈനീസ് സൈനികര്‍ നടത്തുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളമാണെന്നും ഈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.

  സുരക്ഷാ കാരണങ്ങള്‍

  സുരക്ഷാ കാരണങ്ങള്‍

  സുരക്ഷാ കാരണങ്ങളാല്‍ പ്രദേശത്തെ ഇന്ത്യൻ സൈന്യത്തിന്റെ വിന്യാസം എത്രത്തോളമാണെന്ന് എൻ‌ഡി‌ടി‌വി കാണിക്കുന്നില്ലെങ്കിലും, ഗാൽ‌വാൻ‌ നദിയുടെ തീരത്ത് ട്രക്കുകൾ‌, സൈനിക ഗതാഗതം, ബുൾ‌ഡോസറുകൾ‌ എന്നിവയുൾ‌പ്പെടെ നൂറിലധികം ചൈനീസ് വാഹനങ്ങൾ‌ എൽ‌എസിയുടെ വശങ്ങളിൽ‌ വിന്യസിക്കപ്പെട്ടതായി കാണിക്കുന്നു.

  ജൂൺ 15 ന്

  ജൂൺ 15 ന്

  രണ്ട് പ്രദേശങ്ങൾ താമസത്തിനായി മുൻകൂട്ടി തയ്യാറാക്കിയ കുടിലുകൾ കാണിക്കുന്നു. ജൂൺ 15 ന് വൈകുന്നേരം ഈ സ്ഥാനങ്ങളിൽ നിന്നുള്ള ചൈനീസ് സൈനികർ നിയന്ത്രണ രേഖയിലേക്ക് കടന്നവരികായിരുന്നു. ഇന്ത്യന്‍ മേഖലയിലേക്ക് അതിക്രമിച്ച് മുന്നോട്ട് കയറാന്‍ വന്ന ചൈനീസ് പട്ടാളത്തെ ഇന്ത്യന്‍ സൈന്യം ഇടപെട്ട് തടയുകയായിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

  ആളുകള്‍ കുറവ്

  ആളുകള്‍ കുറവ്

  അറൂന്നൂറിലേറെ വരുന്ന ചൈനീസ് സൈനികരായിരുന്നു ഇന്ത്യന്‍ സേനയെ നേരിടാനെത്തിയത്. പിപി14 എന്ന ഇന്ത്യൻ പട്രോളിങ് സംഘം ഗാൽവാൻ താഴ്‌വരയിലെ 14ാം പോയിന്റിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ചൈനീസ് സൈനികര്‍ ഇന്ത്യന്‍ മേഖലയിലേക്ക് മുന്നേറിയതായി മനസ്സിലാക്കിയത്. ഇന്ത്യന്‍ സംഘത്തില്‍ ആളുകള്‍ കുറവായിരുന്നു.

  സമാധാനപരമായി

  സമാധാനപരമായി

  ചൈനീസ് പട്ടാളവുമായി ചര്‍ച്ച ചെയ്ത് പ്രശ്നം സമാധാനപരമായി പരിഹരിക്കാനായിരുന്നു ഇന്ത്യന്‍ സംഘം തുടക്കത്തില്‍ തന്നെ ശ്രമിച്ചത്. കേണൽ സന്തോഷ് കുമാറും ഹവീൽദാർ കെ. പളനിയും സിപ്പോയ് കുന്തൻകുമാർ ഓഝയുമായിരുന്നു ചര്‍ച്ചക്ക് പോയത്. എന്നാല്‍ തര്‍ക്കത്തിനിടെ ചൈനീസ് സംഘം കേണലിന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു.

  സംഘര്‍ഷം

  സംഘര്‍ഷം

  തലയ്ക്ക് പരിക്കേറ്റ കേണലിനെ മറ്റ് രണ്ട് പേര്‍ ചേര്‍ന്ന് രക്ഷിക്കാന‍് ശ്രമിച്ചു. ഇതിനിടെ അവരേയും ചൈനീസ് സംഘം ആക്രമിക്കുകയായിരുന്നു.ഉന്തും തള്ളിനുമിടെ കേണലും മറ്റു രണ്ടുപേരും നദിയിലേക്കുവീണു. ദൂരെ നിന്ന് ഇത് കണ്ട ഇന്ത്യന്‍ സേന അവിടേക്ക് കുതിച്ചെത്തുകയായിരുന്നു. തുടര്‍ന്ന ചൈനീസ് സംഘവുമായി സംഘര്‍ഷത്തിലായി. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിലാണ് ഇന്ത്യക്ക് ധീരരായ ജവാന്‍മാരുടെ ജീവന്‍ നഷ്ടമായത്.

  വീണ്ടും ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; മധ്യപ്രദേശിലെ പ്രമുഖ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

  English summary
  With bulldozers chinses blocks the flow of galwan river: satallite pics
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X