അതിര്‍ത്തിയില്‍ സൈന്യം സജ്ജരാകുന്നു; ശ്രീനഗര്‍-ലേ ഹൈവേ അടച്ചു, കൂടുതല്‍ സൈനികരെത്തും
ദില്ലി: കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സൈന്യം വീണ്ടും സംഘര്‍ഷമുണ്ടാക്കിയ സാഹചര്യത്തില്‍ അതിര്‍ത്തി മേഖലയില്‍ ഇന്ത്യന്‍ സൈന്യം സജ്ജരാകുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ മതിയായ സുരക്ഷ സര്‍ക്കാര്‍ ഒരുക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞമാസം സമാധാനത്തിന്റെ പാതയിലേക്ക് ചൈന വന്നപ്പോഴാണ് വിവാദങ്ങള്‍ അവസാനിച്ചത്. വീണ്ടും ചൈന പ്രകോപനം സൃഷ്ടിച്ച സാഹചര്യത്തില്‍ സൈന്യം മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി.
ശ്രീനഗറിനെയും ലഡാക്കിലെ ലേ നഗരത്തെയും ബന്ധിപ്പിക്കുന്ന ഹൈവേ സൈന്യം അടച്ചു. ഈ വഴി ഇനി പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പകരം സൈനികര്‍ക്കും സൈനിക വാഹനങ്ങള്‍ക്കും മാത്രമാകും പ്രവേശനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ ഇതായിരിക്കും ഹൈവേയിലെ സാഹചര്യമെന്ന് സൈന്യം അറിയിച്ചു.
കഴിഞ്ഞദിവസം ചൈനീസ് സൈന്യം അര്‍ധരാത്രി നടത്തിയ നീക്കം ഇന്ത്യന്‍ സൈനികര്‍ തകര്‍ക്കുകയായിരുന്നു. നിമയം ലംഘിച്ച് ചൈനീസ് സൈനികര്‍ കൂട്ടത്തോടെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. ശനി-ഞായര്‍ രാത്രികളിലാണ് സംഭവം നടന്നത്. എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ ഇക്കാര്യം കണ്ടെത്തുകയും പ്രതിരോധിക്കുകയുമായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. തൊട്ടുപിന്നാലെ പാന്‍ഗോങ് സോ നദിക്കരയുടെ ഭാഗത്ത് ഇന്ത്യ കൂടുതല്‍ സൈനികരെ വിന്യസിച്ചു.
ബ്രാഹ്മണരുടെ തോക്കുകള്‍ എണ്ണി യോഗി സര്‍ക്കാര്‍; യുപിയില്‍ വിവാദം, വോട്ടില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്
പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ബ്രിഗേഡിയര്‍ തലത്തിലുള്ള ചര്‍ച്ച ചുഷുലിലാണ് നടക്കുന്നതെന്ന് സൈനിക വക്താവ് കേണല്‍ അമന്‍ ആനന്ദ് പറഞ്ഞു. അതിര്‍ത്തി എന്തുവില കൊടുത്തും കാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഫിങ്കര്‍ നാലിനും എട്ടിനുമിടയിലെ സ്ഥലങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം നേരത്തെ ചൈന അംഗീകരിച്ചിരുന്നെങ്കിലും വീണ്ടും പ്രകോപനമുണ്ടാക്കിയിരിക്കുകയാണ്.