കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 3 കോടി കടന്നു; മരണം നാല് ലക്ഷത്തിലേക്ക്

ആകെ രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്

Google Oneindia Malayalam News

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ നിന്ന് മുക്തി നേടി വരുന്നതിനിടയിൽ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 50,848 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കേസുകൾ 3,00,28,709 ആയി. ആകെ രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. പ്രതിദിന കേസുകളിൽ ഇപ്പോഴും ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്.

covid 19

അതേസമയം കോവിഡ് ബാധിതരായി ചികിത്സയിലായിരുന്ന 68,817 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 1358 മരണംകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം കുറയുന്നതിന് ആനുപാതികമായി മരണനിരക്ക് കുറയുന്നില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിൽ തന്നെ ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തിലെത്തുമെന്നാണ് കരുതുന്നത്.

കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ

Recommended Video

cmsvideo
Covishield single shot is 61% effective against delta strain: Covid Panel Chief

ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 3,00,28,709 പേരിൽ 2,89,94,855 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 3,90,660 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 6,43,194 പേരാണ്.

അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടിയോട് അടുത്തു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.62 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മരണസംഖ്യ 38.97 ലക്ഷമായി ഉയർന്നു. നിലവിൽ ഒരു കോടി പതിമൂന്ന് ലക്ഷം പേർ ചികിത്സയിലുണ്ട്.

ദളപതി വിജയിയുടെ ഇതുവരെ ആരും കാണാത്ത ചിത്രങ്ങള്‍, വൈറല്‍

English summary
India covid numbers 50,848 new cases reported on june 23 and total numbers hit 3 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X