കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുമായി ബന്ധം നല്ല രീതിയില്‍ അല്ല, സൈന്യത്തെ മാറ്റി സമാധാനത്തിന് തയ്യാറാവണമെന്ന് ജയശങ്കര്‍

Google Oneindia Malayalam News

ദില്ലി: ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കാന്‍ ചര്‍ച്ചയുമായി ഇന്ത്യ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി ജയശങ്കറുമായി മൂന്ന് മണിക്കൂറോളമാണ് ചര്‍ച്ചകള്‍ നടത്തിയത്. ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണെന്നും, വിചാരിച്ചതിനേക്കാള്‍ വേഗം കുറവാണ് ചര്‍ച്ചകള്‍ക്ക് എന്നും ജയശങ്കര്‍ പറഞ്ഞു. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനും എല്ലാ സമര്‍പ്പണത്തോടെയുള്ള ചര്‍ച്ചകളാണ് ആവശ്യം. ചൈനയുമായുള്ള ബന്ധം സാധാരണഗതിയില്‍ ആണോ എന്ന് ചോദിച്ചാല്‍, അല്ലെന്ന് ഞാന്‍ പറയും. കാരണം അതിര്‍ത്തിയിലെ ചൈനീസ് സേനാ വിന്യാസമാണ്. ഇത് പൂര്‍ണമായും ഇല്ലാതാക്കാനാണ് ഈ ചര്‍ച്ച നടന്നതെന്നും ജയശങ്കര്‍ പറഞ്ഞു.

മാഡം തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യ? ദിലീപിന്റെ എല്ലാ രഹസ്യങ്ങളുമറിയാം, വെളിപ്പെടുത്തി സംവിധായകന്‍മാഡം തിരക്കഥാകൃത്തിന്റെ മുന്‍ ഭാര്യ? ദിലീപിന്റെ എല്ലാ രഹസ്യങ്ങളുമറിയാം, വെളിപ്പെടുത്തി സംവിധായകന്‍

1

ലഡാക്കില്‍ പ്രശ്‌നങ്ങളുള്ള മേഖലകള്‍ ഉണ്ട്. മറ്റിടങ്ങളില്‍ സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ട്. അതിര്‍ത്തിയില്‍ നിന്നുള്ള സൈനിക പിന്‍മാറ്റത്തിന് ഇന്ത്യ വിചാരിച്ച വേഗമില്ല. സമാധാനം കൊണ്ടുവരണമെങ്കില്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. സേനാ പിന്‍മാറ്റവും ആവശ്യമാണ്. ദീര്‍ഘകാലമായി അതിര്‍ത്തിയില്‍ ചൈന വന്‍ തോതിലാണ് സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ അതുകൊണ്ട് സാധാരണ നിലയില്‍ അല്ല. തല്‍സ്ഥിതി മാറ്റാന്‍ ആരും ശ്രമിക്കരുതെന്നും ജയശങ്കര്‍ പറഞ്ഞു. പരസ്പര ബഹുമാനം, പരസ്പരമുള്ള വൈകാരികത. പരസ്പര താല്‍പര്യം എന്നിവയിലായിരിക്കണം ഇന്ത്യ-ചൈന ബന്ധമുണ്ടാകേണ്ടതെന്നും ജയശങ്കര്‍ വ്യക്തമാക്കി.

അതേസമയം വാങ് പാകിസ്താനിലെ ഒരു ചടങ്ങില്‍ വെച്ച് നടത്തിയ കശ്മീര്‍ പരാമര്‍ശത്തിലുള്ള എതിര്‍പ്പ് ജയശങ്കര്‍ വാങിനെ അറിയിച്ചു. ഇരു വിദേശകാര്യ മന്ത്രിമാരും യുക്രൈനിലെ യുദ്ധത്തെ കുറിച്ചും ചര്‍ച്ച ചെയ്തു. ഇസ്ലാമിക് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ വെച്ചായിരുന്നു വാങിന്റെ പരാമര്‍ശം. തങ്ങളുടെ ഇസ്ലാമിക സുഹൃത്തുക്കള്‍ കശ്മീരിനെ കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞിരുന്നു. ചൈനയ്ക്കും അതേ നിലപാടാണെന്നായിരുന്നു വാങ് മറുപടി പറഞ്ഞത്. ഈ വിഷയത്തില്‍ ചൈന സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇന്ത്യയുടെ നയങ്ങളെ ബഹുമാനിക്കണമെന്നും, മറ്റ് രാജ്യങ്ങളെ ഉപയോഗിച്ച് തങ്ങളുടെ ബന്ധത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ജയശങ്കര്‍ പറഞ്ഞു.

2020ലെ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നടത്തുന്ന ആദ്യത്തെ ഉന്നത തല യോഗമാണിത്. കഴിഞ്ഞ ദിവസം രാത്രിയാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഇന്ത്യയിലെത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയാണ് അദ്ദേഹം ആദ്യം കണ്ടത്. സാധ്യമായ അത്രയും വേഗത്തില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ചൈന തയ്യാറാവണമെന്ന് ഡോവല്‍ ആവശ്യപ്പെട്ടു. തടസ്സങ്ങളെല്ലാം മാറ്റി ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തയ്യാറെടുക്കണമെന്നും ഡോവല്‍ പറഞ്ഞു. അതേസമയം വളരെ രഹസ്യമായിട്ടാണ് യുപി വിദേശകാര്യ മന്ത്രി രാജ്യത്തെത്തിയത്. സന്ദര്‍ശനം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതല്ലെന്ന് ജയശങ്കര്‍ പറഞ്ഞു.

Recommended Video

cmsvideo
പൊതുപണിമുടക്കില്‍ മോട്ടോര്‍ തൊഴിലാളികളും പങ്കെടുക്കും; വാഹനഗതാഗതം മുടങ്ങും

എഎപിയുടെ മുന്നില്‍ ഗുജറാത്ത് മാത്രം, പഞ്ചാബ് പിടിച്ച ചാണക്യനെ ഇറക്കി കെജ്രിവാള്‍, കോണ്‍ഗ്രസ് ഔട്ട്?എഎപിയുടെ മുന്നില്‍ ഗുജറാത്ത് മാത്രം, പഞ്ചാബ് പിടിച്ച ചാണക്യനെ ഇറക്കി കെജ്രിവാള്‍, കോണ്‍ഗ്രസ് ഔട്ട്?

English summary
india china talks: fm jaishankar says relationship is not normal and talks slower than desirable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X