Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് പിടിവിട്ട് കൊവിഡ്; 24 മണിക്കൂറിനിടെ 1,94,720 പേർക്ക് രോഗം..9,55,319 പേർ ചികിത്സയിൽ

ദില്ലി; രാജ്യത്ത് കൊവിഡ് കേസുകൾ രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,94,720 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ 9,55,319 പേരാണ് ചികിത്സയിൽ കഴിയുന്നത്.നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 2.65 ശതമാനമാണ്. 11.05 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. അതേസമയം മരണ സംഖ്യയിലും വലിയ വർധനവാണ് രേഖപ്പെടുത്തിയത്. 442 കൊവിഡ് മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഒമൈക്രോൺ കേസുകളിലും വർധനവ് രേഖപ്പെടുത്തി.

Recommended Video

cmsvideo
    അതിരൂക്ഷമായി രാജ്യത്ത് കോവിഡ് വ്യാപനം, വീണ്ടും ലോക്ഡൗണിലേക്കോ? | Oneindia Malayalam

    കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 60,405 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,46,30,536 ആയി.ദേശീയ രോഗമുക്തി നിരക്ക് 96.01% ആണ്.

    page-1641893018.j

    പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ കേസുകൾ. 21,098 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒരുലക്ഷമായി. തമിഴ്‌നാട്ടിൽ 15,379 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തിങ്കളാഴ്ച 13,990 കേസുകളായിരുന്നു സ്ഥിരീകരിച്ചത്. കേരളത്തിൽ 9,066 കേസുകൾ കൂടി ചൊവ്വാഴ്ച സ്ഥിരീകരിച്ചു.

    14,473 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനുവരി അവസാനം വരെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് കർണാടക വ്യക്തമാക്കി. ഡൽഹിയും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്വകാര്യ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച 21,259 പുതിയ കേസുകളും 23 മരണങ്ങളും ആണ് ദില്ലിയിൽ റിപ്പോർട്ട് ചെയ്തത്. ജൂൺ 16 ന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണ നിരക്കാണിത്.

    രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,61,900 പരിശോധനകള്‍ നടത്തി. ആകെ 69.52 കോടിയിലേറെ (69,52,74,380) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 85 ലക്ഷത്തിലധികം (85,26,240) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 153.80 കോടി (1,53,80,08,200) പിന്നിട്ടു. 1,64,73,522 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. അതേസമയംകേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 157.13 കോടിയിലധികം (1,57,13,43,575) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ടെന്ന് സർക്കാർ പറഞ്ഞു.ഉപയോഗിക്കാത്ത 16.50 കോടിയിലധികം (16,50,88,086) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും സർക്കാർ അറിയിച്ചു.

    അതിനിടെ രാജ്യത്ത് ഒമൈക്രോൺ കേസുകളിലും വർധനവാണ് രേഖപ്പെടുത്തിയത്. ഇതുവരെ 4,878 കേസുകളാണ് സ്ഥിരീകരിച്ചത്. 1805 പേർ രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ (1,281), രാജസ്ഥാനിൽ (645), ഡൽഹിയിൽ (546) എന്നിങ്ങനെയാണ് കേസുകൾ. കേരളത്തിലും ഒമൈക്രോൺ കേസുകൾ ഉയരുകയാണ്.സംസ്ഥാനത്ത് ഇന്ന് 76 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് ആകെ 421 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 290 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 85 പേരും എത്തിയിട്ടുണ്ട്. 43 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 3 പേരാണുള്ളത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+